ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും അവര്‍ ആ ശവശരീരങ്ങളെ പുറത്തെടുക്കും. മരിച്ചുപോയ തങ്ങളുടെ പൂര്‍വ്വികരോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍. വൃത്തിയായി വസ്ത്രം ധരിപ്പിക്കും. കോട്ടും സൂട്ടുമാണ് പ്രധാന വേഷം.
നവവധുവരന്മാരായി മേക്കപ്പിട്ട് മുത്തച്ഛനേയും മുത്തശ്ശിയേയുമൊക്കെ അവര്‍ ഒരുമിച്ച് നിര്‍ത്തും. ഇന്തോനേഷ്യയില്‍ നിലനിന്നിരുന്ന പ്രാചീനമായ ഒരാചാരം ഇവിടുത്തെ ജനങ്ങള്‍ ഇപ്പോഴും പിന്തുടരുകയാണ്.

ഇന്തോനേഷ്യയില്‍ നടക്കുന്ന മാ നീന് ഉത്സവത്തിന്റെ ഭാഗമായാണ് അപൂര്‍വ്വമായ ഈ ആചാരം 3 വര്‍ഷം കൂടുമ്പോള്‍ നടന്നുപോരുന്നത്. തൊറാജന്‍ വിഭാഗത്തിനിടയില്‍ പ്രാചീനമായ ഈ ചടങ്ങ് മുറതെറ്റാതെ ഇന്നും തുടരുകയാണ്. ശവശരീരത്തിനടുത്ത് നിന്ന് ബന്ധുക്കള്‍ ചിത്രമെടുക്കുകയും കൂടി നില്‍ക്കുകയും ചെയ്യുന്നു. ശവശീരങ്ങളെ വൃത്തിയാക്കുന്ന ചടങ്ങ് എന്നാണ് മാ നീന് ഉത്സവം കൊണ്ടര്‍ഥമാക്കുന്നത്.

തൊറാജന്‍ മനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ആചാരങ്ങളില്‍ ഒന്നാണ് ഈ ഉത്സവാഘോഷം. താനാ തറാജ മലനിരകളില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നു ഇവര്‍. ശവപ്പെട്ടികള്‍ മാറ്റി പുതിയ ശവപ്പെട്ടികള്‍ കൊണ്ടുവന്ന് ശരീരം അഴുകാതെ സൂക്ഷിക്കാനും ഇവര്‍ ശ്രമിക്കുന്നു. ഉള്ളറകളില്‍ കഴിയുന്ന ഒരു ജനതയായതിനാല്‍ തന്നെ ഇവരുടെ ജീവിതം എപ്പോഴും സ്വയംഭരണം കൂടിയായിരുന്നു. മരണം അവസാന കാലടിയല്ല, ആത്മീയജീവിതത്തിലെ ഒന്നാം ചുവടുവെപ്പാണെന്ന് തോറോജന്മാര് ഉറച്ചുവിശ്വസിക്കുന്നു.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog