വടക്കാഞ്ചേരി: കുണ്ടന്നൂര്‍, വരവൂര്‍, ദേശമംഗലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ സ്കൂള്‍സമയത്ത് അപകടകരമായ യാത്ര. ബസുകളുടെ സര്‍വീസ് ഈ റോഡില്‍ കുറഞ്ഞുവരുന്നു.
ഒരു കെ.എസ്.ആര്.ടി.സി.യും ഏതാനും സ്വകാര്യബസുകളുമാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. സ്കൂള്‍ വിട്ടാല്‍ നേരത്തിന് വീട്ടിലെത്താന്‍ സാഹസികയാത്രയാണ് പ്രൈമറി വിദ്യാര്‍ത്ഥികള്‍പോലും നടത്തുന്നത്.

ഒരു എന്‍ജിനീയറിങ് കോളേജ്, രണ്ട് ഐ.ടി.ഐ., രണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവ വരവൂരിലും ദേശമംഗലത്തുമായിട്ട് പ്രവര്‍ത്തിക്കുന്നു. പ്രധാന കാര്യങ്ങള്‍ക്കെല്ലാം ഇവിടെയുള്ളവര്‍ താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയെ ആശ്രയിക്കുന്നു.
Source – http://www.mathrubhumi.com/thrissur/varavoor-school-students-struggle–1.2182865
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog