ദുബായിൽ നിന്നും അർമേനിയയിലേക്ക് ഒരു അവധിക്കാലയാത്ര…

വിവരണം – Raymond John‎.

അവസാനത്തെ വിദേശയാത്ര കഴിഞ്ഞിട്ട് മൂന്നുവർഷമായിരിക്കുന്നു. ദുബായിൽ ആയതുകൊണ്ട് Eid ആകുമ്പോൾ ഒരു യാത്ര പോകണം എന്ന് വിചാരിച്ചിരുന്നു. പക്ഷേ ടിക്കറ്റ് റേറ്റ് നോക്കിയപ്പോൾ ആയിരുന്നു ഞെട്ടിപ്പോയത് മൂന്നിരട്ടി വരെയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. അപ്പോ തോന്നി, എന്തുകൊണ്ട് സ്വയം ടിക്കറ്റ് എടുത്ത് ഒരു യാത്ര പോയിക്കൂട എന്ന്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരുപാട് നാളായി പോകണമെന്ന് ആഗ്രഹിച്ചു അർമേനിയ ആണ് ആദ്യം മനസ്സിൽ വന്നത് ഇന്ത്യൻസിന് അർമേനിയയിൽ ഓൺ അറൈവൽ വിസ യാണ്. 7 ഡോളർ കൊടുത്താൽ വിസ കിട്ടും.

ട്രിവാഗോയിൽ നോക്കി ഒരു നല്ല ഹോട്ടൽ ബുക്ക് ചെയ്തു, ഫ്ലൈ ദുബായ് ടിക്കറ്റ് ഉം എടുത്തു. അടുത്ത തലവേദന വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു ഗൈഡിനെ കിട്ടുക എന്നുള്ളതായിരുന്നു. ഫാമിലി കൂടെയുണ്ട്. അപ്പോൾ ആലോചിക്കാം അല്ലോ ടെൻഷൻ. Trip Advisor ഇല് പരതി,അങ്ങനെയാണ് Aram എന്ന ടൂർ ഏജന്റിനെ പരിചയപ്പെടുന്നത്. നല്ല സംസാരം സ്ഥലത്തിന് പറ്റി നല്ല അറിവ് പിന്നെ പോക്കറ്റിൽ ഒതുങ്ങുന്ന റേറ്റും പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല അയാളെ തന്നെ ബുക്ക് ചെയ്തു. അങ്ങനെ നാല് ദിവസത്തിനുള്ളിൽ അർമേനിയ പോകാൻ തയ്യാറായി. രാത്രി 9 30നായിരുന്നു ഫ്ലൈറ്റ് വെറും രണ്ടര മണിക്കൂർ എടുത്തുള്ളു യെരവൻ എത്തി ചേരുവാൻ. ഹോട്ടലിന് ഫ്രീ എയർപോർട്ട് transfer ഉണ്ടായിരുന്നു, പറഞ്ഞപോലെഡ്രൈവർ കൃത്യസമയത്ത് തന്നെ പുറത്തുവന്നിരുന്നു. ഏകദേശം രാത്രി രണ്ടു മണിയായപ്പോൾ എയർപോർട്ടിൽ നിന്ന് ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് പുറത്തേക്ക് വന്നു.

 

ഹോട്ടലിലേക്കുള്ള യാത്രയിലും സിറ്റി മുഴുവൻ വെളിച്ചത്തിൽ കുളിച്ചു കിടന്നിരുന്നു ഒരുപാട് കടകളും തുറന്നിരുന്നു. ക്ഷീണം കൊണ്ട് എത്തിയപ്പോൾ തന്നെ ഉറങ്ങിപ്പോയി. പിറ്റേദിവസം എട്ടുമണിക്കുതന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, ഒരുപാട് വിഭവങ്ങൾ ഉള്ള നല്ല ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ്. പറഞ്ഞുറപ്പിച്ച സമയത്തിനു മുമ്പ് തന്നെ ഞങ്ങളുടെ ഗൈഡ് വന്ന് ഞങ്ങളെ കാത്തുനിന്നിരുന്നു. Arman എന്നാണ് പുള്ളിയുടെ പേര്. അയാളൊരു പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു കാണും, ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് വളരെ നന്നായി ഇംഗ്ലീഷ് സംസാരിച്ചു അതുകൊണ്ട് ആശയവിനിമയം ഒരു ബുദ്ധിമുട്ടായി തോന്നിയതേയില്ല. ഏറെ വാനിൽനിന്ന് ആദ്യം പോയത്, Charent’s ആർക്ക് എന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്കായിരുന്നു 1957 ല്‌ അർമേനിയൻ കവി Egishe Charents ന്റ് ഓർമ്മക്കായി ഉണ്ടാക്കിയ മനോഹരമായ ആർക്ക്. അതിൽ നിന്നു നോക്കിയാൽ മഞ്ഞു പുതഞ്ഞുകിടക്കുന്ന മൗണ്ട് Ararat കാണാൻ പറ്റും. ചുറ്റും ഒരുപാട് ആളുകൾ കച്ചവട സാധനങ്ങൾ വിൽക്കുവാനായി കൂടുന്നുണ്ടായിരുന്നു.

ആർച്ചിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു. Pass the whole world with its mountains white, to the beauty of Masis equals none. കുറേനേരം മഞ്ഞുപൊതിഞ്ഞ മലനിരകളെ നോക്കി അത്ഭുതപ്പെട്ട് ഞങ്ങൾ അവിടെ തന്നെ നിന്നു. പോകുന്ന വഴിയിലൊക്കെ ആപ്രിക്കോട്ടും പ്ളംസും മുന്തിരിയും നിറയെ കായ്ച്ചു നിന്നിരുന്നു. അതിനുശേഷമാണ് Garni ടെമ്പിൾ കാണുവാൻ പോയത്. എഡി ഒന്നാം നൂറ്റാണ്ടിൽ സൂര്യദേവന് വേണ്ടി നിർമ്മിച്ച ഒരു ക്ഷേത്രമായിരുന്നു ഗർണി. അർമേനിയ മൂന്നാം നൂറ്റാണ്ടിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ തകർക്കപ്പെടാതെ നിന്നിരുന്ന അപൂർവ്വം ചില മണ്ഡലങ്ങളിൽ ഒന്നാണ് ഇത്. ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി സഞ്ചാരികൾ ഇത് കാണാൻ വന്നുകൊണ്ടിരുന്നു.

പിന്നെ ഞങ്ങൾ പോയത് Gehard മൊണാസ്ട്രി കാണുവാനായിരുന്നു. Gerhard എന്ന വാക്കിന് അർമേനിയയിൽ കുന്തം എന്നാണർത്ഥം. ക്രിസ്തുമതം പ്രചരിപ്പിക്കാനായി യേശുവിനെ ശിഷ്യനായ തദ്ദേവൂസ് Armenia എത്തിയപ്പോൾ അവർ അദ്ദേഹത്തെ വിശ്വസിച്ചില്ല അവരെ ബോധ്യപ്പെടുത്താനായി യേശുവിനെ കുരിശിൽ തറച്ചപ്പോൾ സൈനികർ കുത്തിയ കുന്തം എടുത്ത് ഒരു പാറയിൽ ആഞ്ഞുകുത്തി, അപ്പോൾ അവിടെ നിന്ന് ജലം പ്രവഹിച്ചു, അത് ഇപ്പോഴും തുടരുന്നു എന്നാണ് വിശ്വാസം. തണുത്ത കാറ്റ് ഞങ്ങളെ പൊതിഞ്ഞു വീശിക്കൊണ്ടിരുന്നു,ദൂരെ മലനിരകളിൽ നോക്കിയാൽ മഞ്ഞും കാണാമായിരുന്നു ദൈവത്തെയും പ്രാർത്ഥനയുടെയും തണുപ്പിനെയും മഞ്ഞു പൊതിയുമ്പോഴും ഉള്ള ഒരു സുഖം ശരിക്കും അനുഭവിച്ചു.

വളരെ രസകരമായ ഒരുപാട് മധുരപലഹാരങ്ങൾ വിൽക്കുവാനായി വച്ചിട്ടുണ്ടായിരുന്നു അവിടെയും സഞ്ചാരികളുടെ തിരക്ക് എന്നെ അത്ഭുതപ്പെടുത്തി. നി റയെ കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള ഒരു സ്ഥലമാണ് അർമേനിയ, അതുകൊണ്ട് നിരപ്പായ റോഡ് പ്രതീക്ഷിക്കുന്ന വളരെ ബുദ്ധിമുട്ടാണ് പിന്നിലേക്കുള്ള കയറ്റവും കുത്തനെയുള്ള വഴികളും കുറച്ചു ദുർഘടമായി തോന്നി. പോകുന്ന വഴിയിൽ കുറുക്കനെ തോലുരിച്ചു വച്ച് വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടു ഒരു പീസിന് 50 ഡോളറാണ് വില അത്ഭുതപ്പെട്ടുപോയി. അർമേനിയയിൽ ഹണ്ടിങ് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല എടുത്തുപറയേണ്ട ഒരുകാര്യം ഉള്ളത് അർമേനിയയിൽ എവിടെയും ശുദ്ധജലം ഫ്രീയാണ് എന്നുള്ളതാണ് വെറും വെള്ളമല്ല മലയിൽ നിന്ന് അരിച്ചിറങ്ങുന്ന നല്ല തണുത്ത ശുദ്ധമായ വെള്ളം. അതുകൊണ്ട് മിനറൽ വാട്ടർ ബോട്ടിൽ വാങ്ങി അധികം കാശ് പോയില്ല.

അവിടെ നിന്ന് ഞങ്ങളിലേക്ക് Lake sevan കാണാൻ പോയി. കടലില്ലാത്ത അർമേനിയയിൽ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ലേക്ക് sevan. ദൂരെനിന്ന് അതിൻറെ കാഴ്ച കണ്ടപ്പോഴേക്കും ശരിക്കും ഞാൻ ഞെട്ടിപ്പോയി പച്ചനിറത്തിൽ കിലോമീറ്റർ കണക്കിന് വ്യാപിച്ചുകിടക്കുകയാണ് നദി. അർമേനിയയിൽ പ്രധാനപ്പെട്ട ഭക്ഷണം പോർക്ക് എവിടെനോക്കിയാലും പോർക്ക് bbq ,കബാബ് അങ്ങനെ പന്നിയുമയി ബന്ധപ്പെട്ടിട്ടുള്ള ഒരുവിധം എല്ലാവരും ഭക്ഷണ സാധനങ്ങളും അവിടെ സർവ്വസാധാരണമാണ്. കാത്തിരുന്ന അർമേനിയ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന Dilijan ആണ് അടുത്ത ലക്ഷ്യം.Dilijan ലെക്കുള്ള വഴിയില് ചൂടു കുറഞ്ഞു വരുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വഴി നിറയെ ക്രിസ്മസ് മരങ്ങളും പൈൻ മരങ്ങളും ആപ്പിളും മുന്തിരിയും ഞങ്ങളെ അകമ്പടിസേവിച്ചു.  Yerevnil നിന്നും 100 കിലോമീറ്റർ യാത്ര ചെയ്ത് അങ്ങനെയെങ്കിൽ Dilijan എത്തി എവിടെയും പച്ചപ്പ് നിറഞ്ഞു കിടക്കുന്ന ഒരു സ്ഥലമാണ്, യാത്രയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അവിടമനെന്ന് പറയാതെ വയ്യ.അവിടെയും കുടിക്കാനുള്ള വെള്ളം സൗജന്യമായി ഒഴുകികൊണ്ടിരുന്നു.

Dilijan il നിന്ന് 10 കിലോമീറ്റർ അകലെ ആണ് Haghartsin Monastery. ഷാർജ ഭരണാധികാരി സുൽത്താൻ അൽ ഖാസിമി, തകർന്നുകിടക്കുന്ന പള്ളി ഇന്നത്തെ നിലയിൽ അത്രമാത്രം ഭംഗിയാക്കുവാൻ ആയി ഒരുപാട് സംഭാവന ചെയ്തു എന്ന് അവിടെ എഴുതിയിട്ടുള്ള ശിലാഫലകം സാക്ഷ്യപ്പെടുത്തി. അർമേനിയൻ ഒട്ടുമിക്ക മൊണാസ്ട്രി കളും കരിങ്കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് പെയിൻറ് അടിച്ചിട്ടില്ല . വലിയ പള്ളി എന്നാൽ വെളിച്ചത്തിൻ ആകെ ഒന്നോ രണ്ടോ ബൾബുകൾ മാത്രം അതിനാൽ എപ്പോഴും അനിർവചനീയമായ ശാന്തതയും ദൈവത്തിൻറെ സാമീപ്യവും അനുഭവിച്ചറിയാൻ കഴിയുമായിരുന്നു.

ആ ദിവസത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു പോയി. ജൂലൈമാസം അർമേനിയ യില് വേനൽക്കാലമാണ്. രണ്ടാംദിവസം ആദ്യം ഞങ്ങൾ കാണാൻ പോയത് Canyon of river Kasakh എന്ന് പറയുന്ന ഗംഭീരമായൊരു മലയിടുക്കിലേക്ക് ആയിരുന്നു അതിനു തൊട്ടു ചേർന്ന് ഒരു പള്ളിയും സ്ഥാപിച്ചിട്ടുണ്ട്. arman നോട് ചോദിച്ചപ്പോൾ പറഞ്ഞ ചില അർമേനിയൻ ചലച്ചിത്രങ്ങളും റഷ്യൻ സിനിമകളുടെയും ഷൂട്ടിംഗ് സ്ഥിരമായി നടക്കാറുള്ള ഒരിടമാണിത് എന്നറിയാൻ കഴിഞ്ഞു.താഴേക്ക് നോക്കിയാൽ തലകറങ്ങുന്ന വിധത്തിലുള്ള ദൃശ്യം ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

അർമേനിയയിൽ എല്ലാ റസ്റ്റോറൻസ്ലും സുലഭമായി ബിയറും മദ്യവും കിട്ടും പക്ഷേ ആരും മദ്യപിച്ച് ഒരു കുഴപ്പവും ഉണ്ടാക്കി നടക്കുന്നതായി കാണാൻ കഴിഞ്ഞില്ല. അവിടെനിന്ന് ഞങ്ങളുടെ യാത്ര Stone lake എന്നറിയപ്പെടുന്ന Kari നദിയിലേക്ക് ആയിരുന്നു സമുദ്രനിരപ്പിൽനിന്ന് ഏകദേശം 4200 മീറ്റർ ഉയരത്തിലാണ് Aragat പർവ്വതനിരയിൽ stone lake കാണപ്പെടുന്നത്. പോകുന്നവഴിയിൽ ചെമ്മരിയാടിൻ പറ്റങ്ങൾ മേഞ്ഞു നടന്നിരുന്നു അവിടെയെങ്ങും ആരെയും ഉള്ളതായി കണ്ടില്ല. അപ്പോഴാണ് Armanപറഞ്ഞത് ആട്ടിൻപറ്റങ്ങളെ നോക്കാനായി സാധാരണ ഇവിടെ ആരും വരാറില്ല ,അർമേനിയൻ ഷെപ്പേർഡ് എന്നറിയപ്പെടുന്ന ഒരു നായയാണ് കൂടെ ഉണ്ടാകുക രണ്ട് ചെന്നായയ്ക്ക് ഒരു അർമീനിയൻ ഷെപ്പേഡ് എന്നാണത്രെ കണക്ക്, യാത്ര ഉയരം കൂടിക്കൂടി വരും തോ റും ഓക്സിജൻ സപ്ലൈ കുറയുന്നതായി ശരിക്കും അനുഭവിച്ചറിയാൻ കഴിഞ്ഞു അവസാനം ഞങ്ങൾ Stone lake il എത്തിച്ചേർന്നു രണ്ടുമാസംമുമ്പ് ഇവിടേക്ക് വരാൻ പോലും സാധിക്കുമായിരുന്നില്ല മഞ്ഞ് ഒരാൾപ്പൊക്കത്തിൽ ആണ് ഉണ്ടായിരുന്നത് എന്നാണ് കേട്ടത്.

വേനൽക്കാലം ആയിട്ടും അങ്ങിങ്ങ് മഞ്ഞുപുതഞ്ഞ കിടന്നിരുന്നു. തണുപ് 10 ഡിഗ്രിയിലും താഴെയായിരുന്നു, ഇത്തിരി നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. അതിനുശേഷം അർമാൻ പറഞ്ഞതുപോലെ അയാളുടെ സമ്മർ ഹൗസ് കാണാനായി ഞങ്ങൾ യാത്രയായി. 15000 ഡോളറിന് മൂന്ന് മാസങ്ങൾക്കുമുമ്പ് വാങ്ങിച്ചതാണ് അത്രേ അയാളുടെ സമ്മർ ഹൗസ്. അവിടെ ചെന്നപ്പോൾ എനിക്ക് എൻറെ കണ്ണിനെ വിശ്വസിക്കാൻ പോലും സാധിച്ചില്ല ഏകദേശം 50 cent ഓളം വരുന്ന ഒരു പറമ്പിൽ നിറയെ ബ്ലാക്ക്ബെറി ബ്ലൂബെറി മൾബറി ആപ്രിക്കോട്ട് പീച്ച് അങ്ങനെ ഒരു തരത്തിലുള്ള എല്ലാ പഴങ്ങളും. പറിക്കാൻ പറ്റുന്ന അത്രത്തോളം നിങ്ങൾ ഇവിടെ നിന്ന് പറിച്ചെടുതോ എന്ന നിലപാടാണ് അർമന്റെത്, വ്യത്യസ്തമായ ഒരനുഭവമായിരുന്നു യാത്രയില് . എന്നിവയിൽ ഫാക്ടറിയിൽ നിന്നുണ്ടാക്കിയ Cognac, Armaan തന്നെ തയ്യാറാക്കിയ ടർക്കിഷ് കോഫിയും ഞങ്ങൾക്കായി തന്നു. ഒത്തിരിനേരം പഴങ്ങൾ പറിച്ചു അർമേനിയ പറ്റിയുള്ള ചരിത്രങ്ങൾകേട്ടു. ഇത് ഞങ്ങളുടെ യാത്ര പ്ലാനിൽ ഉണ്ടായിരുന്നില്ല യാത്രാമധ്യേ തീരുമാനിച്ചതാണ്. അന്നത്തെ ദിവസം രാത്രിയിലാണ് ഫ്ലൈറ്റ്. ദുഃഖഭാരത്തോടെ ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു തീർച്ചയായും വീണ്ടും കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. അടുത്ത യാത്ര മനസ്സിൽ ഉറപ്പിച്ചു വീണ്ടും പണി സ്ഥലേത്തേക്ക്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply