ഇന്ത്യൻ നിർമ്മിത ജീപ്പ് കോമ്പസ് സുരക്ഷയിൽ ഒന്നാമനെന്ന് എഎൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ തെളിഞ്ഞു. ഓസ്ട്രേലിയലിൽ നടന്ന ക്രാഷ് ടെസ്റ്റിൽ ജീപ്പ് കോമ്പസിന് 5 സ്റ്റാർ റേറ്റിങും ലഭിച്ചു. ഇന്ത്യയിൽ നിർമിച്ച് ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ച ജീപ്പ് കോമ്പസാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. നേരത്തെ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലും കോമ്പസിന് 5 സ്റ്റാർ ലഭിച്ചിരുന്നു.
ഒമ്പത് എയർബാഗുകൾ, ഓട്ടോണൊമസ് എമർജിൻസി ബ്രേക്കിങ് സിസ്റ്റം, ലൈൻ സപ്പോർട്ട് സിസ്റ്റം എന്നിവയടങ്ങുന്നതാണ് ജീപ്പ് കോമ്പസിലെ സുരക്ഷ ഫീച്ചറുകൾ. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ജീപ്പ് കോമ്പസിനെ അണിനിരത്തിയത്. രണ്ട് എൻജിനുകളിലും ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഇടംതേടിയിട്ടുണ്ട്.
ലിമിറ്റഡ്, ലിമിറ്റഡ് ഓപ്ഷന് എന്നീ രണ്ടു വകഭേദങ്ങളിലാണ് കോംപസ് പെട്രോള്‍ ഓട്ടോമാറ്റിക് ലഭ്യമാകുക. എസ്.യു.വി സെഗ്മെന്റില്‍ നിലവില്‍ ഇവിടെയുള്ള എതിരാളികളെ വെല്ലുന്ന വിലയിലാണ് വാഹനം എത്തുന്നത്. ലിമിറ്റഡ് പതിപ്പിന് 18.96 ലക്ഷവും ലിമിറ്റഡ് ഓപ്ഷണലിന് 19.67 ലക്ഷം രൂപയുമാകും ഡല്‍ഹി എക്സ്ഷോറൂം വില. കോംപസ് ഡീസല്‍ ഓട്ടോമാറ്റിക്കിനായി അടുത്ത വര്‍ഷം തുടക്കം വരെ കാത്തിരിക്കേണ്ടി വരും. അഡീഷ്ണലായി സണ്‍റൂഫും പുതിയ നിരയില്‍ ജീപ്പ് ഉള്‍പ്പെടുത്തിയേക്കും.
1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് 160 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് പകരുക. ആറ് എയര്‍ബാഗുകള്‍ക്കൊപ്പം ചെറുതും വലുതുമായി ഏകദേശം അന്‍പതോളം സുരക്ഷാ സന്നാഹങ്ങളും കോംപസില്‍ ജീപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.