ചങ്ക് സുഹൃത്തുക്കളുമായി ഒരു കിടിലൻ വാഗമൺ ട്രിപ്പ്…

വിവരണം – ആശ അൽഫോൻസ.

ഉറക്കത്തിന്റെ ആലസ്യത മൂടി നിൽകുമ്പോൾ മനസ്സിൽ നിറയെ നാളത്തെ ട്രിപ്പ്‌ ആണ്. അതും ചങ്കുകളുടെ കൂടെ. എങ്ങനെ ആയിരിക്കും ആരൊക്കെ ഉണ്ടാകും ഇങ്ങനെ കുറെ ചോദ്യം മനസ്സിൽ അലതല്ലി. ചോദ്യങൾ എല്ലാം ബാക്കി ആക്കി ഞാൻ നിദ്ര ദേവിയെ പുൽകി. ഏതോ അർത്ഥം അറിയാത്ത ഇംഗ്ലീഷ് സോങ് കാതിൽ മൂളിയപ്പോൾ ഞാൻ അറിയാതെ കണ്ണ് തുറന്നു പോയി. വളരെ പെട്ടന്ന് ഞാൻ അറിഞ്ഞു അത് എന്റെ ഫോണിൽ അലാറം മുഴങ്ങിയതാണ് എന്ന്.

ചാടി ഏഴുന്നെറ്റു, ഫ്രഷ് ആയി, ഡ്രസ്സ്‌ ചെയ്തു, അത്യാവശ്യം മേക്കപ്പ് ഇട്ടു (ഞാൻ സുന്ദരി ആയക്കോണ്ടു കൂടുതൽ മേക്കപ്പ് ആവിശ്യം ഇല്ല ). ട്രിപ്പ്‌നു പോകാൻ റെഡി ആയി വഴിയിൽ കിടന്ന 5 ചങ്കുകളെ കൂടെ എനിക്ക് കിട്ടി. നമ്മുടെ ജോസ്, ഐശ്വര്യ, ജോഷി ചേട്ടൻ, രഘു ചേട്ടൻ, അനീഷ്‌ ചേട്ടൻ, അങ്ങനെ ഞങ്ങൾ 6 പേരും ജോഷി ചേട്ടന്റെ വാഗണാറിൽ കോട്ടയം ലക്ഷ്യം ആക്കി പോയി. പോകും വഴിയിൽ റോഡ് നല്ലത് ആയതുകൊണ്ട് നടുവിന്റെ ബോൾഡ് ഇളകിയൊന്നു സംശയം ഇല്ലാതില്ലാ…….

അങ്ങനെ ഞങ്ങൾ കോട്ടയം ടൗണിൽ എത്തി ചേർന്നു. അപ്പോൾ അതാ നില്കുന്നു നമ്മുടെ സ്വപ്ന ചേച്ചി. നല്ല ബ്ലാക്ക് സാരി ഉടുത്തു പുഞ്ചിരി തൂകി. കാറിൽ നിന്നും ഇറങ്ങി ചേച്ചിയെ കെട്ടി പിടിച്ചപൊൾ ആണ് ഞാൻ അറിഞ്ഞേ ഞങ്ങൾ സെയിം കളർ ഡ്രസ്സ്‌ ആണല്ലോ എന്ന്. അങ്ങനെ ഞങ്ങൾ സംസാരിച്ചുനിൽകുമ്പോൾ കുറച്ചു അപ്പുറത്തെ രണ്ടു ആളുകൾ.. ആരാണ് നമ്മുടെ ജോയ് ചേട്ടനും aqwin നും. രണ്ടുപേര് ഭയങ്കര ചർച്ച. ഞാൻ വിചാരിച്ചു ട്രിപ്പ്‌നെകുറിച്ച് ആണന്നു.  ഞാൻ അങ്ങനെ നിൽക്കുന്ന ടൈം ആണ് അച്ചായൻ വിത്ത്‌ ഫാമിലി വരവ്. അങ്ങനെ എല്ലാവരും സൊറ പറഞ്ഞു നിൽകുമ്പോൾ നമ്മുടെ ഷാനുവിന്റെ ലാൻഡിംഗ്. അവൻ ശെരിക്കും പൊളിച്ചു. പാലക്കാട് നിന്നും ഒറ്റക്ക് ഉള്ള വരവ്. അതും ബുള്ളറ്റിൽ.. പിന്നെ പറയണോ ശെരിക്കും എല്ലാവരും ത്രില്ല് അടിച്ചു.

പോകുന്ന ട്രിപ്പ്‌ നെക്കുറിച്ച് ആലോചിച്ചു നിൽകുമ്പോൾ നമ്മുടെ കുര്യൻ ചേട്ടന്റെ സർപ്രൈസ് കൊണ്ടുള്ള വരവ്. എന്താണ് സർപ്രൈസ് എന്നാവും വേറെ ആരും അല്ല നമ്മുടെ ശരത് ചേട്ടൻ വന്നിരിക്കുന്നു. അതും എവിടെ നിന്നും ആണന്നാ,,,,,🤔 പേര് മറന്നു പോയ ഒരു സ്ഥലത്തു നിന്നും.അപ്പോൾ ഞങ്ങൾ റെഡി ആണ് പോകാൻ. പെട്ടന്ന് അച്ചായന് വിശക്കുന്നു എന്ന്. പിന്നെ ഒന്നും നോക്കിയില്ല അടുത്തുള്ള കോഫി ഷോപ്പിൽ ഇടിച്ചു കയറി ഓരോ കോഫി കുടിച്ചു. ഇരുന്നപ്പോൾ ഞങ്ങൾ എണ്ണം കൂടുതൽ ആണല്ലോ വാഹനം ഇല്ലല്ലോ എന്നു ഒന്ന് ആലോചിച്ചു ഞങ്ങൾ ലോറൻസ് ചേട്ടനെയും പുള്ളിയുടെ ഇന്നോവ കാറും കുട്ടത്തിൽ കൂട്ടി.

അപ്പോൾ ഞങ്ങൾ പോവട്ടെ. അയ്യോ ഇതുവരെ ഞാൻ പോകുന്ന സ്ഥലം പറഞ്ഞില്ല അല്ലെ. സോറി ഞങ്ങൾ പൊളിക്കുന്നതു വാഗമൺ ആണ് കെട്ടോ ( പൊളിക്കും എന്ന് ഉദ്ദേശിച്ചത് വാഗമൺ മൊട്ടകുന്ന് അല്ല കെട്ടോ).യാത്രയിൽ ഞാനും സ്വപ്ന ചേച്ചിയും ജോസ്, വൈഫ്‌,പിന്നെ നമ്മുടെ കുര്യൻ ചേട്ടനും ഞങളുടെ സാരഥി ആയി ലോറൻസ് ചേട്ടനും. അങ്ങനെ ഞങ്ങൾ യാത്രയിൽ ആയി. ഇടക്ക് എപ്പോഴോ കുര്യൻ ചേട്ടൻ ഞങ്ങൾക്കു ബൈ പറഞ്ഞു.

യാത്രയിൽ പാതിവഴി ആയപ്പോൾ ശോകഅവസ്ഥ ആയി. വണ്ടിയിൽ എല്ലാവരും എന്തോ ചിക്കി ചികഞ്ഞു കൊണ്ടിരിക്കുന്നു. എന്തോ കളഞ്ഞു പോയപോലെ. അപ്പോൾ സ്വപ്ന ചേച്ചിയുടെ ഫോൺ റിംഗ് ചെയ്തു. വളരെ പ്രതിക്ഷയോടെ സുഭാഷ് ചേട്ടൻ ആണല്ലോ എന്ന് കരുതി എടുത്തു. ബട്ട്‌ നമ്മുടെ അച്ചായന്റെ കാൾ ആയിരുന്നു. അറ്റൻഡ് ചെയ്തപ്പോൾ അച്ചായൻ. “സ്വപ്ന എങ്ങനെ ഉണ്ട് യാത്ര?”  “ഓഓ..ശോകം ആണ് അച്ചായോ ” എന്ന് കേൾക്കണ്ട താമസം അച്ചായൻ സ്വന്തം പ്രീയതമയെയും മക്കളെയും വിട്ടു ഞങ്ങളുടെയ് കാറിൽ കയറി കുറച്ചു ഓളം ഉണ്ടാക്കി തന്നു. എന്നിട്ടു വീണ്ടും പ്രീയതമയെ ലക്ഷ്യം ആക്കി പോയി.

കുറച്ചു ആളുകൾ കൂടി നിൽക്കുന്നതു കണ്ടാൽ അവിടെയ് പോയി തല വേക്കുന്നതാണ് മലയാളി. അത് ഞങ്ങൾ തെറ്റിക്കുന്നതു ശെരി അല്ല. അങ്ങനെ ഒരു ആൾ കൂട്ടം കണ്ടപ്പോൾ ഞങളും അവിടെയ് ഇറങ്ങി. അപ്പോൾ അതാ അവിടെയ് നമ്മുടെ ചങ്കുകൾ ജോഷി, രഘു, അനീഷ്‌, ശരത്. ചേട്ടന്മാരും കൂടെ ആയപ്പോൾ ഉഷാറായി. അവിടെയ് ഒന്നും ഇല്ല .ഒരു വ്യൂ പോയിന്റ് ഒരു ഐസ്ക്രീം വണ്ടിയും. ഐസ്ക്രീം കഴിച്ചു കുറച്ചു ഫോട്ടോസ് എടുത്തു അവിടുന്ന് വിട പറഞ്ഞു. പോയപ്പോൾ ഒരു മനോഹരമായ വെള്ള ചാട്ടം. അവിടെ ചാടി ഇറങ്ങി സെൽഫി എടുത്തു തകർത്തു നമ്മുടെ ജോസും വൈഫ്‌ ഐശ്വര്യയും. അങ്ങനെ എനിക്ക് വലിയ ഫോട്ടോ ഭ്രാന്ത് ഇല്ലാത്തതുകൊണ്ട് ഞാൻ ഗ്രൂപ്പ്‌ ഫോട്ടോ മാത്രം എടുത്തു നടന്നു. സമയം നമുക്ക് വേണ്ടി കാത്തു നില്കാതെ പോയ കൊണ്ട് പെട്ടന്ന് തന്നെയ അവിടുന്ന് പോയി. വാഗമൺ ആണല്ലോ ഞങ്ങളുടെ പോയിന്റ്.

വീണ്ടും ഉള്ള യാത്രയിൽ വിശപ്പ് ഒരു ശല്യം ആയപ്പോൾ ഫുഡ് കഴിക്കണം എന്ന് ഉറപ്പിച്ചു. നമ്മുടെ അച്ചായന്റെ ട്രീറ്റ്‌. വിഭവങ്ങൾ എല്ലാം കഴിച്ചു അവിടുന്ന് കുറെ സെൽഫി വാരികൂട്ടി വാഗമൺ മൊട്ട കുന്നിൽ കയറി. എന്താ മനസിന്‌ സുഖം.. ഏവിടെ നോക്കിയാലും പച്ചപരവരവതാനി വിരിച്ച പോലെ. അതിനു അഴകേകാൻ മഴയും.. പിന്നേ പറയണോ. കുറച്ചു അങ്ങനെ മഴയെയും കൂട്ടു പിടിച്ചു നടന്നു.

കുറച്ചു അപ്പുറത്തെ ഒരു തടാകം ഉണ്ടല്ലോ.. പണ്ട് വന്ന ഒരു ഓർമ മനസ്സിൽ നിന്നും തലപൊക്കി. അങ്ങനെ തടാകം കണ്ടു പിടിച്ചു ഒന്ന് മുഖം കഴുകി. മഴയും കൊണ്ട് ഉള്ള നടപ്പ്‌ ആയതു കൊണ്ട് തണുപ്പ് ഒരു വിഷയം ആയില്ല. അവിടെ നിന്നും വീണ്ടും കുന്നുകൾ കിഴടക്കാൻ കയറി. അച്ചായന്റെ വികൃതി കുട്ടന്മാർ അവിടെ ഓടിക്കളിക്കുന്നുണ്ടാരുന്നു. സമയത്തിന്റെ കുറവുമൂലം ഞങ്ങൾ അവിടെ നിന്നും മടക്കയാത്രക്ക് ഒരുക്കമായി.

തിരിച്ചുള്ള യാത്രയിൽ ജോയ് ചേട്ടനും ഞങ്ങൾക്കു ഒപ്പം ചേർന്നു. വരുന്ന വഴിയിൽ പാട്ടു പാടിയും സൊറ പറഞ്ഞും യാത്ര ഉഷാർ ആയി. ലാസ്റ്റ് ഞങ്ങൾ ഒരു അന്താക്ഷരി കൂടെ തുടങി. തുടക്കത്തിൽ ഉള്ള പാട്ടുകളും അവസാനം സ്വന്തമായി വരികൾ എഴുതി ടോൺ നൽകി പാടാൻ തുടങി. അങ്ങനെ അന്താക്ഷരി തീരുന്നതിനു മുൻപ് കോട്ടയം എത്തി. അച്ചായന്റെ വക ഓരോ കോഫി കൂടെ കുടിച്ചു എല്ലാവരും ബൈ പറഞ്ഞു. ആലപ്പുഴയിൽ നിന്നും ട്രെയിൻ ഉള്ളത്കൊണ്ട് ഞാനും ആലപ്പുഴക് വിട്ടു. സ്വപ്ന ചേച്ചിയെ വീട്ടിൽ വിട്ടു ചേന്നപ്പോൾ ട്രെയിൻ അതിന്റെ വഴിക്കും പോയി. പിന്നെ ഒന്നും വിചാരിച്ചില്ല നേരെ കെ എസ് ആർ ടി സിയെ കൂട്ടു പിടിച്ചു കരണവന്മാരെയേ മനസ്സിൽ ധ്യാനിച്ച് നേരെ ബാംഗ്ലൂരേക്ക്..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply