കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതിയ തന്ത്രവുമായി മാനേജ്മെന്റ്. അന്തര്‍സംസ്ഥാന റൂട്ടില്‍ തിരക്കുളള സമയങ്ങളില്‍ 10 ശതമാനം നിരക്ക് കൂട്ടാനാണ് പുതിയ തീരുമാനം. ക്രിസ്തുമസ് അവധി സമയത്ത് ഫ്ലക്സി ചാർജ്ജ് സംവിധാനം വിവിധ റൂട്ടുകളിൽ പരീക്ഷിച്ചിരുന്നു. യാത്രക്കാരുടെ തിരക്കും സീസണും അനുസരിച്ച് അന്തര്‍സംസ്ഥാന ബസ്സുകളുടെ ടിക്കറ്റ് നിരക്ക് ക്രമീകരിക്കുന്ന സംവിധാനമാണ് ഫ്ളക്സി ചാര്‍ജ്. യാത്രക്കാർ മികച്ച പ്രതികരണം നൽകിയതോടെയാണ് തിരക്കുള്ള സമയങ്ങളിൽ യാത്രിനിരക്ക് വർധിപ്പിക്കാൻ തീരുമനിക്കുന്നത്.

പുതിയ സ്കാനിയ സർവ്വീസുകൾ അടുത്തിടെയാണ് കെഎസ്ആർടിസി ആരംഭിച്ചത്. ക്രിസ്തുമസ് സമയങ്ങളിൽ റെക്കോഡ് വരുമാനം ഉണ്ടാക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിരുന്നു. സീസൺ ടൈമിൽ സ്വകാര്യ ബസ്സുകൾ ഇരട്ടിയിലധികം രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പുതിയ രീതിയില്‍ ഫ്ളെക്സി ചാര്‍ജ് നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. തിരക്ക് കുറവുള്ള ദിവസങ്ങളില്‍ ഫ്ളെക്സി ഫെയറില്‍ 15 % നിരക്ക് ഇളവ് നിലവില്‍ അനുവദിക്കുന്നുണ്ട്. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 10% നിരക്ക് ആക്കാനാണ് തീരുമാനം.
എറണാകുളം, കോഴിക്കോട്, തലശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് പോണ്ടിച്ചേരിയിലേക്കും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ഗോവയിലേക്കും പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതിന് സര്‍ക്കാരില്‍നിന്ന് അനുമതി തേടും. അന്തര്‍സംസ്ഥാന സര്‍വീസുകളുടെ മാതൃകയില്‍ കേരളത്തിനകത്ത് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ സ്പെഷല്‍, വാരാന്ത്യ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Source – https://www.iemalayalam.com/kerala-news/ksrtc-to-start-flexy-charge-system/
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog