ഒറ്റനോട്ടത്തിൽ ഒറിജിനൽ പോലിരിക്കുന്ന ഇതുപോലുള്ള വ്യാജ ശീതളപാനീയങ്ങൾ നമ്മുടെ ഡിപ്പോകളിൽ വിൽക്കുവാൻ ആരാണ് അനുവദിക്കുന്നത്.? കെഎസ്ആര്‍ടിസി ഡിപ്പോകളിളും മറ്റു ബസ് സ്റ്റാന്‍ഡുകളിലും ഇത് വില്ക്കുമ്പോള് അവിടെ വരുന്ന യാത്രികരുടെ ആരോഗ്യത്തെയല്ലേ ഇത് ബാധിക്കുന്നത്? ഈ കടകളില്‍ ഇത്തരം പാനീയങ്ങള്‍ വിറ്റഴിക്കാന്‍ അനുവദിക്കുന്നതിലൂടെ യാതൊന്നും അറിയാതെ യാത്രികര്‍ ഇത് വാങ്ങി കുടിക്കുന്നതിനും, പ്രത്യേകിച്ച് ദീര്‍ഘ ദൂരയാത്രികര്, വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

കെഎസ്ആര്‍ടിസി ബസ്സ് സ്റ്റേഷനുകളില്‍ മാത്രമല്ല ഈ കബളിപ്പിക്കല്‍ നടക്കുന്നത്.പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡിലും ഇത്തരം ബോട്ടിലുകള്‍ കാണുവാന്‍ കഴിയും. കെഎസ്ആര്‍ടിസി അധികൃതരുടെ ശ്രദ്ധയില്‍ ഈ വിഷയം എത്തിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ആലപ്പുഴയുടെ മുന്‍ ജില്ലാകളക്ടര്‍ ശ്രീമതി.വീണാ എന്‍ മാധവ് ആണ് സംസ്ഥാന ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷ്ണര്‍. ഈ മേഖലയില്‍ കുറെ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് ചെയ്തു കഴിഞ്ഞു. ആലപ്പുഴ ജില്ലയെ സംബന്ധിച്ചിടത്തോളം ഇതേ ഡിപ്പാര്‍ട്ടമെന്റില്‍ സേവനം അനുഷ്ഠിച്ചിരുന്ന ശ്രീമതി അനുപമ മേഡം തന്നെയാണ് ആലപ്പുഴ ജില്ലാകളക്ടര്‍.
ഈ വിഷയത്തില്‍ എല്ലാവരുടെയും പൂര്‍ണ്ണമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയൊരു പ്രശ്നമല്ല ഇത് വലിയൊരു വിഷയം ആണ് എന്ന് തന്നെ കരുതുക. നാം ഓരോരുത്തരും ഇത്തരം ചതികളില്‍ വീഴാതിരിക്കുകയും, അപ്രകാരം വീഴാന്‍ സാധ്യതയുളളവരെ നമ്മളുടെ കണ്മുമ്പില് സംഭവിക്കുന്നത് പരമാവധി പറഞ്ഞ് തിരുത്തുവാനും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കഴിയുമെങ്കില്‍ കേരളത്തില്‍ എവിടെ യാത്ര ചെയ്യുമ്പോഴും ഇത്തരം തെറ്റിദ്ധരിപ്പിക്കുന്നതരത്തിലുളള ബോട്ടിലുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടാം. സ്ഥലവും, ഫോട്ടോയും പരമാവധി ഷെയര്‍ ചെയ്യുക. ഈ പോസ്റ്റിന് താഴെ ഇപ്രകാരം വില്‍പ്പന നടത്തുന്ന ബസ്സ് സ്റ്റാന്‍ഡുകളോ , മറ്റേതെങ്കിലും കടകളോ ശ്രദ്ധയില്‍ വന്നാല്‍ കമെന്റ് ഇടുക.
കടപ്പാട് – ഷെഫീക് ഇബ്രാഹിം എടത്വ
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog