കെ.എസ്.ആര്‍.ടി.സി യിലെ കൂടോത്രം നടപടി എടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍

കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ ഹോമം നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഒരുമാസം മുന്‍പ് നടന്ന ഹോമത്തിന്റെ പുക പുറത്തേക്ക് പടര്‍ന്നത് ഇന്നലെയാണ്. പിന്നില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി പോരാണെന്ന് പറയപ്പെടുന്നു. സംഭവം വിവാദമായതോടെ കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ ആന്റണി ചാക്കോ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കി. നാല്‍പ്പതോളം ഡ്രൈവര്‍മാര്‍ പൂജയില്‍ പങ്കെടുത്തിരുന്നെങ്കിലും കൂടോത്രം ചെയ്താല്‍ ശിക്ഷിക്കാന്‍ ഇന്ത്യന്‍ പീനല്‍കോഡില്‍ വകുപ്പില്ലല്ലോ എന്ന ആശ്വാസത്തിലാണ് അവര്‍.

thiruvanchur-radhakrishnan

പക്ഷേ ഭരണഘടന പൗരന് രാഷ്ട്രത്തോടുള്ള 42 കടമകള്‍ പറയുന്നതില്‍ ഒന്ന് ശാസ്ത്രബോധം വളര്‍ത്തും (അന്ധവിശ്വാസം വളര്‍ത്തും എന്നല്ല) എന്നാണ്. ഭരണഘടനയില്‍ തൊട്ടു സത്യം ചെയ്ത് അധികാരത്തിലേറിയ വകുപ്പ് മന്ത്രിയാണ് സര്‍ക്കാര്‍ ഓഫീസില്‍ പ്രേതം ഒഴിപ്പിക്കാന്‍ ഹോമം നടത്തിയതോടെ വെട്ടിലായിരിക്കുന്നത്. കഴിഞ്ഞ മാസം 21-ന് രാത്രി 12 മണിക്ക് ശേഷമാണ് ഹോമം നടന്നത്. പൂജകള്‍ ജീവനക്കാര്‍ പണം പിരിച്ചാണ് നടത്തിയതെന്ന് ഡി.ടി.ഒ.ജി മോഹന്‍കുട്ടി പറയുന്നു. 20,000 രൂപയാണ് ഹോമത്തിന് ചിലവായത്. ഡിപ്പോയിലെ ചില ഡ്രൈവര്‍മാര്‍ കണ്ടംകുഴിയിലെ ബാലകൃഷ്ണന്‍ ജോത്സ്യരെ സമീപിച്ചപ്പോഴാണ് ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് നേരത്തേതന്നെ പ്രേതബാധ ഉണ്ടെന്നും തളച്ചില്ലെങ്കില്‍ വന്‍ അപകടങ്ങള്‍ ഉണ്ടാകും എന്നും പ്രവചിച്ചത്. പ്രതിവിധിയായി ഹോമം നടത്താനും നിര്‍ദ്ദേശിച്ചു.

അങ്ങനെയാണ് മംഗലാപുരത്ത് നിന്ന് പൂജാരിമാരെ കൊണ്ടുവന്ന് പ്രേത ഒഴിപ്പിക്കല്‍ പൂജ നടത്തിയത്. വീടുകളിലാണ് പൂജ എങ്കില്‍ ഗൃഹനാഥന്റെ സാന്നിദ്ധ്യം ഉണ്ടാകുമത്രേ. ഇത് ഡിപ്പോയില്‍ ആകയാല്‍ അവിടുത്തെ നാഥനായ ഡി.ടി.ഒ-യെ ഇരുത്തിയാണ് പൂജ നടത്തിയത്.

കാസർഗോഡ്‌ നിന്നുള്ള KSRTC ബസ്സുകളുടെ സമയ വിവരങ്ങൾക്ക് : www.aanavandi.com

Source: thegingernews.com

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply