മണ്ഡലവ്രതം ആരംഭിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കി നില്‍ക്കെ കെഎസ്ആര്‍ടിസി ഒരുക്കം തുടങ്ങിയില്ല. എറണാകുളത്ത് നിന്ന് പമ്പയിലേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നതിനെക്കുറിച്ച് പോലും ഇതുവരെ ആലോചന നടത്തിയിട്ടില്ല.
പമ്പയിലേക്ക് ദിവസം ഇപ്പോള്‍ നാല് സര്‍വീസുണ്ട്. എന്നാല്‍, തിരക്കേറിയ മണ്ഡലകാലത്ത് ഈ സര്‍വീസുകള്‍ മതിയാവില്ല. പ്രത്യേക സര്‍വീസുകള്‍ തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കുമ്പോഴും എത്രയെണ്ണം തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്താനായിട്ടില്ല.
അയ്യപ്പഭക്തര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങളൊരുക്കുന്നതിലും കെഎസ്ആര്‍ടിസി അലംഭാവം തുടരുകയാണ്. അയ്യപ്പന്മാര്ക്ക് വിരിവെക്കാനും ഇടമായിട്ടില്ല. ശൗചാലയങ്ങളുടെ സ്ഥിതിയും ദയനീയമാണ്. മൂക്കുപൊത്താതെ ശൗചാലയത്തിന്റെ സമീപത്ത് പോലും നില്ക്കാനാവാത്ത അവസ്ഥയാണ്. ശൗചാലയങ്ങളില്‍ കയറാന്‍ അറയ്ക്കുന്നതുമൂലം പാര്‍ക്ക് ചെയ്യുന്ന ബസ്സുകള്‍ക്ക് പിന്‍ഭാഗത്താണ് പലരും മൂത്രമൊഴിക്കുന്നത്. ഇതും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനെ വൃത്തിഹീനമാക്കുന്നു.
സ്റ്റാന്‍ഡ് ശുചിയായി സൂക്ഷിക്കുന്നതിലും അധികൃതര്‍ അലംഭാവം കാട്ടുകയാണ്. സ്റ്റാന്‍ഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടും ഫലമുണ്ടായിട്ടില്ല. നടവഴികളില്പ്പോലും മാലിന്യം കുമിഞ്ഞ് കൂടുകയാണെന്നാണ് യാത്രക്കാരുടെ പരാതി.
ഒരുമഴപെയ്താല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വെള്ളക്കെട്ടിലാണ്. ഇതിന് ഇതുവരെ പരിഹാരമായിട്ടില്ല. മണ്ഡലകാലത്ത് മഴപെയ്താല്‍ അയ്യപ്പന്മാര്ക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സ്ഥലം പോലുമുണ്ടാകില്ല. വിരിവെക്കാന്‍ എവിടെ സ്ഥലം കണ്ടെത്തുമെന്ന കാര്യത്തിലും ധാരണയായിട്ടില്ല.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളിലെ കടകളിലേക്ക് വിതരണം ചെയ്യുന്ന വെള്ള സംഭരണി സെപ്ടിക് ടാങ്കിന് സമീപമാണ്. ഇതും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഈ പ്രശ്നത്തിനും പരിഹാരമായിട്ടില്ല.
Source – http://www.janmabhumidaily.com/news735356