രാവിലെ ഓഫീസിലേക്കോ കോളേജിലേക്കോ പായുന്ന നേരത്ത് പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മിൽ ലരും. എല്ലാ ദിവസവും രാത്രി കിടക്കാൻ നേരത്ത് നാളെയെങ്കിലും രാവിലെ നേരത്തെ എഴുനേറ്റ് കുളിച്ച് പ്രഭാതം ഭക്ഷണം കഴിച്ചിട്ട് വേണം വീട്ടിൽ നിന്നും ഇറങ്ങാൻ എന്ന് തീരുമാനിക്കും…എന്നാൽ രാവിലെ വൈകി എഴുനേൽക്കുന്നതോടെ എല്ലാം തഥൈവ….ഇങ്ങനെ രാവിലെ ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞ വയറുമായി ദിനം ആരംഭിക്കുന്നവരെ മനസ്സിൽ കണ്ടുകൊണ്ട് ഒരു പെട്രോൾ പമ്പ് ഉടമ സൗജന്യമായി ഭക്ഷണം നൽകിൻ ഒരുങ്ങിയിരിക്കുകയാണ്.
ബംഗലൂരുവിലെ ഓൾഡ് മാർക്കറ്റ് റോഡിലെ ഇന്ദിരാ നഗർ ആർടിഒയ്ക്ക് സമീപമുള്ള വെങ്കടേശ്വര സർവീസ് സ്റ്റേഷനാണ് ഇത്തരം പുത്തൻ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്നാണ് ഇവർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

“എത്ര തിരക്കാണെങ്കിലും, പെട്രോൾ അടിക്കാനായി ആളുകൾ പമ്പിൽ വരും. അപ്പോൾ പെട്രോൾ ടാങ്ക് നിറയുന്നതിനൊപ്പം അവരുടെ വയറും നിറയ്ക്കാനാകും.” പമ്പിന്റെ പ്രൊപ്രൈറ്ററായ പ്രകാശ് റാവോ പറയുന്നു.
വെജിറ്റേറിയനും, നോൺ വെജിറ്റേറിയൻ വിഭവങ്ങളും ഈ പെട്രോൾ പമ്പിൽ ലഭ്യമാണ്. അവിടെ വെച്ച് കഴിക്കാൻ സാധിക്കാത്തവർക്ക് ചെറിയ തുക കൊടുത്ത് ഭക്ഷണം പായ്ക്ക് ചെയ്യിക്കാനുമാകും. വെറും 5 മിനിറ്റിൽ താഴെ മാത്രമേ പായ്ക്കിങ്ങിനായി എടുക്കുകയുള്ളു.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വൻ ആരോഗ്യ പ്രശ്നങ്ങളാണ് ഉയർത്തുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ ദിവസം മുഴുവൻ ഒരു മന്ദത പിടികൂടും. ചെയ്യുന്ന കാര്യങ്ങളിലൊക്കെ, അത് ജോലിയായാലും മറ്റ് എന്തായാലും, ഒരു വേഗക്കുറവ് അനുഭവപ്പെടും. പ്രഭാത ഭക്ഷണം ഒഴിവാക്കുക വഴി ഉഷാർ കുറയുന്നതിന്റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുവഴി, ഒരു ദിവസത്തെ ആഹാരക്രമത്തിൽ മൊത്തം മാറ്റമുണ്ടാകുന്നു. ഉച്ചയ്ക്കും രാത്രിയിലുമൊക്കെ കൂടുതൽ ഭക്ഷണം കഴിക്കുന്നതുകാരണം ഉറക്കത്തെ കാര്യമായി അത് ബാധിക്കും. ഉറക്കസമയത്തിൽ രണ്ടുമണിക്കൂറോളം കുറവ് ഉണ്ടാകും.

ഈ ആരോഗ്യപ്രശ്നങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്തരമൊരു ആശയത്തിന് ഈ പമ്പ് ഉടമ ഇറങ്ങി തിരിച്ചിരിക്കുന്നത്. ഭക്ഷണത്തിനായുള്ള ചിലവുകളെല്ലാം ഇപ്പോൾ പാതി പ്രകാശും സംഘവും, പാതി ഐഒസിയുമാണ് എടുക്കുന്നതെങ്കിലും, ഒരു മാസം സേവനം സൗജന്യമായി നൽകിയ ശേഷം ഉപഭോക്താക്കളിൽ നിന്നും ചെറിയ തുട ഈടാക്കാനാണ് ഇവരുടെ തീരുമാനം…. പെട്രോൾ ടാങ്ക് നിറയ്ക്കുന്നതിനൊപ്പം വയറും നിറയ്ക്കുക.
Source – http://arivukal.in/bengaluru-petrol-pump-serves-free-food/
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog