കടമറ്റത്ത് കത്തനാരും യക്ഷികളും പിന്നെ ഞാനും…

ഒരിക്കൽ ഒരു ആവശ്യവുമായി എനിക്ക് തൊടുപുഴ വരെ പോകേണ്ടി വന്നു. നമ്മുടെ സ്വന്തം ആനവണ്ടിയിലായിരുന്നു യാത്ര. വണ്ടിയില്‍ കയറിയാല്‍ നമ്മുടെ സ്ഥിരം കലാപരുപാടി അപ്പോ തുടങും.. ഉറക്കം.. ടിക്കറ്റുമെടുത്ത് ഒരു ഒരു നല്ല ഉറക്കത്തിനായി മഴികള്‍ പൂട്ടി…കുറച്ചു സമയം കഴിഞീട്ടുണ്ടാവും വലിയ ഒരു ഒച്ചപാടു കേട്ടാണ് ഞാന്‍ കണ്ണുതുറന്നത്…വഴിയില്‍ എന്തോ പ്രശ്നം. ഒന്ന് എത്തിനോക്കി പിന്നേയും കണ്ണുകള്‍ പൂട്ടി..ദൂരെ മുകളിലായി ഒരു പള്ളി കാണാം.. തലയെടുപ്പോടെ..ഒരു പഴയ പള്ളി. എന്തൊക്കെയോ പ്രത്യേകതയുള്ള പള്ളി. അടുത്തിരിക്കുന്ന ആളോട് സ്ഥലം ചോദിച്ചു. ഒരു ചെറുചിരിയില്‍ ആയാള്‍ എന്നോടു തിരിച്ചോരു ചോദ്യം..”ആ പള്ളി കണ്ടീട്ട് മനസ്സിലായില്ലേ..അതാണ് കടമറ്റം പള്ളി.”

ഒരു ആയിരം പ്രാവശ്യം ആ വഴിയെ യാത്ര പോയിട്ടണ്ടെങ്കിലും ഇന്നേ വരെ കടമറ്റം പള്ളി ശ്രദ്ധിച്ചീട്ടില്ല എന്നതാണ് സത്യം. ഒരു നിമിഷനേരത്തേക്ക് പള്ളിയും കത്തനാരും കഥകളും സീരിയലും എല്ലാം മനസ്സിലുടെ കടന്നു പോയി. ബസ് പതിയെ മുന്നോട്ടുനീങി.. ഞാന്‍ ആ പള്ളിയിലേക്ക് തന്നെ നോക്കിയിരുന്നു.. കണ്ണില്‍നിന്നും മായുന്നതു വരെ.. മനസ്സില്‍ ഉറപ്പിച്ചു തിരിച്ചു വരുമ്പോള്‍ കയറണം.

ടീം യാത്രയുടെ പ്രീറൈഡിന്റെ ഭാഗമായി കട്ടപുറത്തു കയറിയ നമ്മുടെ സ്വന്തം ആവു (avenger) തിരിച്ചെടുത്തു, കാണാനുള്ള ആളെയും കണ്ട് തൊടുപുഴയില്‍ നിന്നും കടമറ്റത്തേക്ക് യാത്ര തുടങ്ങി. യക്ഷികഥകളും മന്ത്രവാദവും പാതളകിണറും ഉള്ള ആ നാട്ടിലെക്ക്. കത്തനാരുടെ സ്വന്തം പള്ളിയിലേക്ക്.

നേരം ഇരുട്ടി തുടങ്ങുന്നു. വെയിലിന്റെ കാഠിന്യത്തിനു ഒരു കുറവുമില്ല. മുകളിലായി കാണാം കടമറ്റം പള്ളി. വണ്ടി പതുക്കെ ഞാന്‍ വലത്തോട്ട് എടുത്തു. മുകളിലേക്കുള്ള വഴിയാണ്. ദൂരേന്നേ കല്‍കുരിശു കാണാം. വണ്ടി മകളില്‍ നിറുത്തി ഞാന്‍ പള്ളിയിലേക്കു കയറി.

ഈ പള്ളിയുടെ നിര്‍മ്മാണ വര്‍ഷം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പത്താം നൂറ്റാണ്ടിലാണ് എന്ന് പറയപ്പെടുന്നു.  ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാല്‍ അത് ക്രിസ്തുവര്‍ഷം 825ല്‍ ആണ്. മാര്‍ സെബോര്‍ ആണ് ഈ പള്ളി സ്ഥാപിച്ചത് എന്നും പറയപ്പെടുന്നു. ചെരുപ്പ് പുറത്ത് ഇട്ട് ഞാന്‍ പള്ളിയിലേക്ക് കയറി. സന്ധ്യപ്രാര്‍ഥന നടക്കുന്ന സമയമാണ്. പഴമ വളരെ അധികം ഉള്ള പള്ളി. പഴമ നിറഞ്ഞു നില്‍ക്കുന്ന അള്‍ത്താര കാണാം. ഒരു ചെറു പ്രാര്‍ഥനക്കു ശേഷം ഞാന്‍ പറത്തിറങി..

കല്ലുകൊണ്ടു ഉണ്ടാക്കിയ ഒരു വിളക്ക്. ആരൊക്കെയോ അവിടെ വിളക്കുകള്‍ തെളിയിക്കുന്നുണ്ട്.. ഞാനും തെളിച്ചു ഒരണ്ണം. അതിനടുത്തായി താഴെ ഒരു കുരിശു കൊണാം. ആ കുരശും കടന്ന് ഞാന്‍ താഴത്തെ റോഡിലേക്കിറങി. പതാളകിണറും കടമറ്റത്തു കാത്തനാരുടെ വാസസ്ഥലവും കാണാന്‍. ഒരു ചെറിയ പള്ളിയാണ്. ഒരു വശത്ത് കെടാവിളക്കും. പതുക്കെ പാതാളകിണര്‍ ലക്ഷ്യമാക്കി നീങി. താഴെ കാണാം പാതാളലോകത്തേക്കുള്ള വാതില്‍. അവിടെ നിന്നപ്പോള്‍ കത്തനാരുടെ കഥ മനസ്സിലൂടെ അങിനെ കടന്നു പോയി.

ഒരു പാവപ്പെട്ട കുടുബത്തിലായിരുന്നു ജനനം. ചെറുപ്പത്തിലേ അച്ചനമ്മമാര്‍ നഷ്ടപ്പെട്ടു. പൗലോസ് എന്നായിരുന്നു ശരിക്കുമുള്ള പേര്. ആരോരുമില്ലായിരുന്ന കുഞ്ഞു പൗലോസിനെ കടമറ്റം പള്ളിയിലെ വല്യ അച്ചന്‍ സ്വന്തം മകനെ പോലെ സ്നേഹിച്ചു. ഒരു പ്രാവശ്യം കാട്ടില്‍ പശുവിനെ മേക്കാന്‍ പോയ കൊച്ചു പൗലോ പാതാളലോകത്ത് എത്തുകയും പാതാള ലോകത്ത പിശാചുകള്‍ ആദ്ദേഹത്തെ മാന്ത്രീക വിദ്യ പഠിപ്പിക്കുകയും ചെയ്തു. മന്ത്ര വിദ്യകള്‍ പഠിച്ച ശേഷം അദ്ദേഹം അവരുടെ കണ്ണു വെട്ടിച്ചു പോരുകയും വലിയ ഒരു മാന്ത്രീകനായി പേരെടുക്കയും ചെയ്തു. അദ്ദേഹം കുറെ യക്ഷികളേയും മറ്റും തളച്ചിട്ടുണ്ടന്നും പറയപ്പെടുന്നു. കത്തനാരെ കിട്ടാതെ ദേഷ്യം പൂണ്ട പാതാളവാസികള്‍ പള്ളിയില്‍ വരുകയും ചങ്ങല കൊണ്ട് പള്ളി വാതിലില്‍ അടിക്കുകയും ചെയ്തു. ഇതൊക്കെ ഇവിടത്തെ ആളുകള്‍ മനസ്സില്‍ ഏറ്റി നടക്കുന്ന വിശ്വാസം. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ.

ഞാന്‍ കുറച്ചു നേരം ആ പള്ളിയുടെ ചവിട്ടു പടിയില്‍ ഇരുന്നു. യക്ഷികളെയും പ്രേതങളേയും വരുതിക്കു നിറുത്തായ ആ കത്തനാരുടെ പാതങള്‍ പതിഞ ആ ചവിട്ടു പടിയില്‍.

ഇനി എനിക്കു പറയാനുള്ളത്. കഥകളുടെയും അന്ധവിശ്വാസങളുടെയും പേരിലും കോഴികുരുതി പോലും നടക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നു. എന്നിരുന്നാലും കഥകള്‍ എന്നും കഥകളായി തന്നെ ഇരിക്കട്ടെ. കത്തനാരും പിശാചുക്കളും യക്ഷികളും എന്നും ഒരു കഥ മാത്രമായി എന്റെയും വരും തലമുറകളുടെ മനസ്സിലും ജീവിക്കട്ടെ.

വിവരണം – അജോ ജോര്‍ജ്ജ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply