കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ബസ്സുകള്‍ക്കും മതിയായ വിശ്രമമില്ലേ??

14/09/2017 ല്‍ ചങ്ങനാശേരിയില്‍ നിന്നും രാവിലെ 07;40ന് അടൂര്‍ ന്പൊവുന്ന സൂപ്പര്‍ ഫാസ്റ്റില്‍ കയറി വലിയട്രാഫിക് ഇല്ലാതിരുന്നിട്ടും വളരെസാവധാനം പൊകുന്നതു കണ്ടപ്പൊള്‍ അതിശയവും അതിലുപരി ദേഷ്യവും തോന്നി വാഹനം ചെങ്ങന്നുര്‍കഴിഞ്ഞപ്പൊള്‍ ഡ്രെെവറുടെ കയ്യില്‍ നീന്നും വഴുതുന്നതായി തൊന്നി.

അദ്ദേഹത്തിനും അപകടസാധ്യത തോന്നിയതിനാല്‍ വേഗം വണ്ടി നിര്‍ത്തി പുറത്തിറങ്ങി മുഖംകഴുകി ജോലിതുടര്‍ന്നു. എന്നാല്‍കാരങ്ങള്‍ പഴയപടിതന്നെ
ബസില്‍ ഉണ്ടായിരുന്ന ഒരുയാത്രക്കാരി കാരയ്കാട് ചെന്നപ്പോള്‍ വാഹനം നിര്‍ത്തിച്ച് കടയില്‍ പോയി കോഫീ ബെെറ്റ് മിഠായി വാങ്ങിഡ്രെെവര്‍ക്ക് നല്‍കി.

”ആ ചേച്ചിയ്ക് നന്ദി”

തുടര്‍ന്നുളളയാത്രയില്‍ മറ്റുയാത്രക്കാരുടെ ചൊദ്യത്തിനുത്തരമായ് ഡ്രെെവര്‍ പറയുകയാണ്
രാത്രി 11;40 കോഴിക്കൊട് എത്തിയവണ്ടി12;30 ന് എടുക്കേണ്ടി വന്നൂവെന്ന്.

മതിയായ വിശ്രമില്ലാതെ ജീവനക്കാരെക്കോണ്ട് പണിയെടുപ്പിക്കുന്നതിന്റെ അപാകതയും മതിയായ റണ്ണിംഗ് സമയം അനുവദിക്കാത്തതിന്റേയും തകരാറല്ലേ ഇത്?

Representative Image

D3/875/STA/2011 ഉത്തരവ് പ്രകാരം എല്ലാസ്റ്റേജ്കാര്യര്‍ പെര്‍മിറ്റുകളും മേല്‍ ഉത്തരവ് പ്രകാരം പുനഃക്രമീകരിക്കാന്‍2013 വരെ സമയം അനുവദിച്ചിട്ടും KSRTC യോ പ്രെെവറ്റ്ബസുകളോ അതുചെയ്തില്ല. ഇതാണ് ഈ അവസ്ഥയ്ക് കാരണം.

ജീവനക്കാരന് ഡ്യൂട്ടിലഭിക്കാതിരിക്കാന്‍ KSRTCയും മത്സരയോട്ടം നടത്താന്‍ പ്രെെവറ്റും കാശുകിട്ടുന്നതിനാല്‍ മോട്ടൊര്‍വാഹനവകുപ്പും ഈ വിഷയത്തില്‍ നിസംഗത പാലിക്കുകയാണിന്ന്.

ഇത് നടപ്പാക്കില്‍ റോഢുകള്‍ സുരക്ഷിതമാവുന്നതിനോപ്പം ജീവനക്കാര്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ടുന്ന വിശ്രമവും ലഭിക്കും കൂടാതെ KSRTCയുടെ ഏറ്റവും വലിയ പരാജയമായ കൊണ്‍വോയി സര്‍വ്വീസ് ഒഴിവാകൂകയും ചെയ്യും.

കടപ്പാട് – Manoj Souparnika

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply