KSRTC യിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..

ഇന്ന് ഓൺലൈൻ ബുക്കിംഗുകളുടെ കാലമാണ്. സിനിമ ടിക്കറ്റുകൾ, ഹോട്ടൽ റൂമുകൾ, വിമാന ടിക്കറ്റുകൾ മുതലായള മിക്കവരും ഓൺലൈൻ ആയാണ് ബുക്ക് ചെയ്യാറുള്ളത്. ഒപ്പം തന്നെ കെഎസ്ആർടിസി ബസുകളിലെ സീറ്റും നമുക്ക് ഇപ്പോൾ ഓൺലൈനായി വീട്ടിലിരുന്നുകൊണ്ടു ബുക്ക് ചെയ്യാം. ഇത്തരത്തിൽ ടിക്കറ്റു ബുക്ക് ചെയ്ത് KSRTC ബസ്സുകളിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ നമുക്കായി വിശദീകരിച്ചു തരികയാണ് സുൽത്താൻ ബത്തേരി സ്വദേശിയായ ശരത് കൃഷ്ണനുണ്ണി. ഇനി ശരത്തിന്റെ ലേഖനത്തിലേക്ക് കടക്കാം.

കെഎസ്ആർടിസി (കേരളം) യുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്ത് ബസുകളിൽ യാത്ര ചെയുന്ന യാത്രക്കാരുടെ അറിവിലേക്ക്. നിലവിൽ കെ എസ് ആർ ടി സി യുടെ (കേരളം ) ദീർഘ ദൂര സർവീസുകൾ ഒട്ടുമിക്കതും (ഇന്റെർസ്റ്റേറ്റ് ഉം ഇൻട്രാസ്റ്റേറ്റ് ഉം) കെ എസ് ആർ ടി സി യുടെ തന്നെ ഒദ്യോഗിക ഓൺലൈൻ പോർട്ടൽ ആയ www.ksrtconline.com സൈറ്റിലൂടെയും ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ യാത്ര റിസർവേഷൻ പോർട്ടൽ ആയ റെഡ്ബസിലൂടെയും www.redbus.in സൈറ്റിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്.കെ എസ് ആർ ടി സി യുടെ ഔദ്യോഗിക പോർട്ടലിലൂടെ ബുക്ക് ചെയുന്ന യാത്രക്കാർ പ്രത്ത്യേകം ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന യാത്രകാരന്റെയോ / യാത്രകാരിയുടെയോ കയ്യിൽ – സ്മാർട്ട് ഫോൺ ഇല്ലാത്ത യാത്രക്കാർ പ്രസ്തുത ഇ-ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് കൈയിൽ കരുത്തേണ്ടതാണ്. സ്മാർട്ഫോൺ ഉള്ള യാത്രക്കാർ ETicket@keralartc.in എന്ന ഡൊമൈനിൽ നിന്നും യാത്രക്കാരന്റെ /യാത്രക്കാരിയുടെ പേർസണൽ ഇ- മെയിലിലേക്കു അയച്ച മെസ്സേജ് / അതല്ല എങ്കിൽ വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുക്കുന്ന എ ഫോർ സൈസ് വലുപ്പത്തിൽ ഉള്ള ഇ -ടിക്കറ്റിന്റെ ഫുൾ പേജ് (പി ഡി എഫ് / ഇമേജ് ഫോർമാറ്റിൽ ) ഫോണിൽ കരുതണം .

പ്രസ്തുത ഇ ടിക്കറ്റിൽ താഴെ പറയുന്ന വിവരങ്ങൾ ലഭ്യമാണ് – 1)പി എൻ ആർ നമ്പർ, 2)യാത്ര ചെയുന്ന ദിവസം, 3)ട്രിപ്പ് കോഡ്, 4)റൂട്ട് നമ്പർ , 5)ബസ് പുറപ്പെടുന്ന/തുടങ്ങുന്ന സ്ഥലം , 6)ബസ് എത്തിച്ചേരേണ്ട/ യാത്ര അവസാനിപ്പിക്കേണ്ട സ്ഥലം , 7)യാത്രക്കാരൻ ബുക്ക് കയറേണ്ട സ്ഥലം , 8)യാത്രക്കാരൻ ഇറങ്ങേണ്ട സ്ഥലം , 9)യാത്രക്കാരൻ കയറുന്ന സ്ഥലത്തു ബസ് പുറപ്പെടുന്ന സമയം , 10)സർവീസിന്റെ ക്ലാസ് , 11)സീറ്റ് നമ്പർ , 12)പിക്ക് അപ്പ് പോയിന്റ് , 13)യാത്രക്കാരന്റെ പേര്, മറ്റു വിവരങ്ങൾ , 14)യാത്രക്കാരൻ കയ്യിൽ കരുതിയിരിക്കുന്ന ഐ ഡി കാർഡ് ഏതാണ് .

ഇനി ഇ-ടിക്കറ്റ് പ്രിന്റ് ഔട്ട് കയ്യിൽ ഇല്ല എങ്കിൽ ചുവടെ പറയുന്ന ഐ പി അഥവാ നമ്പറിൽ TX-KSRTCC/DM-KSRTCC നിന്നും വന്ന മെസ്സേജ് യാത്രക്കാരന്റെ/ യാത്രക്കാരിയുടെ കൈവശം ഉള്ള മൊബൈൽ ഫോണിൽ (സ്മാർട്ട് ഫോൺ, സാധാരണ ഫോൺ )ഉണ്ടായിരിക്കണം. അതിൽ 1)പി എൻ ആർ നമ്പർ , 2) യാത്ര ചെയുന്ന ദിവസം , 3) ട്രിപ്പ് കോഡ് (ബസിന്റെ ഷെഡ്യൂൾ പേര് ) , 4) യാത്രക്കാരൻ കയറുന്ന സ്ഥലത്തു നിന്നും ബസ് പുറപ്പെടുന്ന സമയം, 5)സീറ്റ് നമ്പർ
6)പിക്ക് അപ്പ് പോയിന്റ് എന്നിവ വ്യക്തമായി ഉണ്ടായിരിക്കുന്നതാണ്.

 

ഇത് കൂടാതെ ഓൺലൈൻ റിസർവേഷൻ ചെയ്തപ്പോൾ പോർട്ടലിൽ സൂചിപ്പിച്ച ടൈപ്പ് ഓഫ് ഐ ഡി കാർഡ് ( വോട്ടേഴ്സ് ഐ ഡി , പാസ്പോര്ട്ട്, ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ്, സ്ടുടെന്റ്റ് കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഇവയിൽ ഏതെങ്കിലും ) കൈയിൽ നിര്ബന്ധമായി കരുത്തേണ്ടതാണ്

ചില സമയത്തു നമ്മൾ നമ്മുടെ സഹോദരനോ, സഹോദരിക്കോ , അച്ഛനോ , അമ്മയ്ക്കോ , മക്കൾക്കോ, ഭാര്യക്കോ , മറ്റു ബന്ധുക്കൾക്കോ ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കുക ആണെങ്കിൽ താഴെ പറയുന്ന കാര്യം ശ്രദ്ധിയ്ക്കുക. യാത്ര ചെയുന്ന ആളുടെ കയ്യിൽ ഇ-ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് / അതല്ല സ്മാർട്ട് ഫോണിൽ ഇ – ടിക്കറ്റ് പി ഡി എഫ്/ ഇമേജ് ഫോർമാറ്റിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തുക. അഥവാ ഇല്ല എങ്കിൽ യാത്ര ചെയുന്ന ആളുടെ കൈവശം ഉള്ള മൊബൈൽ ഫോണിൽ TX-KSRTCC/DM-KSRTCC എന്നെ ഐ പി / ഫോൺ നമ്പറിൽ നിന്നും വന്ന എം – മെസ്സേജ് ഉണ്ടെന്നു ഉറപ്പു വരുത്തുക. ഓൺലൈൻ റിസർവേഷൻ സമയത്തു തിരഞ്ഞെടുത്ത ഐ ഡി കാർഡ് യാത്രക്കാരന്റെ/യാത്രക്കാരിയുടെ കയ്യിൽ ഉണ്ടെന്നു ഉറപ്പു വരുത്തുക.

താഴെ പറയുന്ന പ്രിന്റ് ഔട്ടുകൾ /മെസ്സേജുകൾ / സ്ക്രീൻ ഷോട്ടുകളുമായി യാത്ര ചെയ്യാതിരിക്കുക.

1)ബുക്ക് ചെയ്ത സമയത്തു കൊടുത്ത ഫോൺ നമ്പർ ( അത് യാത്രക്കാരന്റെ / യാത്രക്കാരിയുടേത് ) വന്ന എം-മെസ്സേജ് എടുത്തു യാത്രക്കാരിയുടെ/യാത്രക്കാരന്റെ ഫോണിലേക്കു അയച്ച മെസ്സേജ് . ഇത് അസാധു ആയ ടിക്കറ്റ് ആയി പരിഗണിക്കും.  2)ഓൺലൈൻ വെബ്സൈറ്റിൽ റിസേർവ് ചെയ്ത് പേയ്മെന്റ് കൺഫൈര്മഷൻ കഴിഞ്ഞു വരുന്ന ലേഔട്ട് സ്ക്രീൻ ഷോട്ട് എടുത്തു ഫോണിൽ കാണിക്കുന്നത്. 3)ഫോണിൽ വന്ന എം മെസ്സേജ് സ്ക്രീൻ ഷോട്ട് എടുത്തു കാണിക്കുന്നത്. 4)ഇ-ടിക്കറ്റിന്റെ പകുതി ഭാഗം സ്ക്രീൻ ഷോട്ട് എടുത്തു കാണിക്കുന്നത് . 5)വാട്സാപ്പിൽ സുഹൃത്തോ / ബന്ധുവോ അയച്ചു തന്ന സ്ക്രീൻ ഷോട്ട് കാണിക്കുന്നത്.

ഇനി ഇത്രയും വായിച്ചു കഴിയുമ്പോൾ ചിലർ പറയും 1) ഞാൻ പോകാറുള്ളപ്പോൾ വെറുതെ ഐ.ഡി കാർഡ് മാത്രമേ ചെക്ക് ചെയ്യാറുള്ളു, 2)ഞാൻ പോകാറുള്ളപ്പോൾ വെറുതെ മെസ്സേജ് മാത്രമേ ചെക്ക് ചെയ്യാറുള്ളു, 3) ഞാൻ പോകാറുള്ളപ്പോൾ വെറുതെ സ്ക്രീൻ ഷോട്ട് മാത്രമേ കാണിക്കാറുള്ളു എന്നൊക്കെ. പക്ഷെ ഒരു കാര്യം ഓർക്കുക എല്ലാത്തവണയും അങ്ങനെ തന്നെ ആയിരക്കണമെന്നില്ല.. കണ്ടക്ടർ/ചെക്കർ ചോദിക്കുമ്പോൾ കഴിഞ്ഞ തവണയും പല തവണയും ഇങ്ങനെയാണ് യാത്ര ചെയ്തത് എന്ന് പറയുന്നതിൽ കഴമ്പില്ല. ഇത് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിന് തുല്യമാണ്. അവസാനം എന്തെങ്കിലും പ്രശ്നമായി മാറിയാൽ ജീവനക്കാരെയും കെ.എസ്.ആർ.ടി.സിയെയും സർക്കാറിനെയും ചീത്ത വിളിച്ചിട്ട് കാര്യമില്ല.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply