വൈകിയോടിയ വേണാട് എക്സ്പ്രസ് തടഞ്ഞ സംഭവത്തില്‍ റെയില്‍വേ പ്രതിയാക്കിയ പതിനഞ്ചുപേര്‍ രണ്ടായിരം രൂപ വീതം പിഴയടച്ചു. കോട്ടയം ജുഡീഷ്യല്‍ മജിസ്േട്രറ്റിന് മുന്നില്‍ ഹാജരായാണ് പിഴയടച്ചത്. എല്ലാവരും പിഴയടയ്ക്കണമെന്ന് കോടതി വിധിച്ചിരുന്നു. കോട്ടയം റെയില്‍വേ സംരക്ഷണസേന നല്കിയ കുറ്റപത്രം അനുസരിച്ച് 15 പേര്‍ക്കും അയച്ച സമന്‍സു പ്രകാരമാണ് ഇവര്‍ ജുഡീഷ്യല്‍ മജിസ്േട്രറ്റിനു മുന്പില് ഹാജരായത്.

പണം നല്‍കിയത് യാത്രക്കാര്‍
തങ്ങളുടെ പ്രതിനിധികളായി െട്രയിന്‍ തടയാന്‍ മുന്നില്‍നിന്ന് പിഴയടയ്ക്കേണ്ടിവന്നവര്ക്ക് സാന്പത്തിക സഹായം നല്കിയതും യാത്രക്കാര്‍. ഇതിനായി െട്രയിനിലെ സ്ഥിരം യാത്രക്കാര്‍ 30000 രൂപാ പിരിച്ചെടുക്കുകയായിരുന്നു.
സംഭവം ഇങ്ങനെ
വേണാട് എക്സ്പ്രസ് സ്ഥിരമായിവൈകുന്നതില് പ്രതിഷേധിച്ച് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ െഫബ്രുവരിയിലാണ് സ്ഥിരംയാത്രികര് തീവണ്ടി തടഞ്ഞത്. ഒരു മണിക്കൂര്‍ വൈകിയെത്തിയ തീവണ്ടി വീണ്ടും യാത്രചെയ്യാന്‍ തുടങ്ങുമ്പോള്‍ ചങ്ങല വലിച്ച് നിര്‍ത്തിച്ചു. തുടര്‍ന്ന് തീവണ്ടിക്കു മുന്പില് കുത്തിയിരുന്ന് പ്രതിഷേധിക്കുകയുംെചയ്തു. ഇനി തീവണ്ടി വൈകില്ലെന്ന സ്റ്റേഷന് മാസ്റ്ററുടെ ഉറപ്പിലാണ് അന്ന് ഓടാന്‍ സമ്മതിച്ചത്.
തീവണ്ടി തടഞ്ഞസമയത്ത് കോട്ടയം റെയില്‍വേ സംരക്ഷണസേന ഫോട്ടോയെടുത്തിരുന്നു. സ്ഥിരംയാത്രക്കാരായ ഇവരെ ഫോട്ടോ ഉപയോഗിച്ച് കണ്ടെത്തിയാണ് കേസ് ചാര്‍ജുചെയ്തത്.
News – http://www.mathrubhumi.com/print-edition/kerala/kottayam-1.2235414
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog