തീവ്രവാദ വിരുദ്ധ, പ്രതിരോധ വിനോദസഞ്ചാരമെന്ന പുതിയ ആശയവുമായി ഇസ്രയേല്‍ അധികൃതര്‍ ഇന്ത്യയില്‍. റോഡ് ഷോയുമായി ഇന്ത്യന്‍ നഗരങ്ങളിലൂടെ പര്യടനം നടത്തുന്ന ഇസ്രയേല്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ഹസന് മഹദാണ് ഇക്കാര്യം വിശദീകരിച്ചത്.
മുംബൈയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ, ഡല്‍ഹി, കോല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലൂടെ ചെന്നൈയില്‍ ചെന്നവസാനിക്കും. എല്ലാ നഗരങ്ങളില്‍ നിന്നും നൂറിലധികം ട്രാവല്‍ ഏജന്റുമാര്‍ റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യന്വിനോദസഞ്ചാരികള്ക്കിടയില് നിന്നുള്ള അന്വേഷണങ്ങള്‍ വര്‍ധിച്ചതായി ഹസന് പറഞ്ഞു. വിനോദസഞ്ചാരികളെ ഇസ്രയേലില്‍ എത്തിക്കാനുള്ള പുതിയ വഴികള്‍ തേടുകയാണ് ഇസ്രയേല്‍.

യുദ്ധഭൂമിയെ കുറിച്ചറിയാനും തീവ്രവാദത്തിന് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അറിയാനും താത്പര്യം പ്രകടിപ്പിച്ച് നിരവധി വിനോദസഞ്ചാരികള്‍ യുഎസ്സില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇസ്രയേലിലേക്ക് എത്തിച്ചേരുന്നുണ്ട്. ഇസ്രയേല്‍ സുരക്ഷാ വിഭാഗത്തിന്റെ നിലവാരം അത്രയ്ക്കും മികച്ചതാണ്.

ഒരു കമ്പ്യൂട്ടര്‍ ഗെയിമുകളോട് താത്പര്യം വരുന്ന പോലെ, എങ്ങനെ വെടിവെയ്ക്കാം, എങ്ങനെ യുദ്ധതന്ത്രങ്ങള്‍ മെനയാം തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ട്. ഇന്ത്യയിലെ പ്രമുഖ ട്രാവല്‍ ഏജന്റുമാരുമായി പ്രതിരോധ ടൂറിസം എന്ന ആശയം ചര്‍ച്ച ചെയ്തുവരികയാണെന്നും ഹസന് വ്യക്തമാക്കി.
Source – http://www.malayalivartha.com/yathra/tour-package/69818
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog