ആകാശം മുട്ടെ തിങ്ങി ഞെരുങ്ങി ഉയര്‍ന്ന് നില്ക്കുന്ന കൂറ്റന്‍ മരങ്ങള്‍, ഇരുട്ടിന്റെ കവാടം ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് തോന്നും, മരങ്ങളുടെ ചുവട്ടില്‍ തകര്‍ന്ന തലയോടുകള്‍, ശിഖരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന അസ്ഥികൂടങ്ങള്‍, മുന്നോട്ട് പോകുന്തോറും ആ കറുത്ത വനത്തില്‍ പുഴുവരിച്ച് വികൃതമായി കിടക്കുന്ന മൃതശരീരങ്ങള്‍, ഒന്നോ രണ്ടോ അല്ല നൂറ് കണക്കിന് ശവശരീരങ്ങളാണ് ഈ കറുത്ത കാട്ടില്‍ ഉള്ളത്.
ജപ്പാനിലെ നിബിഡ വനമായ ഓഗിഹാരയ്ക്കാണ് ( Aokigahara) ഭീതി നിറഞ്ഞ ഈ കുപ്രസിദ്ധിയുള്ളത്. 30 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ വനം അറിയപ്പെടുന്നത് സൂയിസൈഡ് ഫോറസ്റ്റ് അഥവാ ആത്മഹത്യാ വനം എന്ന പേരിലാണ്.
ഓരോ വര്‍ഷവും ഇവിടെ കാണാതാവുന്നത് നൂറുകണക്കിനാളുകളെയാണ്. ജപ്പാന്‍കാര്‍ മാത്രമല്ല, മറ്റ് രാജ്യക്കാരെയും ഇവിടെ കാണാതാകുന്നുണ്ട്. കാണാതവുക എന്നാൽ, ആളുകളിവിടെവന്ന് ആത്മഹത്യ ചെയ്യുന്നു എന്നാണർഥം. ഒരു വർഷത്തിൽ 100 പേരോളംമിവിടെ ആത്മഹത്യ ചെയ്യുന്നു എന്നണ് കണക്ക്. വര്‍ഷം തോറും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും ഈ വനത്തില്‍ നിന്ന് കണ്ടെത്തുന്നുണ്ട്. തൂങ്ങി മരിച്ചയാളുകളുടെ മൃതദേഹങ്ങള്‍ കാലുകള്‍ നിലത്ത് മുട്ടിനിന്ന നിലയിലാണ് കാണപ്പെടുകയെന്നതാണ് ആരെയും ഞെട്ടിക്കുന്നത്.
ഈ വനത്തിലെ ആത്മഹത്യകളെക്കുറിത്ത് അന്വേഷിക്കാനും ആത്മഹത്യയ്ക്കെത്തുന്നവരെ തടയാനുമായി രൂപീകരിച്ച പ്രിവന്‍ഷന്‍ സേനയിലെ പൊലീസുകാരന് രാത്രി ടെന്റില്‍ നിന്നെഴുന്നേറ്റുപോയി ആത്മഹത്യ ചെയ്തുവെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു. ഓഗിഹാരയുടെ പുറംഭാഗങ്ങളില്‍ പക്ഷികളെയോ മൃഗങ്ങളോയോ കാണാന്‍ കഴിയുന്നത് അപൂര്‍വം. ഉള്‍കാട്ടിലേക്ക് പോകുംതോറും നിശബ്ദ ഭീകരതയുടെ തീവ്രത കൂടും. ഉള്‍കാട്ടിലാകട്ടെ മൃഗങ്ങള്‍ കൊന്നുതിന്ന നിലയില്‍ മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ പലയിടത്തും കാണാം.
പൈന്‍ മരങ്ങളും വെള്ള ദേവദാരു മരങ്ങളും ബോക്സ് വുഡ് മരങ്ങളും നിറഞ്ഞ ഈ വനത്തില്‍ വഴിതെറ്റാന്‍ എളുപ്പമാണെന്ന് ‘സ്മിത്ത് സൊനായിന്‍’ മാഗസിന് കോളമിസ്റ്റായ ഫ്രാന്‍സ് ലിഡ്സ് വിശദീകരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ വഴിതെറ്റി പ്രതീക്ഷ നഷ്ടപ്പെട്ടവരാണോ ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന ചോദ്യത്തിന് ഫ്രാന്‍സ് ലിഡ്സിനും മറുപടിയില്ല.
ജപ്പാനിലെ ഫുജി അഗ്നി പര്‍വതത്തിന്റെ പ്രാന്തപ്രദേശത്താണ് 7,680 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ ആത്മഹത്യാ വനം. ജപ്പാന്റെ പുരാണ പഠനമനുസരിച്ച് ഓഗിഹാര അറിയപ്പെടുന്നത് പ്രേതങ്ങളുടെ വനം എന്നാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ജപ്പാനില്‍ നിലനിന്നിരുന്ന ഉബാസുട്ടേ ആചാരമനുസരിച്ച് പ്രായമായവരെയും രോഗബാധിതരായവരെയും ബന്ധുക്കള്‍ ഈ വനത്തില്‍ ഉപേക്ഷിച്ചിരുന്നു.
ഇത്തരമൊരു ചരിത്രം ഓഗിഹാരയ്ക്കുണ്ടെങ്കിലും ഇന്ന് ഈ വനത്തിലെത്തി ആത്മഹത്യ ചെയ്യുന്നവരേറെയും പ്രായാധിക്യമോ രോഗങ്ങളോ തളര്‍ത്തുന്നവരല്ല, മറിച്ച് യുവാക്കളോ മധ്യവയസ്ക്കരോ ആണ്. ആത്മഹത്യാ വനത്തിന്റെ ദുരൂഹതയും അതുതന്നെ.
ഗവേഷകർ ഈ പ്രതിഭാസത്തെക്കുറിച്ച് എത്തിച്ചേർന്നിട്ടുള്ള ചില അഭിപ്രായങ്ങൾ കൂടിയിവിടെ പങ്കുവെക്കാം. ജപ്പാൻനെന്ന രാജ്യത്തിനു ആത്മഹത്യയുടെ ഒരു പാരമ്പര്യമുണ്ട്. ‘സെപ്പുകു’, ഹരാകിരി പോലുള്ള പാരമ്പര്യ ആത്മഹത്യാ രീതികൾ ജപ്പനിലെ സാംസ്കാരത്തിന്റെ ഭാഗമാണ്. തന്നെയുമല്ല നിലവിൽ ആത്മഹത്യാ നിരക്കിൽ ജപ്പാൻ ലോകത്ത് മുൻപന്തിയിലുമാണ്. ഇങ്ങനെയൊക്കെയാണേലും ഓഗിഹാരയുടെ രഹസ്യമിനിയും ലോകത്തിനു മുന്നിൽലിനിയും അനാവരണം ചെയ്യാൻങ്കിടക്കുന്നതേയുള്ളൂ.
courtesy – kairali online