വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ താമസമാക്കിയ പത്തനംതിട്ട സ്വദേശി ടി ജെ തോമസിന്റെയും ഇരിട്ടി കിളിയന്തറ സ്വദേശിനി ത്രേസ്യാമ്മയുടെയും മകള്‍ മേരി ആന്‍ തോമസ് ലഡാക്കില്‍ നിന്നും കേരളത്തിലേക്ക് വ്യത്യസ്തമായ ഒരു യാത്രയാണ് തിരഞ്ഞെടുത്തത്.
ഡല്‍ഹിയില്‍ വിമാന മാര്‍ഗം എത്തിയ മേരിയും സുഹൃത്ത് കാനഡക്കാരനായ ഡാനിയേല്‍ വെയില്‍സും സെപ്റ്റംബര്‍ 11ന് ജമ്മുകശ്മീരിലെ ലഡാക്കില്‍ നിന്നും സൈക്കിളില്‍ യാത്ര തിരിക്കുകയായിരുന്നു. ശ്രീനഗര്‍, ജയ്പ്പൂര്‍, രാജസ്ഥാന്, ആഗ്ര, വാരണാസി, കല്‍ക്കത്ത, ഒഡിഷ, വിശാഖപട്ടണം, ചെന്നൈ, കന്യാകുമാരി വഴി തിരുവനന്തപുരത്താണ് യാത്ര അവസാനിപ്പിച്ചത്.
അമേരിക്കയില്‍ ജോലി ചെയ്തുവരികയാണ് 28 കാരിയായ മേരി ആന്‍ തോമസ്. ജനിച്ചതും പഠിച്ച് വളര്‍ന്നതും അമേരിക്കയിലാണ്. ഇന്ത്യയെക്കുറിച്ച് പഠിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു യാത്ര നടത്തിയതെന്നും ഇന്ത്യയിലൂടെ നടത്തിയ യാത്ര തികച്ചും സുരക്ഷിതത്വം നിറഞ്ഞതായിരുന്നെന്നും മേരി പറഞ്ഞു.
3 വര്‍ഷം മുന്‍പ് ഇത്തരത്തില്‍ അമേരിക്കയില്‍ സൈക്കിള്‍ സവാരി നടത്തിയ പ്രചോദനം ഉള്കൊണ്ടായിരുന്നു ഇന്ത്യ മുഴുവന്‍ സൈക്കിള്‍ സവാരി നടത്തുക എന്ന യജ്ഞത്തിന് മേരി ഇറങ്ങിത്തിരിച്ചത്. അടുത്ത തവണ കേരളത്തിലുടനീളം സൈക്കിള്‍ സവാരി നടത്താനാണ് മേരി ആന്‍ തോമസ് ലക്ഷ്യമിടുന്നത്.
Source – https://janayugomonline.com/to-find-india-marys-cycle-journey/