സംസ്ഥാനത്തു ഉടന്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധന വരുന്നു. ഇത് സംബന്ധിച്ച് ചേര്‍ന്ന ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായി. ഇതുപ്രകാരം മിനിമം ചാര്‍ജ്ജ് ഇപ്പോഴുള്ള ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കി ഉയര്‍ത്തും. മുന്നണിയുടെ ശുപാര്‍ശ ലഭിച്ചതോടെ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമെടുക്കും. ജനങ്ങളുടെ മേല്‍ അധികഭാരം പാടില്ലെന്നും മുന്നണി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ബസ്സുടമകള്‍ ഈ മാസം 16മുതല്‍ സമരത്തിന് ഒരുങ്ങുകയായിരുന്നു. കഴിഞ്ഞ മാസം നടത്താനിരുന്ന സമരം മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മാറ്റി വച്ചിരുന്നു. . മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാല്‍ ചെറിയ വര്‍ദ്ധനവ് അനുവദിക്കാമെന്ന നിലപാടാണ് ഇന്ന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായത്. മിനിമം ചാര്‍ജ്ജ് ഒരു രൂപ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാറിന് ശുപാര്‍ശ നല്കിയിരിക്കുകയാണിപ്പോള്. 2014 മേയ് 19നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.
അതേസമയം പുതിയ നിരക്കിന്റെ 25 ശതമാനമാകും വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് . വിദ്യാർത്ഥികളുടെ സൗജന്യ യാത്രാ നിരക്ക് അഞ്ച് കിലോമീറ്റർ ആയി ചുരുക്കാനും നിർദ്ദേശമുള്ളതായാണ് സൂചന.