ഐഫോൺ എന്നത് സ്റ്റാറ്റസ് സിംബൽ എന്നതിൽ നിന്നും സാധാരണക്കാരിലേക്കും എത്തിക്കൊണ്ടിരിക്കുകയാണല്ലോ. ആൻഡ്രോയിഡ് ഫോണുകളാണ് കളിയിൽ രാജാവ് എങ്കിലും ഐഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണവും നമ്മുടെ നാട്ടിൽ കൂടിവരികയാണ്. എന്നാൽ ഐഫോണിനെ സംബന്ധിച്ചെടുത്തോളം പലരും എങ്ങനെയാണ് അത് ഉപയോഗിക്കേണ്ടത്, എന്തൊക്കെ കാര്യങ്ങളാണ് ഈ ഫോണുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത് എന്നറിയാതെയാവും ഇത് വാങ്ങിക്കൂട്ടുക.
വാങ്ങിക്കഴിയുമ്പോളായിരിക്കും കുരങ്ങന് പൂമാല കിട്ടിയപോലെ എന്താണ് ഇതും കൊണ്ട് ചെയ്യുക എന്നറിയാതെ പരുങ്ങുക. അവസാനം മക്കളുടെയും പേരക്കുട്ടികളുടേയുമൊക്കെ സഹായം തേടി ഒരുവിധം ഒപ്പിച്ചുകൊണ്ടുപോകും. അത്തരം ആളുകൾ ഇനി പേടിക്കേണ്ടതില്ല. ഒരു പുതിയ ഐഫോൺ വാങ്ങുമ്പോൾ എങ്ങനെ എന്തൊക്കെ ആദ്യമേ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് നോക്കാം.
ആപ്പിൾ ഐഡി ഉണ്ടാകുക : ഐഫോൺ ഉപയോഗിച്ച് തുടങ്ങുന്ന ഏതൊരാളും ആദ്യം ചെയ്യേണ്ടത്. തുടർന്നങ്ങോട്ട് ആപ്പ് ഡൌൺലോഡ് ചെയ്യാനും ഐട്യൂൺസ് മ്യൂസിക് തുടങ്ങിയ ഏത് ആപ്പിൾ ഫീച്ചറുകളും ഉപയോഗിക്കുന്നതിനായുള്ള ഐഡി ആണിത്. മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ ഐഡി ഉപയോഗിച്ചു ലോഗിൻ ചെയ്യുന്നത് പോലെ ഒരു സംവിധാനം.
ഐട്യൂൺസ് ഇൻസ്റ്റാൾ ചെയ്യുക : അടുത്തത് ഐട്യൂൺസ് ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്. കംപ്യൂട്ടറിലും ഐട്യൂൺസ് ഇൻസ്റ്റാൾ ചെയ്യുക. പാട്ടുകളും വിഡോകളുമടക്കം ഉപയോഗിക്കുന്നത് ഐട്യൂൺസ് ഒഴിച്ചുകൂടാത്ത ഒന്നാണ്.
നിങ്ങളുടെ ഐഫോൺ ആക്ടിവേറ്റ് ചെയ്യുക : മൂന്നാമത്തെ കാര്യം. ഐഫോൺ ആക്ടിവേറ്റ് ചെയ്യുക. സെറ്റപ്പ് പ്രക്രിയക്കിടെ ഓരോന്നായി തിരഞ്ഞെടുത്ത് വേണ്ട രീതിയിൽ ആക്റ്റീവ് ചെയ്യുക. FaceTime, Find My iPhone, iMessage അടക്കമുള്ള പലതും ഇവിടെ കാണാം. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ ഭാവിയിൽ വരുത്തണമെങ്കിൽ അതും പിന്നീട് സെറ്റിങ്സിൽ പോയി ചെയ്യാവുന്നതാണ്.
ഫോൺ സിങ്ക് ചെയ്യുക : മുകളിൽ പറഞ്ഞ കാര്യങ്ങൾ കഴിയുന്നതോടെ നിങ്ങളുടെ ഐഫോൺ കംപ്യൂട്ടറുമായി കംപ്യൂട്ടറുമായി ബന്ധിപ്പിച്ചു ഡാറ്റകൾ സിങ്ക് ചെയ്യുക. ടാറ്റ കേബിൾ ഉപയോഗിച്ചാണ് ഈ പ്രക്രിയ നടക്കുക.
Find My iPhone ഓപ്ഷൻ സെറ്റപ്പ് ചെയ്യുക : ഫോൺ എന്തെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെടുകയാണെങ്കിൽ കണ്ടെത്താനുള്ള സംവിധാനമാണ് ഇത്. ഫോണിലെ ജിപിഎസ് ഉപയോഗിച്ചാണ് സൗകര്യമുപയോഗിച്ച് ഐക്ളൗടിന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. അതിനാൽ നിർബന്ധമായും ഈ ഫീച്ചർ സെറ്റപ്പ് ചെയ്യേണ്ടതുണ്ട്.
iCloud സെറ്റപ്പ് ചെയ്യുക : ഫോണുമായി ബന്ധപ്പെട്ട പല ഡാറ്റകളും സ്റ്റോർ ചെയ്യാനും ഓൺലൈൻ ആയി സിങ്ക് ചെയ്യാനും നിങ്ങളുടെ തന്നെ മറ്റ് ആപ്പിൾ ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനുമടക്കം പലതും നടക്കുന്നത് ഇവിടെയായതിനാൽ iCloud സെറ്റപ്പും നിർബന്ധമായി ചെയ്യേണ്ട ഒന്ന് തന്നെ.
ടച്ച് ഐഡി : ടച് ഐഡി. അതായത് ഫിംഗർപ്രിന്റ് സ്കാനർ. ഹോം ബട്ടണിൽ ആണ് ഇത് സെറ്റ് ചെയ്യേണ്ടത്. ഇത് സെറ്റ് ചെയ്യുന്നതിനായി Settings > General > Touch ID & Passcode > Touch ID എന്ന രീതിയിൽ കയറി ചെയ്യാം.
ബാക്ക് അപ്പ് റീസ്റ്റോർ ചെയ്യൽ : നിങ്ങൾ മുമ്പൊരു ഐഫോൺ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവിടെ ഉണ്ടായിരുന്ന ഡാറ്റ iCloudൽ നിന്നും ആവശ്യമാണെങ്കിൽ റീസ്റ്റോർ ചെയ്യാവുന്നതാണ്. ഇതിനായി Settings > iCloud > Backup കയറുക.
ആവശ്യമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക : ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ പോയി നിങ്ങൾക്ക് ആവശ്യമായ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യുക. പല വിഭാഗങ്ങളിലായി മികച്ച ആപ്പുകൾ ഓർഡറിൽ നിങ്ങൾക്ക് അവിടെ ലഭ്യമാകും.
പഴയ ഐഫോൺ ഡാറ്റകൾ ഡിലീറ്റ് ചെയ്യുക : ഇങ്ങനെ ഓരോന്നായി ചെയ്ത് കഴിഞ്ഞ് നിങ്ങളുടെ പുതിയ ഐഫോൺ പ്രവർത്തനയോഗ്യമാകുമ്പോൾ പഴയ ഐഫോണിലെ ഡാറ്റകൾ ഒഴിവാക്കാം. അതിനി ആവശ്യമില്ല. അതിനായി Settings -> General -> Reset -> Erase all contentൽ കയറുക.
ഇത്രയുമാണ് ഒരു പുതിയ ഐഫോൺ ഉപയോഗിക്കുന്ന ആൾ എന്ന നിലയിൽ അടിസ്ഥാനപരമായി നിങ്ങൾ ചെയ്യേണ്ട ചെയ്തിരിക്കേണ്ട കാര്യങ്ങൾ. ഇവ കൂടാതെയുള്ള ഓരോന്നും പതിയെ നിങ്ങൾ തനിയെ തന്നെ മനസ്സിലാക്കിക്കൊള്ളും.
Source – http://www.nirbhayam.com/10-things-you-must-check-while-start-using-iphone/