വിമാനജീവനക്കാരിൽ ഒരാൾ അടിയന്തര അവധി എടുത്തതിനെത്തുടർന്ന് 45 യാത്രക്കാരെ ഇറക്കി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അബുദാബി വിമാനത്തിന്റെ യാത്ര.
തിങ്കളാഴ്ച രാത്രി പത്തിനു പുറപ്പെടേണ്ട ഇത്തിഹാദ് വിമാനത്തിലെ കാബിൻക്രൂവിൽ ഒരാൾ അസുഖബാധിതനായി അവധി എടുക്കുകയായിരുന്നു. രാജ്യാന്തര വ്യോമയാന ചട്ടങ്ങളനുസരിച്ച് കാബിൻ ക്രൂവിന്റെയും യാത്രക്കാരുടെയും അനുപാതം പാലിക്കാൻ വേണ്ടിയാണ് ഒരു ജീവനക്കാരൻ അവധിയായതിനെ തുടർന്ന് 45 യാത്രക്കാരെ തിരികെയിറക്കിയത്.
![]()
തിങ്കളാഴ്ച രാത്രി 10നു പുറപ്പെടേണ്ട വിമാനം മൂന്നുമണിക്കൂർ വൈകിയാണ് യാത്ര തിരിച്ചത്. തിരികെയറിക്കിയവരെ ഹോട്ടലുകളിലേക്കു മാറ്റി, ചൊവ്വാഴ്ച രാവിലെ മറ്റു വിമാനങ്ങളിൽ കൊണ്ടുപോയി.
Source – http://www.manoramanews.com/nattuvartha/north/2017/09/05/etihad-airways-cancells-journey-after-cabin-crew-taken-leave.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog