കൊച്ചി: യുവതികള്‍ സംഘം ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ചതിന് തെളിവായി ദൃശ്യങ്ങള്‍ പുറത്ത്. നാട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു മര്‍ദ്ദനം. ടാക്സി ഡ്രൈവര്‍ ഷഫീഖിന്റെ പരാതിയില്‍ മരട് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും സ്റ്റേഷന് ജാമ്യത്തില്‍ ഉടന്‍ വിട്ടയച്ചിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചി വൈറ്റിലയിലായിരുന്നു മൂന്ന് യുവതികള്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ കുമ്ബളം സ്വദേശി ഷഫീഖിനെ നടുറോഡില്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത് യുവതികളെ നാട്ടുകാര്‍ പോലീസിന് കൈമാറിയെങ്കിലും പോലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തി ഉടന്‍ യുവതികളെ വിട്ടയക്കുകയായിരുന്നു. പോലീസ് നടപടി വിവാദമായതിന് പിറകെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
ടാക്സി പൂള് സംവിധാനത്തിലാണ് ഷഫീഖ് ഓണ്‍ലൈന്‍ ടാകസി സര്‍വ്വീസ് നടത്തുന്നത്. തൃപ്പൂണിത്തുറയിലേക്ക് ആദ്യം ടാക്സിയില്‍ കയറിയത് ഷിനോജ് എന്ന യാത്രക്കാരനായിരുന്നു. വൈറ്റിലയില്‍ നിന്നാണ് മൂന്ന് യുവതികള്‍ യാത്രക്കെത്തിയത്. ഈ സമയം ടാക്സിയിലുണ്ടായിരുന്ന ഷിനോജിനെ ഇറക്കിവിടാന്‍ യുവതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ സീറ്റ് നേരത്തെ ബുക്ക് ചെയ്താണെന്നറിയിച്ചതോടെ ഒരു യുവതി ഡോര്‍ ചവിട്ടി അടച്ചു.
ഇത് ചോദ്യം ചെയ്തതോടെയാണ് മര്‍ദ്ദനം തുടങ്ങിയതെന്നാണ് ഷിനോജ് പറയുന്നത്. തടഞ്ഞുവെക്കുക, കൈകൊണ്ട് അടിക്കുക തുടങ്ങിയ നിസ്സാര വകുപ്പുകളാണ് യുവതികള്‍ക്കെതിരെ പോലീസ് ചുമതിതിയിട്ടുള്ളത്. എന്നാല്‍ കല്ല് കൊണ്ടടക്കം തന്നെ തലയ്ക്കടിച്ച് യുവതികള്‍ പരുക്കേല്‍പ്പിച്ചതായി ഷഫീഖ് ഫപറഞ്ഞു. നീതിക്കായി മനുഷ്യാവകാശ കമ്മീഷനെയും ഷഫീഖ് സമീപിച്ചിട്ടുണ്ട്.
കടപ്പാട് – ഏഷ്യാനെറ്റ്
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog