യാത്ര എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ്. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ടൂർ പോകാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ. അതോടെ തീർന്നു യാത്രയുടെ സകല ത്രില്ലും. മിക്കവാറും പേരിലുണ്ടാകുന്ന ഒരു പ്രശ്നമാണ് ദൂരയാത്ര പോകുമ്പോഴോ ബസിലോ മറ്റോ കയറുമ്പോൾ ഒക്കെ ഉണ്ടാകാറുള്ള ഛർദ്ദി. ഈ പ്രശ്നത്തിന്റെ പേരിൽ യാത്ര പോലും വേണ്ടാന്ന് വെക്കുന്നവരുണ്ട്. പലർക്കും യാത്രയ്ക്കിടയിലെ ഈ ഛർദ്ദിക്കുള്ള കാരണമെന്താണെന്നറിയില്ല.
ചിലർക്ക് യാത്രതുടങ്ങി കുറച്ചു കഴിഞ്ഞാണ് ഛർദി തുടങ്ങുന്നത്. വണ്ടിയിൽ കാലുകുത്തുമ്പോഴേ ഛർദിച്ചു തുടങ്ങുന്നവരുമുണ്ട്. നമ്മുടെ ചെവിക്കുള്ളില്‍ ചലനങ്ങളെ തിരിച്ചറിയുന്ന ഒരു സംവിധാനമുണ്ട്. അതിനെ ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ എന്നു വിളിക്കുന്നു. ശരീരത്തിന്റെ ചലനങ്ങളെ അത് തലച്ചോറില്‍ അറിയിക്കും. വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ നമ്മുടെ ശരീരം ചലിക്കുന്നില്ല. എന്നാല്‍ വണ്ടിയുടെ ചലനം ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ തിരിച്ചറിയുന്നു. ഇവര്‍ രണ്ടുപേരും തലച്ചോറിലേക്ക് സന്ദേശം അയയ്ക്കുന്നു. ഒന്ന് ചലനം ഇല്ല എന്നും മറ്റൊന്ന് ചലിക്കുന്നു എന്നും. ഇത് തലച്ചോറില്‍ തീരുമാനമെടുക്കുന്നതില്‍ വിയോജിപ്പ് ഉണ്ടാക്കുന്നു. കാഴ്ചയുടേയും ബാലന്‍സിന്റേയും വ്യത്യസ്തമായ കാഴ്ചപ്പാട് വയറിനെ അസ്വസ്ഥമാക്കുന്നു. വയര്‍ ഉടന്‍ പ്രതികരിക്കുന്നു. ഇതുമൂലം ഓക്കാനം, ഛര്‍ദി മുതലായവ ഉണ്ടാക്കുന്നു. ഇംഗ്ലീഷില്‍ ഇതിനെ ‘മോഷന്‍ സിക്നസ്സ്’ എന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ യാത്രയിൽ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛർദിക്കാതിരിക്കാൻ സഹായിക്കുന്നതായി കാണാറുണ്ട്. ഇത് ഇന്ദ്രിയങ്ങളിൽ നിന്നുള്ള വാർത്തകൾ കുറച്ച് തലച്ചോറിന്റെ കൺഫ്യൂഷൻ കുറയ്ക്കും.
സഞ്ചരിക്കുന്ന ദിശയ്ക് പിന്നോട്ടു തിരിഞ്ഞിരിക്കാതിരിക്കുക.വണ്ടിയിൽ അധികം കുലുക്കമില്ലാത്ത ഭാഗത്തായി ഇരിക്കുക. കാറിലാണെങ്കിൽ മുൻസീറ്റിൽ ഇരിക്കാം. ബസ്സിൽ മധ്യ ഭാഗത്തായി ഇരിക്കാം.യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉള്ളവർ യാത്രയ്ക്കിടയിൽ വായിക്കരുത്. ഇത് ഛർദ്ദിക്കുന്നതിനുള്ള പ്രവണത ഉണ്ടാക്കുന്നു. വണ്ടിയുടെ ജനലുകൾ തുറന്നവച്ച് ഇരിക്കുന്നത് ശുദ്ധവായു ലഭിക്കാനും സഹായിക്കും. ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു ഇരിപ്പുറപ്പിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. വളരെ വൃത്തിയുള്ള സാഹചര്യം സൃഷ്ടിക്കാൻ ശ്രദ്ധിക്കുക. കഴിവതും ഛർദിക്കുന്നവരുടെ അടുത്തിരിക്കരുത്. ഛർദിയെക്കുറിച്ചുള്ള സംസാരവും ഒഴിവാക്കണം.
യാത്ര പുറപ്പെടുമ്പോൾ വയറു നിറയെ ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ മനസിന് പിടിച്ച ഭക്ഷണപാനീയങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കുക. യാത്രയുടെ ദൈർക്യം അനുസരിച്ച കഴിക്കുക. ദൂരയാത്ര ആണെങ്കിൽ മാത്രം വണ്ടിയിലിരുന്നു കഴിക്കുക. അതും ഇടക്കിടയ്ക്ക് ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലത്. എരിവുള്ളതും കൊഴുപ്പ് കൂടിയതും വറപൊരി സാധനങ്ങളും ഒഴിവാക്കണം. യാത്രയ്ക്ക് മുമ്പ് ധാരാളം വെള്ളം കുടിയ്ക്കണം. വാഹനത്തിനകത്ത് അമിതമായ ചൂടോ ദുര്‍ഗന്ധമോ ഉണ്ടെങ്കിലും മനംപിരട്ടലും ഛര്‍ദിയുമുണ്ടാകാം. ഗ്ലാസ് താഴ്ത്തിവെച്ച് അല്പം ശുദ്ധവായു കടക്കാന്‍ അനുവദിക്കണം.
ആന്തരകർണത്തിലെ നാഡികളെ ശാന്തമാക്കാനോ തലച്ചോറിലെ ഛർദിയുമായി ബന്ധപ്പെട്ട കേന്ദ്രത്തെ സുഖമാക്കാനോ ഉള്ള മരുന്നുകൾ ഏറെ പ്രയോജനപ്രദമാണ്. ഇവ യാത്രയ്ക്ക് അര മണിക്കൂർ മുമ്പേ കഴിച്ചാലേ ഗുണം ചെയ്യൂ. ഇഞ്ചിനീരോ ഇഞ്ചിമിട്ടായിയോ ഇഞ്ചി കൂടുതലായി ചേർത്ത ഭക്ഷണമോ കഴിക്കുന്നത് നല്ലതാണു. ന്യൂസ്പേപ്പർ മടക്കി വച്ചു അതിൽ ഇരിക്കുന്നതും നല്ലതാണു. അപ്പോൾ ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക് യാത്ര രസമേറിയ ഒരു അനുഭവം ആക്കാം.
കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.