ഉറക്കം അകറ്റുവാൻ വിക്സ്, കാന്താരി മുളക്, കുരുമുളക്, ഏലാദി എന്നീ പുതിയ മാർഗ്ഗങ്ങളുമായി കെഎസ്ആർടിസി ഡ്രൈവർമാർ പണിയെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്ന് വിഷയത്തിൽ സർക്കാർ ഇടപെട്ടു. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ഡ്യൂട്ടി പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
കൂടാതെ യൂണിയനുകളുമായി നാളെ ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകളുണ്ടാക്കുന്ന അപകടങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 23 മണിക്കൂറിലധികം ഉണര്‍ന്നിരുന്നു ബസോടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ദുരിതത്തെ കുറിച്ചുള്ള ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്നാണ് വിഷയത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടത്. മനോരമ ന്യൂസാണ് ദൃശങ്ങള്‍ പുറത്തുവിട്ടത്.
രാത്രികാല യാത്രകളിൽ ജോലി സമയത്ത് ഉറക്കത്തെ അകറ്റിനിര്‍ത്താനുള്ള മറുമരുന്നായി കാന്താരിമുളകും കുരുമുളകും വിക്സും മറ്റും ഡ്രൈവര്‍മാർ ഉപയോഗിക്കുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജീവനക്കാരുടെയും യാത്രക്കാരുടെയും ജീവനുകളെ പന്താടുന്ന വിധം കെഎസ്ആര്‍ടിസി പിന്തുടരുന്ന ജോലിഭാരത്തിനെതിരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ പലതും അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയ സാഹചര്യത്തിൽ ഡ്രൈവർമാരുടെ ഡ്യൂട്ടി സമയം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞ വർഷം കെഎസ്ആര്‍ടിസി ഉൾപ്പെട്ട 1167 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സാധാരണയായി ദീര്‍ഘദൂര സര്‍വീസുകളിൽ 23 മണിക്കൂറിലധികമാണ് ഡ്രൈവർമാർ ഉറക്കമില്ലാതെ ബസ് ഓടിക്കുന്നത്. ഉറക്കം അകറ്റുവാനായി കാന്താരിയും കുരുമുളകും ചവച്ചരച്ചും വിക്സ് കണ്ണിൽ തേച്ചുമാണ് ഇവരിൽ പലരും ബസ് ഓടിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങി വീഴുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
മുന്‍പ് ഉറക്കം വന്നിട്ട് റോഡരികില്‍ ബസ് നിര്‍ത്തി കുറച്ചുസമയം റസ്റ്റ് എടുത്ത എറണാകുളം – ബെംഗലൂരു സര്‍വ്വീസിലെ ഡ്രൈവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ വകയായി ലഭിച്ചത് സസ്പെന്‍ഷനും സ്ഥലംമാറ്റവുമാണ്. കാശുകൊടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ ജീവന് വെച്ച് പന്താടരുതെന്ന് മാന്യ അധികാരികളോട് ഒരപേക്ഷ..
Source – blivenews, Video – Manorama News.