ചരിത്രത്തിന്റെ ഏടുകളിൽ നിന്നും ശേഖരിച്ച് ഈ വിവരണം നമുക്കായി തയ്യാറാക്കിയത് – അജോ ജോർജ്ജ്.
കൊലപാതകങ്ങളുടെ നഗരം (വിഡോ മേക്കർ സിണ്ടിക്കേറ്റ്) : ഒന്നാം ലോക മഹാ യൂദ്ധം.. മരണത്തിന്റെ കാരണങ്ങൾ പലതായിരുന്നു.. അസുഖങ്ങൾ.. യൂദ്ധത്തിലെ പരിക്കുകൾ.. പകർച്ച വ്യാധികൾ അങ്ങിനെ പലതും.. എന്നാൽ ഹംഗറിയിലെ നാഗ്രിവ് എന്ന ചെറു പട്ടണത്തിൽ സംഭവിച്ചു ഇതൊന്നും ആയിരുന്നില്ല.. മരണത്തിന്റെ ചിറകുകൾ വിരിച്ചു നിന്നിരുന്നത് ഈ പട്ടണത്തിന്റെ മുകളിൽ ആയിരുന്നു.. 1914 മുതൽ 1929 വരെ ഒരു നഗരത്തില സ്ത്രീകൾ നടത്തിയ കൊലപാതകങ്ങൾ കൊണ്ടാണ് ഹംഗറിയിലെ നാഗ്രിവ് എന്ന നഗരത്തിനു ഈ പേര് കിട്ടിയത്.മുന്നൂറോളം കൊലപാതങ്ങൾ.. കാമത്തിനും. പണത്തിനും.. സ്വത്തിനും..സ്നേഹത്തിനും മറ്റും വേണ്ടീ ഒരു പറ്റം സ്ത്രീകൾ നടത്തിയ നരഹത്യ.. അതിനെ കുറിച്ചാണ് ഈ ലേഖനം
1911..മഴ കാലം തുടങ്ങി..അന്നാണ് അവൾ ആ നാട്ടിൽ പ്രത്യക്ഷപെടുന്നത്.. ‘സുസ്സന ഫാസികസ് ‘ (ജൂലിയ ഫാസിക്സ്).. നഗരത്തിലെ സ്ത്രീകളുടെ പ്രസവ സഹായത്തിനായി വന്നവൾ.. ആ നാട്ടിൽ അന്ന് ഹോസ്പിറ്റലുകളോ നല്ല ഡോക്ടർമാരോ ഉണ്ടായിരുന്നില്ല..അതിനാൽ എന്ത് അസുഖത്തിനും സുസന്നയുടെ സഹായത്തിനായി അവർ ഓടി എത്തുമായിരുന്നു..അവൾ ഒരു മടിയും കൂടാതെ അവരെ സഹായിച്ചു പൊന്നു..എല്ലാവരും അവളെ ഒരു മാലാഖയുടെ പരിവേഷം നൽകി..രണ്ടു വർഷം കൊണ്ട് അവൾ നാട്ടുകാരുടെ വിശ്വാസവും സ്നേഹവും പിടിച്ചു പറ്റി.. അവൾ ശരിക്കും ആ നഗരത്തിന്റെ മാലാഖ ആയി മാറി..മരണത്തിന്റെ മാലാഖ..
1914..ഒന്നാം ലോക മഹായുദ്ധം തുടങ്ങി..ഹംഗറിയിലെ ചെറുപ്പക്കാർ എല്ലാവരും യൂദ്ധത്തിൽ പങ്കെടുക്കണം എന്ന നിയമം വന്നു..എല്ലാവരും യൂദ്ധമുഖത്തേക്കു യാത്ര തിരിച്ചു..ആ നഗരത്തിൽ സ്ത്രീകകളും കുട്ടികളും പ്രായമായവരും മാത്രം ആയി..ചെറിയ കൃഷികളും മറ്റും ആയി അവർ ജീവിതം മുന്നോട്ടു കൊണ്ടുപോയി. അതിനിടയിൽ അവിടെ ഒരു യുദ്ധത്തിൽ പിടിക്കപെടുന്നവരുടെ ഒരു ജയിൽ തുടങ്ങിയത്..വളരെ അധികം തടവുകാരെ അവിടെ കൊണ്ടുവന്നു..അവർക്കു ആ ഗ്രാമത്തിൽ യാത്ര ചെയ്യാനുള്ള അനുവാദവും ഉണ്ടായിരുന്നു..ഈ തടവുകാരും നാട്ടിലെ സ്ത്രീകളും തമ്മിൽ അടുപ്പങ്ങൾ ഉണ്ടാവുകയും അതേ തുടർന്നു പലരും ഗർഭിണികൾ ആവുകയും ചയ്തു..ഇതു സൂസന്നയുടെ മുന്നിൽ പണത്തിനുള്ള പുതിയ വാതിൽ തുറക്കപ്പെട്ടു..പലരും സുസന്നയെ അന്വേഷിച്ചു വരാൻ തുടങ്ങി..അന്ന് ഹംഗറിയിൽ അബോർഷൻ നിരോധിച്ചിരുന്നു..പണം വാങ്ങി സൂസന്ന അത് ചയ്തു കൊടുത്തു..
പത്തു പ്രവശ്യത്തോളം അവൾ പിടിക്കപ്പെട്ടു..എന്നിരുന്നാലും പ്രിത്യേക സാഹചര്യം വച്ച് കോടതി അവളെ വെറുതെ വിട്ടു..അവൾ ആ ജോലി തുടരുകയും ചയ്തു..ഇതു ഒരു തുടക്കം മാത്രം ആയിരുന്നു..ഒരു ചെറിയ തുടക്കം. താമസിയാതെ യൂദ്ധം തീർന്നു തുടങ്ങി..പലരും തങ്ങളുടെ കുടുംങ്ങളിലേക്കു തിരിച്ചു വന്നു തുടങ്ങി.. യൂദ തടവുകാർ തിരിച്ചു പോയിരുന്നു.. എന്നാൽ പല സ്ത്രീകളും അവരുടെ ഭർത്താക്കന്മാരുടെ ഒപ്പം സന്തോഷവതികൾ ആയിരുന്നില്ല..പണ്ട് മുതലേ അങ്ങിനെ തന്നെ ആയിരുന്നു..കാരണം പെൺകുട്ടികളുടെ അനുവാതം ഇല്ലാതെയാണ് പല കല്യാണങ്ങളും നടന്നിരുന്നത്..അവിടെ ഡിവോഴ്സ് അംഗീകരിക്കപ്പെട്ടിരുന്നും ഇല്ല..പല സ്ത്രീകളും അടിമകളെ പോലെയാണ് അവിടെ ജീവിച്ചിരുന്നത്..ആ യൂദ്ധം വരെ അവർ സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ലായിരുന്നു..അത് കൊണ്ട് പല സ്ത്രീകളും ഭർത്താക്കന്മാരുടെ തിരിച്ചു വരവിൽ സന്തോഷവതികൾ ആയിരുന്നില്ല..ഇവിടെയാണ് സൂസന്ന ശരിക്കും ഒരു മരണത്തിന്റെ മാലാഖ ആയി ചിറകുകൾ വിരിച്ചത്..
ഒരു ദിവസം രാവിലെ mrs റ്റകാസിസ് സുസന്നെയെ സമീപിച്ചത്..ഒരു മുഴു കുടിയൻ ആയ അവളുടെ ഭർത്താവിനെ ഇല്ലാതാക്കണം ഇതായിരുന്നു അവരുടെ ആവശ്യം..പണം അവർക്കു ഒരു വിഷയം ആയിരുന്നില്ല..സുസന്നൈക്കു അത് മാത്രം മതിയായിരുന്നു താനും..അവൾ അതിനുള്ള ഒരു വഴിയും കണ്ടുപിടിച്ചു.. “ആർസനിക്”എന്ന വിഷ വസ്തു..അത് ഈച്ചയെ പിടിക്കുന്ന ഒരു തരാം പേപ്പർ ചൂടാക്കി അതിൽ നിന്നും ആണ് ഈ വിഷം ഉണ്ടാക്കിയിരുന്നത്. അത് അവൾക്കു കൊടുത്തു..ഭർത്താവിന്റെ ഭക്ഷണത്തിൽ അവൾ അത് ചേർക്കുകയും ചയ്തു..അയാൾ ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ടു..എല്ലാവരും അത് ഹൃദയാഘാതം ആണെന്ന നിഗമനത്തിൽ എത്തി..
പതിയെ പതിയെ ഈ വാർത്ത രഹസ്യമായി പലരിലും എത്തി..ഇതേ വേദന അനുഭവിച്ചിരുന്ന പലരും സുസന്നയെ തേടി എത്തി.ഒരാൾ അല്ല പലരും..അവൾ വലിയ തുകക്ക് ആ വിഷമരുന്നു വിൽക്കുവാൻ തുടങ്ങി..വൈകാതെ വിഷം കൊടുത്തു മരണപെട്ട ഭർത്താക്കന്മാരുടെ എണ്ണം അൻപതു കഴിഞ്ഞു..ആളുകൾ മുഴുവൻ ബാധ ഉപദ്രവം ആണെന്ന ധാരണയിൽ ആയിരുന്നു..പുരുഷന്മാർ പലരും പേടിച്ചു നഗരത്തിലേക്ക് വരാതെ ആയി..അവിടെ ഒരു കൂട്ടം തന്നെ ഉടലെടുത്തു തുടങ്ങി..
“വിഡോ മേക്കർ സിണ്ടിക്കേറ്റ്”..വളരെ രഹസ്യം സ്വഭാവം സൂക്ഷിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ… അത്ര മേൽ ഉപദ്രവിക്കുന്ന ഭർത്താക്കന്മാരെ ഇല്ലാതാക്കാൻ വേണ്ടി മാത്രമേ അവർ ഈ മരുന്ന് നൽകുകയൊള്ളു… കുട്ടികളെയും സ്ത്രീകളെയും ഒരിക്കലും കൊല്ലുകയ്യില..എങ്ങനെ കുറെ നിയമനങ്ങൾ ഈ സിണ്ടിക്കേറ്റിന് ഉണ്ടായിരുന്നു….കല്യാണം കഴിഞ്ഞ സ്ത്രീകൾ മാത്രം അംഗങ്ങൾ ആയിട്ടുള്ള ഒരു കൂട്ടം..സന്തോഷകരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരാളെ പോലും അവർ ഈ കൂട്ടത്തിൽ ചേർക്കില്ല..പതിയെ ഒരു വലിയ നെറ്റ്വർക്ക് ശൃംഖല ആയി ഈ കൂട്ടം മാറി.
ആ കൂട്ടത്തിൽ ഏറ്റവും കാര്യപ്രാപ്തി ഉള്ള സ്ത്രീ ആയിരുന്നു “സൂസി ഒലാഹ്”.. പതിനെട്ടു വയസ്സിൽ കല്യാണം..അതും ഒരു കള്ളുകുടിയനും സ്ഥിരം സൂസിയെ ഉപദ്രവിക്കുന്ന ഒരാളും..അവൾ അയാളോടുള്ള പ്രതികാരത്തിനായി കാത്തിരിക്കുന്ന സമയത്താണ് ഈ കൂട്ടത്തെ പറ്റി അറിയുന്നത്..അയാളെ കൊന്നു അവൾ അതിൽ അംഗമായി..പതിയെ പതിയെ അവൾ ആ സിണ്ടിക്കേറ്റിന്റെ തലപ്പത്തേക്കു ഉയർന്നു..ഒരു തരത്തിൽ പറഞ്ഞാൽ സുസന്നയെക്കാളും മുകളിലേക്കു..ആളുകൾ അവളെ ഒരു മന്ത്രവാദിനി ആയി കണ്ടുതുടങ്ങി..
പക്ഷെ അവൾ സുസന്നയുടെ പോലെ ആയിരുന്നില്ല..മരുന്നുകൾ ചോദിക്കുന്ന എല്ലാവർക്കും നൽകി..കാമുകനെ ഒഴിവാക്കാൻ..വീട്ടിലെ വൃദ്ധരായ മാതാപിതാക്കളെ ഇല്ലാതാക്കാൻ..അംഗവൈകല്യം ഉള്ളവരെ..എന്തിനു കുട്ടികൾ പോലും അവരുടെ ഇരയായി..പതിയെ പതിയെ ഈ സിണ്ടിക്കേറ്റിന്റെ രഹസ്യം പുറത്താവുവാൻ തുടങ്ങി. പണത്തിനും..കാമത്തിനും..സ്നേഹത്തിനും..എന്തിനു കാമുകന്റെ കൂടെ ജീവിക്കാൻ വേണ്ടി ഭർത്താവിനേയും കുട്ടികളെയും വരെ കൊല്ലുവാൻ തുടങ്ങി..സൂസിയുടെ വലം കൈ ആയിരുന്നു “സ്മോക്കിങ് പീറ്റർ” എന്ന സ്ത്രീ..കൊലപാതകത്തിൽ സന്തോഷം കണ്ടെത്തിയിരുന്നവൾ..അവർ ഭർത്താക്കന്മാരെ കൊല്ലുന്നതു അങ്ങിനെ എന്ന് ക്ലാസുകൾ എടുക്കാൻ തുടങ്ങി..കമ്പി വടി കൊണ്ട് അങ്ങിനെ തലക്കു പുറകിൽ അടിക്കണം..ആത്മഹത്യാ എന്ന് തോന്നിക്കുന്ന തരത്തിൽ എങ്ങിനെ കെട്ടിത്തൂക്കണം..ഇതൊക്കെ കൂട്ടത്തിൽ ക്ലാസ്സ് എടുത്തു തുടങ്ങി.. ചിലർക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു തെളിവ് പോലും ആർക്കും ലഭിച്ചില്ല എന്നതാണ് സത്യം..ഇതു പുറത്തറിയാതെ അവരെ സഹായിക്കാൻ ചില പുരുഷ സുഹൃത്തുക്കളും ഉണ്ടായിരുന്നു എന്നതാണ് സത്യം.. വർഷങ്ങൾ ഇതു തുടർന്നു..
1929..ഹംഗറി സെൻസസ് നിലവിൽ വന്നു..നാഗ്രിവ് നഗരത്തിലെ സെൻസസ് അധികാരികളെ ഞെട്ടിച്ചു എന്നതാണ് സത്യം..അന്വേഷണത്തിനായി അവർ ഒരു പോലീസ് ടീമിനെ ചുമതലപ്പെടുത്തി..അവർ നഗരത്തിലേക്ക് എത്തി..പലരെയും ചോദ്യം ചയ്തു..പലരിൽ നിന്നും കിട്ടിയത് രണ്ടു പേരുകൾ മാത്രം..സൂസന്ന..സൂസി.. അവർ അറസ്റ്റ് ചെയ്യപ്പെട്ടു..ചോദ്യം ചെയ്യലിൽ അവർക്കു മതിയായ തെളിവുകൾ ലഭിച്ചില്ല..അവരെ വിട്ടയച്ചു..പക്ഷെ അധികാരികൾക്ക് അവരുടെ മേലുള്ള സംശയം മാറിയിരുന്നില്ല..അവർ അവരെ രഹസ്യമായി ശ്രദിക്കുവാൻ തുടങ്ങി..അന്ന് രാത്രി അവർ രണ്ടു പേരും കൂടി ഒരു യോഗം വിളിച്ചു കൂട്ടി..എങ്ങിനെ പോലീസുകാരുടെ ചോദ്യങ്ങൾക്കു ഉത്തരം പറയണം..എങ്ങിനെ പെരുമാറണം എന്നൊക്കെ..ഈ സമയം സൂസന്നക്ക് ഒരു അറിവ് കിട്ടി ഈ വിഷം കഴിച്ചു മരിച്ചവരുടെ നഖങ്ങൾ പരിശോദിച്ചാൽ മരണകാരണം വക്തമാവും എന്ന വിവരം..ശവങ്ങൾ നശിപ്പിച്ചേ പറ്റുകയുള്ളു..അതിനായി അവരിൽ പതിമൂന്നു പേർ ശ്മശാനത്തിലേക്ക് പോയി..
അതേ സമയം പോലീസുകാർ സുസന്നയുടെ വീട്ടിൽ തിരച്ചിലിൽ ആയിരുന്നു..അവർക്കു ആ വിഷത്തിന്റെ കുപ്പികൾ കിട്ടി..പരിശോധന ഏകദേശം പൂർത്തിയായി..കിട്ടേണ്ട തെളിവുകൾ എല്ലാം ലഭിച്ചു..അപ്പോഴേക്കും ശ്മശാനത്തിലെ കുഴികൾ അവർ തോണ്ടി തുടങ്ങിയിരുന്നു ചിലെ ശവശരീരങ്ങൾ പുറത്ത് എടുത്തു നശിപ്പിക്കാൻ തുടങ്ങി..പക്ഷെ അപ്പോഴേക്കും പോലീസുകാർ വളഞ്ഞു കഴിഞ്ഞിരുന്നു..പിറ്റേന്ന് തന്നെ ആ ശ്മശാനത്തിൽ പോസ്റ്റ് മാർട്ടങ്ങൾ നടന്നു..കുഴിച്ചെടുത്ത അൻപതു ശവങ്ങളിൽ നാല്പത്തിയാറിലും ഈ വിഷത്തിന്റെ അംശം കണ്ടെടുത്തു.. അടുത്ത നഗരത്തിലും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ.. നൂറോളം പെർ അറസ്റ്റിലായി..ഇതറിഞ്ഞ പലരും ആത്മഹത്യ ചയ്തു..
പോലീസുകാർ സുസ്സനെ അറസ്റ്റ് ചെയ്യാൻ അവളുടെ വീട്ടിൽ എത്തി..വൈകി പോയിരുന്നു..താൻ ഉണ്ടാക്കിയ വിഷം കഴിച്ചു അവൾ ആത്മഹത്യാ ചെയ്തിരുന്നു..ഇരുപത്താറു പേരെ കുറ്റവാളികളായി ശിക്ഷിക്കപ്പെട്ടു..അതിൽ എട്ടു പേർക്ക് വധ ശിക്ഷ..സൂസിക്ക് ഉൾപ്പടെ..പക്ഷെ വധശിക്ഷക്ക് മുന്നേ അവൾ ആത്മഹത്യാ ചെയ്തു.. പതിനഞ്ചു വർഷങ്ങൾക്കു ശേഷം പലരും നാടുകളിൽ തിരിച്ചെത്തി..ചിലർ ആത്മഹത്യ ചെയ്തു..ചിലർ ജീവിതകാലം മുഴുവൻ ഭ്രാന്തിയായി നടന്നു..ചിലരെ കാണാതെയായി.. അങ്ങിനെ വിഡോ മേക്കർ സിണ്ടിക്കേറ്റ് എന്നെനിക്കും ആയി ഇല്ലാതെ ആയി..ഒരു ദുരൂഹത മാത്രം ബാക്കിയായി..ആരാണു സൂസന്ന ഫാസികസ്? മുന്നോറോളം കൊലപാതകങ്ങൾ.. നീണ്ട പതിനഞ്ചു വർഷം..ഒരു കൂട്ടം സ്ത്രീകൾ..