കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ടാക്‌സി ഓടിക്കുന്നത് തടഞ്ഞു

തളിപ്പറമ്പ്: കെ.എസ്. ആര്‍.ടി.സി ഡ്രൈവര്‍ ടാക്‌സി ഓടിക്കുന്നത് മറ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ തടഞ്ഞു. ഇന്ന് രാവിലെ ധര്‍മ്മശാലയില്‍ വെച്ചായിരുന്നു സം ഭവം.
കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ തളിപ്പറമ്പ് മുറിയാത്തോട് സ്വദേശി ടാക്‌സി ഡ്രൈവറായി എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതാണ്പിന്തുടര്‍ന്നെത്തിയ തളിപ്പറമ്പിലെ ടാക്‌സിഡ്രൈവര്‍മാര്‍ തടഞ്ഞത്

ksrtc bus driver

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘര്‍ഷമൊഴിവാക്കാനായി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കെ.എല്‍. 59-ജി. 9009 നമ്പര്‍ ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു.

സര്‍ക്കാര്‍ വകുപ്പിലെ ഡ്രൈവര്‍മാര്‍ ജോലി സമയം കഴിഞ്ഞ് ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത് പലയിടങ്ങളിലും ജീവനോപാധിയായി ടാക്‌സി ഓടിക്കുന്ന ഡ്രൈവര്‍മാര്‍ തടയാന്‍ തുടങ്ങിയിട്ടുണ്ട്.

News: gadhikanews.com

Check Also

ലൈൻ ബസ്; പത്മിനിബസും ചുറ്റുമുള്ള കുറെ മനുഷ്യരും

എഴുത്ത് – നിഖിൽ എബ്രഹാം (ബസ് കേരള). കുട്ടികാലത്ത് വല്യപ്പൻ പറഞ്ഞുകേട്ട ചില ബസ് കഥകൾ ഉണ്ട്. അതിൽ ഒന്നായിരുന്നു …

Leave a Reply