അപകടത്തിൽ പെട്ട് റോഡിൽ കിടക്കുന്നവരെ തിരിഞ്ഞു നോക്കാതെ പോവുന്ന പ്രവണത കേരളത്തിൽ കൂടി വരികയാണ്.പലർക്കും അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കണം എന്ന ആഗ്രഹം ഉണ്ടങ്കിലും പിന്നീട് വാദി പ്രതിയാവും എന്ന ഭയത്താൽ നീറുന്ന മനസ്സുമായി പിൻവാങ്ങുന്നു. അതാണ് സത്യം.. രക്ഷപ്പെടുത്താൻ എത്തുന്നവരെ നിയമകുരുക്കിൽ പെടുത്താതിരുന്നാൽ നമുക്ക് ഒരുപാട് ജീവനുകൾ രക്ഷിക്കാനാവും.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ചിറ്റാഴയിൽ നിയന്ത്രണം വിട്ട് മറഞ്ഞ മിനി ബസിൽ നിന്നും 22 പേരേ ചില്ലുതകർത്തും വാഹനം വെട്ടിപ്പൊളിച്ചും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ച കിളിമാനൂർ കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടറായ ബിജു മടത്തിലിനെയും ഡ്രൈവർ അനിൽ കുമാറിനെയും നമുക്ക് അഭിനന്ദിക്കാം. നാട്ടുകാരും ഫയർഫോഴ്സും എത്തും മുമ്പ് ഇരുവരും യാത്രക്കാരും ചേർന്ന് മുഴുവൻ പേരെയും രക്ഷിച്ച് അതേ ബസിൽ ആശുപത്രിയിൽ എത്തിച്ചു. നന്മനിറഞ്ഞ ഈ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍…..
കടപ്പാട് : കേരളത്തിലെ ടാറ്റാബസ്സുകള് FB Group