ബുക്ക് ചെയ്ത യാത്രക്കാരെ വിഡ്ഢികളാക്കി KSRTC; അമർഷം – പോസ്റ്റ് വൈറൽ..

കെഎസ്ആർടിസിയിൽ പരിഷ്‌ക്കാരങ്ങൾ ഒത്തിരി വന്നു കഴിഞ്ഞെങ്കിലും ചില കാര്യങ്ങളിൽ ഇന്നും യാത്രക്കാരുടെ പരാതികൾ ഉയർന്നു കൊണ്ടേയിരിക്കുന്നു. അതിൽ പ്രധാനമാണ് റിസർവേഷൻ സംബന്ധമായ പ്രശ്നങ്ങൾ. പരിഷ്‌ക്കരിച്ചതാണെങ്കിലും നിലവിലെ ബുക്കിംഗ് സൈറ്റ് മിക്കവാറും പണിമുടക്കിലാണ്.

വളരെ കഷ്ടപ്പെട്ട് ബുക്ക് ചെയ്ത് യാത്ര പോകുവാൻ തയ്യാറായി സ്റ്റാൻഡിൽ എത്തുമ്പോഴാകും ചിലപ്പോൾ ആ ബസ് ക്യാൻസൽ ചെയ്ത വിവരം അറിയുന്നത്. ഇത്തരത്തിൽ മുൻകൂട്ടി അറിയിക്കാതെ ബസ് ക്യാൻസൽ ചെയ്തതു മൂലമുണ്ടായ ബുദ്ധിമുട്ടും അമർഷവും മണ്ണാർക്കാട് സ്വദേശിയും തിരുവന്തപുരത്ത് ജോലി ചെയ്യുന്നയാളുമായ ആനന്ദ് രാജ് തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറംലോകത്തെ അറിയിക്കുകയാണ്. ആനന്ദിന്റെ കുറിപ്പ് താഴെ കൊടുക്കുന്നു.

“പ്രിയപ്പെട്ട KSRTC, എന്നാലും നീ എന്നോടിചതി ചെയ്തല്ലോ. Online reservation ഉള്ള വണ്ടികൾ ക്യാൻസൽ ചെയ്യുകയാണേൽ മുൻകൂട്ടി അറിയിക്കാനുള്ള ഒരു ബാധ്യത അല്ലേൽ മര്യാദ താങ്കൾക്ക് ഉണ്ടാകണം എന്നൊന്നു ഓർമ്മിപ്പിക്കുന്നു. 10/01/2019 നു 9.30 pm നുള്ള പാലക്കാട് മിന്നൽ ബസ്സിൽ reservation ചെയ്ത യാത്രക്കാരൻ ആണ് ഞാൻ. 9.20നു crew നമ്പർ അടക്കമുള്ള മെസ്സേജ് വരുന്നു. പോകാനുള്ള സമയം ആകാറായിട്ടും ഡ്രൈവർ, കണ്ടക്ടർ വരാതിരുന്നത് കൊണ്ടു ആ നമ്പറിൽ വിളിക്കുകയുണ്ടായി.

48 മണിക്കൂർ പണിമുടക്കിന്റെ ഭാഗമായി വണ്ടി ATC 205 വന്നിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ബുക്ക് ചെയ്ത യാത്രക്കാർ എന്തു ചെയ്യണം എന്ന് ആരാഞ്ഞപ്പോൾ റീഫണ്ട് ആയിക്കോളും പോലും. പക്ഷെ ട്രാക്കിൽ തലയുയർത്തി നിൽക്കുന്ന മിന്നലിനെ എന്തുകൊണ്ട് അദ്ദേഹം ശ്രദ്ധിച്ചില്ല എന്നറിയില്ല. ചിലപ്പോ വയസ്സായി വരുന്നതല്ലേ അതാകാം. ഓഫീസിൽ പോയി ഇക്കാര്യം ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ATC 205 അല്ല ATC 230 ആണെന്ന്.

മേൽപ്പറഞ്ഞ ആ crew നെ SM വിളിച്ചപ്പോളും വല്യ പ്രയോജനം ഒന്നും ഉണ്ടായില്ല. എന്നാലും KSRTC പൂട്ടി പോകരുത് എന്നുള്ള നല്ലവരായ ജീവനക്കാർ 9.30 നു പോകേണ്ടിരുന്ന ബസിലെ എല്ലാ യാത്രക്കാർക്കും 10 pm deluxe വണ്ടിയിലും 10.45ന്റെ മിന്നലിലും സീറ്റുകൾ ശരിയാക്കി തന്നു. എല്ലാവിധ തിരക്കുകൾക്കിടയിലും യാത്രക്കാരുടെ പരാതി കേൾക്കുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്ത TVM SM നു വളരെ അധികം നന്ദി.

NB: 1. ഈ സ്ഥാപനം ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ് അല്ലാതെ പൂട്ടിപോകേണ്ട ഒന്നല്ല. 2. ബുക്ക് ചെയ്ത യാത്രക്കാർക്ക് ശരിയായ വണ്ടി നമ്പർ, crew നമ്പർ എന്നിവ തന്നെയാണോ അയക്കുന്നത് എന്നൊന്ന് ഉറപ്പു വരുത്തുക. 3. എന്തുകൊണ്ട് വണ്ടി ക്യാൻസൽ ആയി എന്നു യാത്രക്കാർ അന്വേഷിക്കുന്നേരം കാരണം പറയുക അല്ലാതെ പണം റീഫണ്ട് ആയിക്കോളും എന്നൊന്നും പറയാതിരിക്കുക. 4. യാത്രക്കാർ Entry Restricted ആയ ഓഫീസിൽ ൽ കയറി സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കുവാൻ ശ്രദ്ധിക്കുക.”

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply