നമ്മുടെ നാട്ടിലെ പൊതു സേവനങ്ങളെക്കുറിച്ച് എല്ലാവര്ക്കും പരാതികള്‍ ഏറെയുണ്ടാകും. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നെല്ലാം വളരെയേറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ നാട്ടിലെ പൊതു സേവനങ്ങള്‍ ആയ കെഎസ്ആര്‍ടിസി, ഫയര്‍ ഫോഴ്സ്, കെഎസ്ഇബി എന്നിവയെല്ലാം. കൊടുങ്ങല്ലൂര്‍ സ്വദേശിയും പ്രവാസിയുമായ യുവാവിനു കഴിഞ്ഞ ദിവസം ഉണ്ടായ ഒരനുഭവം ഫേസ്ബുക്കില്‍ കുറിച്ചത് നമുക്കൊന്നു വായിക്കാം.
കടപ്പാട് – ഫൈസല്‍ ഫൈസി.
“എന്റെയൊരു ചെറിയ അനുഭവം ഇവിടെ കുറിക്കുന്നു.. കഴിഞ്ഞ ദിവസം.. സമയം രാത്രി ഒരു 10.30 ആയിക്കാണും. വീടിനടുത്തുള്ള വിശാലമായ പാടശേഖരത്തിൽ ഒരു തീ പിടുത്തം..
വലിയ രീതിയിൽ ഉള്ളതല്ലെങ്കിലും, സമീപത്തു നിറയെ വീടുകൾ ഉള്ളത് കൊണ്ടും അന്തരീക്ഷം മുഴുവൻ പുകമയമായത് കൊണ്ടും ഫയർ ഫോഴ്സുമായി ഫോണിൽ ബന്ധപ്പെട്ടു. ആദ്യമായിട്ടായത് കൊണ്ട് , എങ്ങോട്ട്.. ഏതു നമ്പറിൽ.. എന്നൊന്നും അറിയില്ലായിരുന്നു.
ടോൾ ഫ്രീ നമ്പറിൽ വിളിച്ചതും ഒരു റിങ്ങിൽ അവർ call അറ്റൻഡ് ചെയ്തു. സംഭവം വിശദീകരിച്ചപ്പോൾ അവർ പറഞ്ഞു ഇത് സെൻട്രൽ കൺഡ്രോൾ റൂം ആണ് ,ഈ പ്രശ്നം അത്ര സീരിയസ് അല്ലാത്തതിനാൽ താങ്കളുടെ അടുത്തുള്ള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് നമ്പർ തരാം, താങ്കൾക്ക് അവരോടു സംസാരിക്കാനും ലൊക്കേഷൻ കൃത്യമായി പറഞ്ഞു കൊടുക്കാനും കഴിയും എന്ന്. അവർ എനിക്ക് എന്റെ അടുത്തുള്ള കണ്ട്രോൾ റൂം നമ്പർ തന്നു .

ഞാൻ ആ നമ്പറിൽ വിളിക്കാൻ ശ്രമിക്കും മുൻപ് എനിക്ക് ഒരു കാൾ വന്നു. സർ , കൊടുങ്ങല്ലൂർ fire സ്റ്റേഷനിൽ നിന്നാണ് ലൊക്കേഷൻ ഒന്നു പറയുമോ? ” അത്ഭുതവും ഉള്ളിലുള്ള ബഹുമാനവും എന്തോ ഒന്നും സംസാരിക്കാതെ ഒരു നിമിഷം നിന്ന ഞാൻ പറഞ്ഞു, സർ ഇവിടെ ഞങ്ങൾ നാട്ടുകാർ ഇടപെട്ടു ഒരു വിധം കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. നിങ്ങൾ വരേണ്ട ആവശ്യം ഇല്ല എന്നു തോന്നുന്നു.
അപ്പോൾ ആ ഓഫീസർ പറഞ്ഞു ” സർ ,അവിടത്തെ അവസ്ഥ എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല പക്ഷെ അവിടെ എന്തോ ഒരു ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ട് എന്നു ഞങ്ങൾ അറിഞ്ഞ സ്ഥിതിക്ക് അവിടെ വരേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.ആരെങ്കിലും ആ മെയിൻ റോഡ് വന്നു നിൽക്കണം ഞങ്ങൾ ഉടൻ എത്തും.കൃത്യമായി പറഞ്ഞാൽ കാൾ വിളിച്ചത് മുതൽ 10 മിനുറ്റ് കൊണ്ടു അവർ പറന്നെത്തി .
ഇവിടെ വന്നു പ്രശ്നങ്ങൾ ഒന്നുമില്ല എന്നും , നിങ്ങൾ സുഖമായി ഉറങ്ങിക്കൊള്ളു എന്നും എന്തു പ്രശ്നം ഉണ്ടെങ്കിലും ഒരു ഫോൺ കോളിന് അപ്പുറം ഞങ്ങൾ ഉണ്ടെന്നും, നിങ്ങൾക്ക് പരിഹരിക്കാൻ പറ്റാത്ത കാര്യങ്ങൾക്കു റിസ്ക് എടുത്തു ചെയ്യാൻ ശ്രമിക്കകരുത് എന്നും, അതിനെല്ലാം ട്രെയിനിങ് കിട്ടിയ പ്രൊഫഷണൽസ് fire സർവീസിൽ ഉണ്ടെന്നും പറഞ്ഞു അവർ യാത്രയായി.അവർ പോയ ശേഷം വല്ലാത്തൊരു സമാധാനവും ഒരു സുരക്ഷിതത്വവും തോന്നി .
കുറേ കാലം പ്രവാസ ജീവിതത്തിൽ ആയിരുന്നത് കൊണ്ടു നാട്ടിലെ സർവീസുകൾ ..
അതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലായിരുന്നു. പലപ്പോഴും പല സ്ഥലത്തും നമുക്ക് കിട്ടിയ അവരുടെ പെരുമാറ്റം ..സേവനം.. ഒക്കെ നമ്മുടെ മുൻ വിധികളെ മാറ്റി എടുക്കുന്നതായിരുന്നു.
അങ്ങനെ മനസുകൊണ്ടു അഭിവാദ്യം ചെയ്തു പോയ സ്ഥലങ്ങൾ ആയിരുന്നു വെള്ളാങ്ങല്ലുർ പ്രാഥമിക ആരോഗ്യ കേന്ദ്രവും.. ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനും .. പിന്നെ ഇരിഞ്ഞാലക്കുട വ്യവസായ വികസന ഉദ്യോഗസ്ഥനും…ബാക്കി തരില്ല എന്നു ബഹളം വെക്കുന്നതിൽ നിന്നും കുറവുള്ളത് പിന്നെ എടുക്കാം എന്നു പുഞ്ചിരിയോടെ പറയുന്ന KSRTC…. ഒറ്റ കാൾ വിളിച്ചാൽ ഇപ്പോ വരാം എന്ന് ഉറപ്പോടെ പറയുന്ന KSEB… അത് വരെയും എത്തി നിൽക്കുന്നു ആ സേവനം.
പ്രവർത്തി കൊണ്ടു അത്ഭുതപ്പെടുത്തിയ കൊടുങ്ങല്ലൂർ ഫയർ ആൻഡ് റെസ്ക്യൂ ടീമിനു ഹൃദയത്തിൽ നിന്നുമൊരു സല്യൂട്ട്..”
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog