ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് കരുതി ഇത്തിരി വിശദീകരിച്ചു എഴുതുന്നു..
കുറേ നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഒരു കുളു മണാലി യാത്ര,, പ്രത്യേകിച്ചു ജോലി ഒന്നും ഇല്ലാത്തതുകൊണ്ട് സമയം ഇഷ്ടംപോലെയുണ്ട്,, പണം മാത്രം മതിയാർന്നുള്ളൂ,, കുളു മണാലി ട്രിപ്പ് എന്ന് പറയുമ്പോൾ തന്നെ ഒരുപാട് പണം വേണ്ടിവരും എന്ന് എല്ലാരേയും പോലെ ഞങ്ങളും കരുതിയിരുന്നത്, ഞങ്ങൾ 4 പേര് ആയിരുന്നു ഈ യാത്ര പോവാൻ തീരുമാനിച്ചത്,
അങ്ങനെ ഞങ്ങൾ ഒന്നു ചിലവുകൾ എല്ലാം കണക്കു കൂട്ടി, അപ്പോൾ ഒരാൾക്ക് 14000 രൂപയൊക്കെ ആവുന്നുള്ളൂ, അങ്ങനെ 15000 രൂപ ബഡ്ജറ്റ് ഇട്ടു ഞങ്ങൾ യാത്ര പോവാൻ തീരുമാനിച്ചു, 13 ദിവസത്തെ യാത്ര, ഈ യാത്രയെപ്പറ്റി വേറെ കൂട്ടുകാരോടൊന്നും ഞങ്ങൾ പറഞ്ഞില്ലാ, ഒരു സസ്പെൻസ് ആയിക്കോട്ടേന് കരുതി, കാരണം ഞങ്ങൾക്ക് പരിചയമുള്ള ആരും ഇത്ര വലിയ യാത്ര പോയിരുന്നില്ല, അതുകൊണ്ടുതന്നെ കേൾക്കുമ്പോൾ എല്ലാരും ഞെട്ടണമെന്നു കരുതിയിരുന്നു..
അങ്ങനെ ഞങ്ങൾ ഒരു മാസം മുൻപ് തന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു, 3 January 2017 നു കൊച്ചിയിൽ നിന്നും ഡൽഹിക്ക്, തിരിച്ചു ആഗ്രയിൽ നിന്നും 13 നു ടിക്കറ്റും ബുക്ക് ചെയ്തിരുന്നു,
ടിക്കറ്റ് ഒരാൾക്ക് 1000 രൂപയിൽ താഴെ വരുന്നുള്ളു sleeper coachil,
അങ്ങനെ ഞങ്ങൾ ജനുവരി 3നു എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ചു, 48 മണിക്കൂർ വേണം delhi എത്താൻ, ഞങ്ങൾ ചീട്ടു കളിച്ചും മൊബൈൽ games കളിച്ചും സമയം കളഞ്ഞു, രാത്രി ഒക്കെ ഭയങ്കര തണുപ്പാണ്, sweater ഒക്കെ ഇട്ടു പുതച്ചു മൂടി കിടന്നുറങ്ങും, ട്രെയിനിലെ ഭക്ഷണം വായിൽ വെക്കാൻ കോള്ളില്ല, എന്നാലും അതൊക്കെ അഡ്ജസ്റ്റ് ചെയ്തു 2 ദിവസം ട്രെയിനിൽ കഴിഞ്ഞു, Power Bank എടുത്തത് വളരെ ഉപകാരപ്പെട്ടു.
ഡൽഹിയിൽ ചെന്നിട്ടു വേണം മണാലിയിലേക്കു ഉള്ള ബസ് ഒക്കെ അന്വേഷിച്ചു പോവാനായിട്ട്, പക്ഷെ പ്ലാനിങ് ഒക്കെ തെറ്റി, ഉച്ചയ്ക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ ഡൽഹി എത്തിയത് രാത്രി 8 മണിക്ക് ആണ്, അപ്പോഴേക്കും ബസ് സീറ്റ് ഒക്കെ ഫിൽ ആയിരുന്നു, അങ്ങനെ അന്ന് ഞങ്ങൾക്ക് ഡൽഹിയിൽ താങ്ങേണ്ടിവന്നു, റൂമിനോക്കെ 500-700 രൂപയുള്ളു, ഞങ്ങൾ അന്ന് ഭക്ഷണംഒക്കെ കഴിച്ചു സുഗമായിട്ടു ഉറങ്ങി, അടുത്ത ദിവസം മണാലിയിലേക്കുള്ള bus ബുക്ക് ചെയ്തു, ഒരാൾക്ക് 600 രൂപ ആയിരുന്നു ടിക്കറ്റ് വില,, രാത്രി 8 മണിക്ക് ആയിരുന്നു ബസ് സമയം, അതുവരെ ഡൽഹി കറങ്ങാം എന്ന് കരുതി delhi metro ഇൽ കയറി ഞങ്ങൾ qutab minar, lotus temple, India gate ഒക്കെ കണ്ടു, ഡെൽഹിൽ നിന്നും തണുപ്പിൽ കയ്യിൽ ധരിക്കാൻ ഉള്ള gloves ഒക്കെ വിലകുറച്ചു കിട്ടി, അങ്ങനെ കശ്മീരി ഗേറ്റ് HRTC (Himalayan Road Transport Corporation) ബസ് സ്റ്റാൻഡിൽ ചെന്ന് ഞങ്ങളുടെ ബസ് കണ്ടുപിടിച്ചു അതിൽ കയറി ഇരിപ്പു തുടങ്ങി, അതികം വൈകാതെ ബസ് യാത്ര തുടങ്ങി, ഏകദേശം 13 മണിക്കൂർ യാത്രയുണ്ട് മണാലിയിലേക്,, ആ രാത്രി ബസിൽ ഉറങ്ങി, സൂര്യന്റെ വെളിച്ചം വീണു തുടങ്ങിയപ്പോൾ പുറത്തുള്ള കാഴ്ചകൾ കണ്ടു തുടങ്ങി, അതിമനോഹരം, റോഡിന്റെ സൈഡ് ചേർന്നു ഒഴുകുന്ന നദിയും വലിയ മലകളും ഭയങ്കര തണുപ്പും ആയിട്ട് നല്ലൊരു യാത്ര ആയിരുന്നു.
കുളു എത്താറായി എന്ന് ബോർഡ് കണ്ടു, അപ്പോഴേക്കും റോഡിൽ ഒക്കെ മഞ്ഞു വീണു കിടക്കുന്നത് കണ്ടു തുടങ്ങി, പിന്നെ അങ്ങോട്ട് മഞ്ഞു തന്നെ ആയിരുന്നു മുഴുവനും, ആ കാഴ്ചകൾ വളരെ കുളിർമയേകി, അങ്ങനെ കുളു ബസ് സ്റ്റാൻഡ് എത്തി, അപ്പോഴാണ് കണ്ടക്ടർ വന്നു പറയുന്നത് മണാലിയിലേക് ബസ് പോവില്ല റോഡ് മുഴുവൻ മഞ്ഞു വീണു ട്രാഫിക് ഒക്കെ ബ്ലോക്ക് ആണെന്ന്, ഞങ്ങൾ നെറ്റിൽ നോക്കിയപ്പോൾ അത് സത്യമാണെന്നു മനസിലായി..
അങ്ങനെ ഞങ്ങൾ കുളുവിൽ ഇറങ്ങി, അന്ന് അവിടെയൊക്കെ കണ്ടിട്ട് അടുത്ത ദിവസം മണാലിയിലേക്ക് പോവാം എന്ന് കരുതി, അവിടെ റൂം എടുത്തു, 700 രൂപ ആയി, 4 പേർക്കും സുഗമായി കിടക്കാൻ പറ്റിയ മുറി, മുറിയിൽ ബാഗ് ഒക്കെ വെച്ചിട്ട് ഞങ്ങൾ കറങ്ങാൻ ഇറങ്ങി ഒരു ടാക്സി ഡ്രൈവറെ കണ്ടപ്പോൾ അയാളു പറഞ്ഞു 700 rs തന്നാൽ കുറച്ചു സ്ഥലങ്ങളിൽ ഒക്കെ കൊണ്ടുപോവാമെന്നു, അങ്ങനെ അയാളുടെ ഒപ്പം പോയി ചെറുതായി ഒന്നും കറങ്ങി ഒന്ന് രണ്ടു സ്ഥലങ്ങൾ ഒക്കെ കണ്ടു അപ്പോഴേക്കും രാത്രി ആയിരുന്നു, ഞങ്ങൾ തിരിച്ചു മുറിയിൽ എത്തി നാളത്തേക്ക് ഉള്ള കാര്യങ്ങൾ പ്ലാൻ ചെയ്യാൻ തുടങ്ങി, ഭക്ഷണത്തിന്റെ ചിലവ് കുറയ്ക്കാനായി ഞങൾ റൊട്ടിയും ദാൽ, പനീർ മസാല അങ്ങനെയുള്ളതൊക്കെ കഴിച്ചു.
തിരിച്ചു റൂമിലേയ്ക് പോകും വഴി ഒരു ഡ്രൈവറിനെ പരിചയപെട്ടു, Shyam. ഞങ്ങൾ കേരളത്തിൽ നിന്നും വന്നതാണെന്നൊക്കെ പറഞ്ഞു അയാൾ നല്ല കമ്പനി ആയി,, അപ്പൊ ശ്യാം പറഞ്ഞു മണാലിയിലേക് ഇപ്പൊ പോവാൻ സാധിക്കില്ല നമുക്ക് നാളെ കസോൾ മണിക്കരൻ ഒക്കെ പോവാമെന്നു, ഞങ്ങൾ മണാലി വരാനുള്ള പ്രധാന ഉദ്ദേശം paragliding ആണ്, ആ ആവശ്യം പറഞ്ഞപ്പോൾ ശ്യാം പറഞ്ഞു whether ശെരിയായാൽ കുളുവിൽ തന്നെ പാരാഗ്ലൈഡ് ചെയ്യാമെന്ന്, അങ്ങനെ ശ്യാമിനോട് രാവിലെ കാണാമെന്നു പറഞ്ഞു ഞങൾ റൂമിലേയ്ക് പോയി.
അടുത്ത ദിവസം രാവിലെ തന്നെ എണീറ്റു റെഡി ആയി, ശ്യാമിനെ കണ്ടപ്പോൾ പുള്ളിക്കാരൻ പറഞ്ഞു വേണമെങ്കിൽ Rafting ചെയ്യാമെന്ന്, 4 പേർക്കും കൂടി 2800 രൂപ ആയി, ആ നദിയിലെ തണുത്ത വെള്ളം ശരീരത്തിലേക്ക് വീഴുമ്പോൾ മരവിച്ചു പോവുന്നപോലെ ആയിരുന്നു, അത്രയ്ക്കും തണുപ്പ്,, റാഫ്റ്റിങ് ഞങ്ങൾ നല്ലോണം എന്ജോയ് ചെയ്തു,, അങ്ങനെ വീണ്ടും കാറിൽ കയറി കസോളിലോട്ട് തിരിച്ചു, അവിടെനിന്നും മണികരനിലേയ്ക്കും മണികരനിലെ വിശേഷം ഞാൻ ഇവിടെ മുൻപേ പങ്കുവെച്ചിരുന്നു.
അങ്ങനെ വളരെ രാത്രിയോടെ ഞങ്ങൾ തിരിച്ചു റൂമിൽ എത്തി. അടുത്ത ദിവസം paragliding ഏർപ്പാട് ചെയ്യാമെന്ന് പറഞ്ഞാണ് ശ്യാം പോയത്, ടാക്സി ചാർജ് ആയി 4000 രൂപ വാങ്ങി, ഞങ്ങൾക്കും ആകെ ഒരു ടെൻഷൻ , എങ്ങാനും പാരാഗ്ലൈഡിങ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആ ആഗ്രഹം ബാക്കി ആവുമല്ലോ എന്നോർത്തിട്ട്. അങ്ങനെ അടുത്ത ദിവസം എണീറ്റത് ശ്യാമിന്റെ ഫോൺ വന്നപ്പോഴാണ്, സന്തോഷവാർത്ത ആയിരുന്നു, whether ok ആണ് നമുക്ക് paragliding ചെയ്യാമെന്ന്, സന്തോഷംകൊണ്ടു എല്ലാരും തുള്ളിചാടിപ്പോയി..
അങ്ങനെ വേഗം റെഡി ആയി ശ്യാമിന്റെ കാറിൽ കയറി യാത്ര തിരിച്ചു, കണ്ണിനു കുളിർമയേകുന്നു ഒരുപാട് കാഴ്ചകൾ കൊണ്ട് മനോഹരം ആയിരുന്നു അവിടം എല്ലാം, മലകളുടെ ഇടയിലൂടെ ഏകദേശം 20kms ഒക്കെ യാത്ര ചെയ്തു ഒരു നിരപ്പായ പ്രേദേശത്തു ഞങ്ങൾ എത്തിച്ചേർന്നു, കാറിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ട കാഴ്ച പാരാഗ്ലൈഡിങ് ചെയ്യുന്നത് ആയിരുന്നു, ഞങ്ങൾ അത്ഭുതത്തോടെ അത് നോക്കി നിന്നും, ഞങൾ നിൽക്കുന്ന നിരപ്പായ പ്രദേശത്താണ് വന്നു ലാൻഡ് ചെയ്യുന്നത്..
അങ്ങനെ അവരോടു റേറ്റ് ഒക്കെ സംസാരിച്ചു അവർ ഒരാൾക്ക് 3000 രൂപ വെച്ച് പറഞ്ഞു, ഞങ്ങൾ 2000 ഉറപ്പിച്ചു, അങ്ങനെ അവരുടെ പിക്കപ്പ് വണ്ടിയിൽ ഞങ്ങളെ മലയുടെ മുകളിലേയ്ക്കു കൊണ്ടുപോയി, അവിടന്ന് ഓരോരുത്തരെയായി പാരാഗ്ലൈഡിങ് ചെയ്യിച്ചു, ആദ്യം പറന്നുയർന്നപ്പോൾ ഇത്തിരി ഭയം ഇണ്ടായിരുന്നു, പിന്നെ സാവധാനം ആ പറക്കൽ ആസ്വദിക്കാൻ തുടങ്ങി, പറന്നു പറന്നു മേഖങ്ങൾക്കിടയിലൂടെ ഒരു പക്ഷിയെ പോലെ,, ഹോ…!! എല്ലാരേയും പോലെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒന്ന് പറക്കണമെന്ന്, അത് അങ്ങനെ സാധിച്ചു..
താഴെ ലാൻഡ് ചെയ്തപ്പോൾ തന്നെ ഓടിചെന്ന് കൂട്ടുകാരെ കെട്ടിപിടിച്ചു ആ സന്തോഷം ഞങ്ങൾ പങ്കുവെച്ചു.. വലിയൊരു ജീവിത ലക്ഷ്യം സാധിച്ചതു പോലെ ആയിരുന്നു എല്ലാരുടെയും ആ സന്തോഷം കണ്ടാൽ..
അങ്ങനെ ഞങ്ങൾ അവിടെനിന്നും തിരിച്ചു,, ഉച്ചയോടെ ഞങ്ങൾ തിരിച്ചു കുളു ടൗണിൽ എത്തി, അവിടെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ചു, അടുത്ത ലക്ഷ്യം മണാലി ആണ്, അങ്ങോട്ട് ബസ് സർവീസ് വീണ്ടും ആരംഭിച്ചു എന്ന് വരുന്ന വഴിയേ അറിഞ്ഞിരുന്നു..
യാത്രകളിൽ പരിചയപ്പെടുന്ന നല്ലവരായ ആളുകളെ പിരിയാൻ വളരെ പ്രയാസമാണ്, ഇത്തിരി വിഷമത്തോടെ ഞങ്ങൾ ശ്യാമിനോട് യാത്ര പറഞ്ഞു..
അങ്ങനെ മണാലി ബസിൽ കയറി യാത്ര തിരിച്ചു, ഏകദേശം 3 മണിക്കൂർ കൊണ്ട് മണാലി എത്തി, നേരെ പോയി ഒരു ലോഡ്ജിൽ മുറിയെടുത്തു,, ബാഗ് ഒക്കെ വെച്ചിട്ട് ഒന്ന് ഫ്രഷ് ആയിട്ട് നടക്കാനിറങ്ങി, എങ്ങും മഞ്ഞു മൂടി കിടക്കുന്നു, നേരെ മണാലി ബാസാറിലേയ്ക് പോയി, അത്യാവശ്യം പർച്ചെസിങ് ഒക്കെ ആയി നേരം ഇരുട്ടി, എന്നാലും മണാലിയിലെ വഴിവിളക്കുകൾ വെളിച്ചം തൂകി നിന്നിരുന്നു, നടക്കുമ്പോൾ ആളുകൾ പലതരം ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത് കാണാം, ഞങ്ങൾ കണ്ണിൽ കണ്ടതൊക്കെ വാങ്ങി കഴിച്ചു, ഈ യാത്രയിൽ nonveg ആയി കഴിച്ചത് ആകെ Momos മാത്രം, അതുകൊണ്ടാവാം ഞങ്ങൾക്ക് ചിലവ് വളരെ ചുരുക്കാൻ സാധിച്ചത്..
പുറത്തുന്നു ഭക്ഷണവും കഴിച്ചു ഞങ്ങൾ തിരിച്ചു മുറിയിലേയ്ക്കു പോയി. അടുത്ത ദിവസം ഞങ്ങൾ ടിബറ്റിൻ മോണശ്രീയിൽ പോയി, കുറച്ചുനേരം അവിടെനിന്നു മഞ്ഞിൽ കളിച്ചതിനു ശേഷം അവിടന്ന് ഇറങ്ങി ഹഡിംബ ടെമ്പിൾ കാണാൻ പോയി, അല്പം നടക്കാനുണ്ട്, നല്ല ഭംഗിയുള്ള വഴികൾ, പലതരം സാധനങ്ങളായി കച്ചവടക്കാർ ഇടയ്ക്ക് വരും, ഹഡിംബ ടെമ്പിൾ മഞ്ഞു മൂടി കിടക്കുന്നു കാണാൻ നല്ല ഭംഗി, അവിടെ കുറച്ചുനേരം കറങ്ങി നടന്നിട്ട് ഞങ്ങൾ അവിടന്ന് ഇറങ്ങി, മണാലിയിൽ തിരിച്ചെത്തി, അപ്പോഴേക്കും മഞ്ഞു വീഴ്ച കൂടിയിരുന്നു, solang valley അടക്കം ഒരുപാട് സ്ഥലങ്ങൾ മഞ്ഞുവീഴ്ച കാരണം അടച്ചിട്ടിരികുകയാണെന്ന് അറിഞ്ഞു, ഇനി മഞ്ഞുവീഴ്ച ശക്തമായാൽ ഞങ്ങൾക്ക് തിരിച്ചു വരാൻ പറ്റിയില്ലെങ്കിലോ എന്ന് ഓർത്തിട്ടു ഞങ്ങൾ തിരിച്ചു കുളുവിലെകു ബസ് കയറി, കുളുവിൽ എത്തി ലോഡ്ജിൽ റൂം എടുത്തു, മഞ്ഞിൽ നടന്നിട്ട് ഷൂസ് ഒക്കെ നനഞ്ഞു, ഞങ്ങൾ Hair Dryer കൊണ്ടുപോയിട്ടുണ്ടായി, അതുവച്ചു നനഞ്ഞതെല്ലാം ഉണക്കി, ക്ഷീണം കാരണം നേരത്തെ ഉറങ്ങി..
അടുത്ത ദിവസം ഞങ്ങൾ Bijli Mahadev temple കാണാൻ പോയി, കുളുവിൽ നിന്നും നേരിട്ട് ബസ് ഉണ്ട്, അവിടെ എത്തിയപ്പോൾ അവിടത്തെ ലോക്കൽ ആളുകൾ പറഞ്ഞു ഒരുപാട് നടക്കാനുണ്ട്, 2 മണിക്കൂർ വേണം കയറാൻ, മഞ്ഞു വീഴ്ച കാരണം risk ആണ്, എന്നൊക്കെ പറഞ്ഞു മനസ് മാറ്റാൻ ഒരു ശ്രെമം നടത്തി, വെച്ച കാൽ മുൻപോട്ടു, ഞങ്ങൾ നടന്നു, നല്ല കയറ്റം ആണ്, മഞ്ഞിൽ കൂടിയുള്ള നടത്തം അല്പം പ്രയാസമാണ്, തെന്നി വീണു ഒരുപാട്, എന്നാലും ഞങ്ങൾ ഒരുവിധം കയറി, കയറുമ്പോൾ ഞങ്ങളുടെ ഒപ്പം ഒരു പട്ടിയും കൂടി, ഞങ്ങൾക്ക് വഴി കാണിക്കാൻ എന്നപോലെ മുൻപേ നടക്കുന്നു,, മുകളിൽ എത്തിയപ്പോൾ ഞങ്ങൾക്ക് മനസിലായി ഞങ്ങളുടെ തീരുമാനം ശെരി ആയിരുന്നു എന്ന്, അത്രക്ക് സുന്ദരം ആയിരുന്നു മുകളിൽ, മുഴുവൻ മഞ്ഞു തന്നെ, ചിലയിടത്തു മുട്ട് വരെ മഞ്ഞ്, മഞ്ഞിൽ കുറേനേരം കളിച്ചു, എല്ലാരും തീർച്ചയായും പോവേണ്ട സ്ഥലം തന്നെയാണ് bijli mahadev temple, ഒരുപാട് നേരം അവിടെ വിശ്രമിച്ചു.. അവിടന്ന് ഇറങ്ങി തിരിച്ചു കുളുവിൽ എത്തി..
അടുത്ത ലക്ഷ്യം Agra ആയിരുന്നു, ഞങ്ങൾ ഡൽഹിയിലേക്ക് ബസ് കയറി.. അങ്ങനെ ആ സുന്ദരമായ മഞ്ഞിന്റെ താഴ്വരയോട് യാത്ര പറഞ്ഞു ഞങ്ങൾ യാത്രയായി.. അടുത്ത ദിവസം വെളുപ്പിന് തന്നെ ഡൽഹി എത്തി, അവിടന്ന് ആഗ്രയിലേക് ബസ് ഉണ്ടെന്നു അറിഞ്ഞു, ബസിൽ കയറി.. പക്ഷെ ബസിൽ പോയതുകൊണ്ട് ഒരുപാട് സമയം നഷ്ടമായി, ട്രെയിനിൽ പോയാമതിയർന്നു എന്ന് തോന്നിപോയി..
ഏകദേശം 3 maniyode ഞങ്ങൾ ആഗ്ര എത്തി, ടൗണിൽ തന്നെ മുറി എടുത്തു, വേഗം ബാഗ് ഒക്കെ വെച്ചിട്ട് ഞങ്ങൾ TajMahal കാണാൻ ഇറങ്ങി, 40 രൂപ ആണ് എൻട്രി ഫീ,, താജ്മഹൽ കണ്ടിരിക്കേണ്ട ഒരു അത്ഭുതം തന്നെ, ഏകദേശം 350ൽ കൂടുതൽ വർഷങ്ങൾക്കു മുൻപ് പണിത ആ വിസ്മയം കാണുമ്പോൾ നമ്മൾ ഓരോരുത്തരും ഓർത്തുപോകും ഇതെങ്ങനെ പണിതു എന്ന്.. ലോകത്തിലെ 7 അത്ഭുതങ്ങളിൽ ഒരെണ്ണം കണ്ടു എന്ന സന്തോഷത്തോടെ ഞങ്ങൾ ഇറങ്ങി. അടുത്ത ദിവസം agra fort ഒക്കെ കാണണമെന്ന് വിചാരിച്ചതാ, പക്ഷെ എല്ലാരും എണീറ്റു റെഡി ആയി വന്നപ്പോൾ ലേറ്റ് ആയി, അവിടന്ന് നാട്ടിലുള്ളവർകു കൊടുക്കാനായി കുറെ sweets ഒക്കെ വാങ്ങി agra cantt റെയിൽവേ സ്റ്റേഷനിൽ എത്തി..
2 ദിവസം കഴിഞ്ഞു ജനുവരി 15 ന് തിരിച്ചു കൊച്ചി എത്തി. അവിടെ ഞങ്ങളെ പിക്ക് ചെയ്യാൻ കൂട്ടുകാർ എത്തിയിരുന്നു, ഞങ്ങൾ നല്ല ഭക്ഷണം കഴിച്ചിട്ട് കുറച്ചുനാളായി എന്ന് മനസിലാക്കിയിട്ട് ആവും അവർ ഞങ്ങളെ ഒരു ചൈനീസ് ഹോട്ടലിൽ കൊണ്ടുപോയി വയറു നിറയെ ഭക്ഷണം വാങ്ങി തന്നു. അങ്ങനെ ഞങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത ആ 13 ദിവസങ്ങളുടെ ഓർമ്മകൾ സമ്മാനിച്ച ആ യാത്ര അവസാനിച്ചു.
വരികളും ചിത്രങ്ങളും – സോനു സൈമണ് (സഞ്ചാരി ഗ്രൂപ്പ്).