കെ എസ് ആര് ടി സിയുടെ കോട്ടയം ഡിപ്പോ ചീഞ്ഞു നാറുന്നു, ദീര്‍ഘദൂര ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്. രാത്രി മുഴുവന്‍ വണ്ടി ഓടിച്ച് വരുന്ന ജീവനക്കാര്‍ക്ക് ആവശ്യത്തിന് വൃത്തിയുള്ള റെസ്റ്റ് റൂം പോലും ഇവിടെ ലഭ്യമല്ല.
ഈ ചീഞ്ഞു നാറിയ സ്ഥലത്ത് വണ്ടികള്‍ പാര്‍ക്ക് ചെയ്ത് ആ ദുര്‍ഗന്ധവും സഹിച്ച് വേണം പകല്‍ മുഴുവന്‍ കിടന്നുറങ്ങേണ്ടത്. ഡിപ്പോ പൊളിച്ചു പണിയാന്‍ പോകുന്നു എന്ന കാരണത്താല്‍ യാതൊരു വിധത്തിലുള്ള പണികളും ഇപ്പോള്‍ ഇവിടെ നടക്കുന്നില്ല എന്നാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള പരാതി.



ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog