ചങ്ങനാശ്ശേരി – വേളാങ്കണ്ണി സര്‍വ്വീസ് നിര്‍ത്തലാക്കില്ലെന്ന് ഗതാഗതമന്ത്രി

ചങ്ങനാശ്ശേരി – വേളാങ്കണ്ണി സര്‍വ്വീസ് നിര്‍ത്തലാക്കില്ലെന്ന് ഗതാഗതമന്ത്രി ശ്രീ. എ.കെ ശശീന്ദ്രന്‍ അറിയിച്ചു. സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ തലസ്ഥാനത്തില്‍ കളികള്‍ നടക്കുന്ന വിവരം മാധ്യമങ്ങളില്‍ വന്നിരുന്നു. ഈ കാര്യം സ്ഥലം എം.എല്‍.എ.യും കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം സണ്ണി തോമസും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിലവിലെ സര്‍വ്വീസ് തുടരുമെന്ന് അറിയിപ്പുണ്ടായത്. ഇതോടെ ചങ്ങനാശ്ശേരിയിലെ കെഎസ്ആര്‍ടിസി യാത്രക്കാരും ബസ് പ്രേമികളും ആഹ്ലാദത്തിലായി.

കടപ്പാട് : മലയാള മനോരമ

Check Also

ഹൈടെക് ബസ്സുകളും ഗണേഷ് കുമാറും; KSRTC യിലെ മാറ്റങ്ങളുടെ തുടക്കം

തുടക്കം മുതൽ ഇന്നു വരെ നഷ്ടക്കണക്കുകളാണ് നമ്മുടെ കെഎസ്ആർടിസിയ്ക്ക് പറയുവാനുള്ളത്. എന്നാൽ ഒരുകാലം വരെ വ്യത്യസ്‌തകളൊന്നുമില്ലാതെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയിൽ ചില …

Leave a Reply