റോഡില്‍ ഫുട്ബോള്‍ കളിക്കുന്ന കുട്ടിക്കുറുമ്പന്റെ വീഡിയോ വൈറലാകുന്നു.ആസാമിലെ തിരക്കേറിയ റോഡുകളിലൊന്നില്‍ അരമണിക്കൂറിലധികമാണ് കാടിറങ്ങിവന്ന കുട്ടിക്കൊമ്പന്റെ ഫുട്ബോള്‍ കളി നീണ്ടത്.
അക്ഷയ് ഗോഗോയ് എന്ന വ്യക്തി പകര്‍ത്തിയ ഈ കുട്ടിയാനയുടെ വികൃതിക്കളി വളരെപ്പെട്ടെന്നാണ് വൈറലായത്. കുട്ടിക്കുറുമ്പന് ഫുട്ബോള്‍ കളിക്കാനായി കാലില്‍ തടഞ്ഞ വസ്തു പന്തൊന്നുമായിരുന്നില്ല, വെറും പ്ലാസ്റ്റിക് കുപ്പിയായിരുന്നു എന്നതാണ് ദൃശ്യത്തിലെ ഏറ്റവും കൌതുകകരമായ കാര്യം.
കുട്ടിയാനയുടെ കളി കഴിയും വരെ കാത്തുനിന്ന് ആസ്വദിക്കുന്ന വാഹനയാത്രക്കാരെയും ദൃശ്യങ്ങളില്‍ കാണാം. തിരക്കുള്ള ചിലര്‍ വാഹനം തിരിച്ചുവിടുന്നുമുണ്ട്.
Source – http://www.theindiantelegram.com/2017/05/23/204216.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog