വിവരണം -രവീന്ദ്രൻ (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ).
പ്രകൃതി അതിന്റെ ദൃശ്യ സൗന്ദര്യം തുറന്നു കാണിക്കുന്ന ഇടങ്ങൾ ആണ് കടൽതീരങ്ങളും അതുപോലെ മലനിരകളും. പക്ഷെ അത് ചോക്കു കല്ലുകളാൽ നിർമ്മിതമാണെങ്കിൽ ആ കാഴ്ചകൾക്ക് മനോഹരിത കൂടുകയേയുള്ളു. ഇത്തരത്തിൽ പ്രശസ്തമായ ഒരു ഇടമാണ് ബീച്ചി ഹെഡ് . ഇംഗ്ലണ്ടിലെ ഈസ് ബോൺ പ്രദേശത്തിന്റെ ഭാഗമായ ബീച്ചി ഹെഡ് സമുദ്രനിരപ്പിൽ നിന്ന് 162 മീറ്റർ ഉയരത്തിൽ (536 അടി) ഉയരത്തിൽ ആണ് നിലകൊ ള്ളുന്നത്. ബ്രിട്ടനിലെ ഏറ്റവും ഉയരം മുള്ള ചുണ്ണമ്പുകല്ലുകളാൽ നിർമ്മിതമായ സമുദ്രത്തിലേക്ക് തള്ളിനില്ക്കുന്ന ഇടം കൂടിയാണിത്. കാണാൻ മനോഹരമാണെങ്കിലും ലോകത്തിലെ പ്രശസ്തമായ ആത്മഹത്യ മുനമ്പുകളിൽ ഒന്നു കൂടിയാണ് ഇവിടം. നിരവധിയാളുകളാണ് ഇവിടെ തങ്ങളുടെ ജീവൻ സ്വയം വെടിഞ്ഞിട്ടുള്ളത്.
വിശേഷണങ്ങളും ചരിത്രവും ഇനിയുമുണ്ട് ബീച്ച് ഹെഡിനെ കുറിച്ച് പറയാൻ. കമ്മ്യൂണിസത്തിന്റെ പിതാമഹന്മാരിൽ ഒരാളായ ഫ്രെഡറിക് എംഗൽസ് 1895 ഓഗസ്റ്റ് അഞ്ചിന്, 74 ആം വയസ്സിൽ ലണ്ടനിൽ വച്ച് തൊണ്ടയിലെ കാൻസർ മൂലം നിര്യതനായപ്പോൾ അദ്ദേഹത്തിന്റെ ചിതാഭസ്മം അദ്ദേഹം ആവശ്യപ്പെട്ടതുപോലെ ഈസ്റ്റ്ബോൺഷൈക്കിന് സമീപം ബീച്ചി ഹെഡ്ഡിൽ നിന്ന് സമുദ്രത്തിലെക്ക് വിതറുകയായിരുന്നു. 1950-ൽ ഇതിന്റെ ഭൂവിഭാഗത്തു നിന്ന് ഒരു മനുഷ്യന്റെ അസ്ഥിക്കൂടം ലഭിക്കുകയുണ്ടായി. ഇതിന്റെ പ്രേത്യകതകൾ കാരണം ഗവേഷകർ കാർബൺ ഡേറ്റിംഗ്, റേഡിയേ ഐസോട്ടെപിന് വിധേയമാക്കിയപ്പോൾ 200-250 AD യിൽ കിഴക്കൻ മേഖലയിൽ നിന്നു വന്ന ഒരു ആഫ്രിക്കൻ വംശജയുടെതാണ് എന്ന് സ്ഥിരീകരിക്കുകയും അവളെ ‘ബീച്ചി ഹെഡ് ലേഡി’ എന്ന് പില്കാലത്ത് അറിയപ്പെടുകയും ചെയ്തിരുന്നു.
ഇംഗ്ലിഷ് ചാനല്ലിലെ കപ്പലുകളുടെ സുഗമായ സഞ്ചരത്തിന് വേണ്ടി 1831 ൽ ഇവിടെ ഒരു ലൈറ്റ് ഹൗസ് നിർമ്മിക്കുകയുണ്ടായിരുന്നു. ഏറെ സാഹസപ്പെട്ട് ആണ് ഇതിന്റെ നിർമ്മാണം കടലിന്റെ തീരത്ത് നടത്തിയിരുന്നത്. 1900 മുതൽ 1902 വരെ സർ തോമസ് മാത്യൂസിന്റെ നിർദേശപ്രകാരമായിരുന്നു അത്. താൽക്കാലിക കേബിൾ ഉപയോഗിച്ചുകെണ്ട് ഒരു റോപ്പ് സംവിധനം ഒരുക്കിയായിരുന്നു ജോലിക്കാരെയും ഇതിലെക്കു വേണ്ട സാമഗ്രികളും ഒക്കെ എത്തിച്ചിരുന്നത്. കോർണർ ഗ്രാനൈറ്റിൽ 3,660 ടൺ നിർമിക്കാനായി ഉപയോഗിച്ചു. 66 മില്യൺ വർഷങ്ങൾക്ക് മുമ്പ് കടല്ലിനുള്ളിലേക്ക് രൂപീകൃതമാവുകയുണ്ടായതാണ് ഇതെന്നാണ് നിഗമനം. ഹിമയുഗ കാലഘട്ടത്തിൽ സമുദ്രനിരപ്പ് ഉയർന്നു വന്നു ഇംഗ്ലീഷ് ചാനൽ രൂപികൃതമാവുമ്പോൾ തന്നെ ഇതിന്റെ മർദ്ദത്തെ തുടർന്ന് ഉയർന്ന വന്നതായിരിക്കാം ഈ ചുണ്ണാമ്പുകല്ലുകളുടെ കൂട്ടം എന്ന് ഗവേഷകർ വിലയിരുത്തുന്നു. ഇതിന്റെ കുറെ ഭാഗങ്ങൾ 2001-ലെ ശക്തമായ മഴയിലും തിരമാലയിലും അടർന്നു പോയിരുന്നു.
ഇന്ന് ബ്രിട്ടനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. ഏതൊരാളുടെയും മനം കവരാനുള്ള സുന്ദര കാഴ്ചകളുടെ പറുദീസ കൂടിയായതിനാൽ സഞ്ചാരികൾക്ക് വളരെ പ്രിയങ്കരമാണീ പ്രദേശം.