മലയാള സിനിമയുടെ ഹോളിവുഡായി മാറിയ തൊടുപുഴയെക്കുറിച്ച്…

ഇടുക്കി ജില്ലയിലെ പ്രകൃതിമനോഹരമായ സ്ഥലമാണ് തൊടുപുഴ.കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമല്ലെങ്കിലും സഞ്ചാരികളെ ആകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ ഉണ്ട് ഇവിടെ. കോട്ടയം, എറണാകുളം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തൊടുപുഴ മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷനാണ്.

തൊടു‌പുഴ ടൗണിൽ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കുടയത്തൂർ എന്ന ഗ്രാമമാണ് സിനിമക്കാരുടെ പ്രിയ ലൊക്കേഷൻ. കുടയത്തൂർ ഗ്രാമ‌‌ത്തിലും പരിസരത്തുമായി നിരവധി സിനിമകൾ ഇതിനോടകം ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കൊടൈക്കനാൽ എന്നും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്. ദൃശ്യം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്തത് തൊ‌ടുപുഴയ്ക്ക് സമീപത്തുള്ള കുടയത്തൂരിൽ നിന്നാണ്.

ദ്യശ്യം, കുഞ്ഞിക്കൂനൻ, വെള്ളിമൂങ്ങ, ആട് 2, പാപ്പി അപ്പച്ചാ, ഇവിടം സ്വർഗ്ഗമാണ് , രസതന്ത്രം, കഥ പറയുമ്പോൾ, മേരിക്കൊണ്ടൊരു കുഞ്ഞാട് , എൽസമ്മ എന്ന ആൺകുട്ടി,ഓം ശാന്തി ഓശാന,സ്വർണ്ണ കടുവ , വിസ്മയത്തുമ്പത്ത്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ,ഇത് താൻഡാ പോലീസ് ,എബി,പാപനാസം, വെറുതെ ഒരു ഭാര്യ , ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്,മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും സ്വലേ ,സ്വപ്ന സഞ്ചാരി, ആകാശമിഠായി , നാടൻ പെണ്ണും നാട്ടുപ്രമാണിയും ,തോപ്പിൽ ജോപ്പൻ , കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ ,അങ്ങനെ വളരെയധികം ഹിറ്റ് സിനിമകൾ ഇവിടെയാണ് ഷൂട്ട് ചെയ്തത്. തൊടുപുഴ ഒരു ഭാഗ്യ ലൊക്കേഷനായി സിനിമാക്കാർ കരുതുന്നു.

തൊടുപുഴ ടൗണില്‍ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കുടയത്തൂര്‍ എന്ന ഗ്രാമമാണ് സിനിമക്കാരുടെ പ്രധാന ലൊക്കേഷന്‍. കലഭവന്‍ മണി അന്ധനായി അഭിനയിച്ച്‌ സൂപ്പര്‍ ഹിറ്റാക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ ഗംഭീര വിജയത്തോടെയാണ് ഈ സ്ഥലം സിനിമക്കാരുടെ ഇടയില്‍ പ്രശസ്തമായത്.

ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍, പക്ഷികള്‍, പൂമ്പാറ്റകള്‍, നയനമനോഹരമായ കാഴ്ചകള്‍, നന്മയുള്ള ജനങ്ങൾ എല്ലാംകൊണ്ടും സ്വർഗ്ഗമാണ് തൊടുപുഴ.എറണാകുളം നഗരത്തിൽ നിന്നും 60 കിലോമീറ്റർ ദൂരെയാണ് തൊടുപുഴ. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർഹൗസിൽ നിന്നുള്ള ജലം തൊടുപുഴയാറ്റിലേയ്ക്ക് എത്തുന്നതിന്റെ ഫലമായി വർഷം മുഴുവൻ നിറഞ്ഞൊഴുകുന്നു എന്ന പ്രത്യേകതയും ഈ ആറിനുണ്ട്.

നമ്മൾ ജനിച്ചു വളർന്ന, നമ്മുടെ ബാല്യകാലം ചിലവിട്ട സ്ഥലങ്ങൾ നമുക്കെന്നും പ്രിയപ്പെട്ടതായിരിക്കും. ജീവിതത്തിൽ നമ്മൾ എവിടെയൊക്കെ എത്തിയാലും ആ ഗൃഹാതുരമായ നല്ല ഓർമ്മകൾ നമ്മളുടെ മനസ്സിലുണ്ടാവും. തൊടുപുഴക്ക് തുല്യം തൊടുപുഴ മാത്രം.

തൊടുപുഴ-കൂത്താട്ടുകുളം റോഡ്, പുനലൂര്‍ – മൂവാറ്റുപുഴ റോഡ്, തൊടുപുഴ-പാല റോഡ് എന്നിവയാണ് തൊടുപുഴയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍ . 1927-ലാണ് തൊടുപുഴയാറിനു കുറുകെ ഇരുമ്പ് ഗര്‍ഡറില്‍ തടിപ്പാലം നിര്‍മ്മിച്ചത്. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം, കരികോട് ഭഗവതി ക്ഷേത്രം, മുതലിയാര്‍ മഠം ക്ഷേത്രം, അമരകാവ്, നൈനാര് പള്ളി, പഴയരി ജുമാ മസ്ജിദ്, സെന്റ് ജോര്‍ജ്ജ് ദേവാലയം, ചുങ്കം സെന്റ് മേരീസ് ഫെറോനാ ചര്‍ച്ച്, സെന്റ് മൈക്കിള്‍സ് ചര്‍ച്ച് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍.

കടപ്പാട് – Jubin Kuttiyani.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply