സ്ത്രീകളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കാന്‍ കെ.എസ്.ആര്.ടിസി ആരംഭിച്ച ലേഡീസ് ഒണ്‍ലി ബസുകള്‍ മറവിയിലേക്ക്.
എല്ലാ പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് ആരംഭിച്ച സര്‍വീസാണ് ഇപ്പോള്‍ അന്ത്യശ്വാസം വലിക്കുന്നത്. തുടക്കത്തില്‍ വന്‍ വിജയമായിരുന്ന സര്‍വീസുകള്‍ പിന്നിട് കെ.എസ്.ആര്.ടി.സി പിന്‍വലിക്കുകയായിരുന്നു. തുടക്കത്തില്‍ സത്രീകളൊന്നടങ്കം ബസിനെ ആശ്രയിച്ചെങ്കിലും പിന്നീട് ആള്ക്കാര് കുറഞ്ഞുവന്നു. ഈ സാഹചര്യമാണ് ലേഡീസ് ഒണ്‍ലി പിന്‍വലിക്കാന്‍ ഇടയാക്കിയതെന്നാണ് അധികാരികള്‍ പറയുന്നത്.
നിലവില്‍ അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ലേഡീസ് ഒണ്‍ലി ബസുകള്‍ സര്‍വീസ് നടത്തുന്നത്. വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകള്‍ക്ക് ഏറെ സൗകര്യപ്രദവും സുരക്ഷിതവുമായിരുന്നു ഈ ബസുകള്‍. ഇന്‍ഫോ പാര്‍ക്ക് പോലുള്ള സ്ഥാപനങ്ങളില്‍ ജോലിനോക്കുന്ന സ്ത്രീ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ സര്‍വീസുകള്‍. രാത്രികാലങ്ങളില്‍ ആരെയും ഭയക്കാതെ യാത്രചെയ്യാമെന്നതായിരുന്നു സ്ത്രീകളെ ഈ ബസുകളിലേക്ക് ആകര്‍ഷിച്ചത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരുന്നു ബസ് സര്‍വീസ് നടത്തിയിരുന്നത്.
ബസ് സര്‍വീസ് നിര്‍ത്തലാക്കിയതോടെ സ്ത്രീയാത്രക്കാര്‍ ബുദ്ധിമുട്ടിലായി. ഇതിനെതിരേ പല സംഘടനകളും കെ.എസ്.ആര്.ടി.സിക്ക് പരാതി നല്‍കിയെങ്കിലും അനുകൂല പ്രതികരണം കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
News: Suprabhatham
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog