ക്രിസ്മസ് ദിവസം കെ എസ് ആര് ടി സി തൃശൂര്‍ സോണ്‍ നേടിയത് ഒരു കോടി രൂപയുടെ നേട്ടം. ഒറ്റ ദിവസത്തെ സര്‍വീസ് കൊണ്ടുമാത്രം 1.05 കോടിയുടെ വരുമാനമാണ് സോണിലുണ്ടായത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളാണ് തൃശൂര്‍ സോണിന്റെ പരിധിയിലുള്ളത്.
അനുവദിച്ച ബസുകള്‍ 785 എണ്ണമുണ്ടെങ്കിലും വിവിധ കാരണത്താല്‍ 650 എണ്ണം മാത്രമേ സര്‍വീസ് നടത്തുന്നുന്നുള്ളൂ. പ്രതിദിനം 1.12 കോടിയുടെ വരുമാനം കണ്ടെത്താനാണ് ഔദ്യോഗിക നിര്‍ദേശമെങ്കിലും ബസുകളുടെ എണ്ണം കുറവായതിനാല്‍ പ്രതിദിനം ശരാശരി 90 ലക്ഷം രൂപയാണ് തൃശൂര്‍ സോണിനു ലഭിക്കുന്നത്.
സംസ്ഥാനത്ത് ആകെ അഞ്ചു സോണുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവയാണവ. ക്രിസ്മസിന്റെ ഭാഗമായി തൃശൂര്‍ സോണില്‍ 100 ദീര്‍ഘദൂര സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍, കോയമ്ബത്തൂര്‍, പൊള്ളാച്ചി, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിലേക്ക് പ്രത്യേക സര്‍വീസും ഏര്‍പ്പെടുത്തി. തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാത്രമായി 16.45 ലക്ഷത്തിന്റെ വരുമാനമാണ് ഉണ്ടായത്. പൊതുവെ 10 ലക്ഷം രൂപ ലഭിക്കുന്നിടത്ത് ആറുലക്ഷത്തിന്റെ ലക്ഷത്തിന്റെ അധിക വരുമാനമാണുണ്ടായത്.
തൃശ്ശൂരില്‍ മാത്രമായി 20 ഓളം അധിക സര്‍വീസുകളും നടത്തി. ഓട്ടം അവസാനിപ്പിക്കുന്ന ബസുകള്‍ ഉപയോഗിച്ചാണ് പല റൂട്ടുകളിലും അധിക സര്‍വീസ് നടത്തിയത്. തൃശൂര്‍ കെഎസ്ആര്‍ടിസിയുടെ ഈ നേട്ടം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നണ്ട്..
News – http://anweshanam.com/kerala/news/ksrtc-thrissur-zone-gets-record-collection-in-christmas-day