ആനയും പോത്തുമൊക്കെ ഇടഞ്ഞെന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ ലോറി ഇടഞ്ഞാലോ? – വീഡിയോ.

ആനയും പോത്തുമൊക്കെ ഇടഞ്ഞത് കേട്ടിട്ടുമുണ്ട്, ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടിട്ടുമുണ്ട്. ഇടഞ്ഞോടുന്ന ആനയും പോത്തും ചുറ്റുമുണ്ടാകുന്ന അപകടങ്ങൾ വളരെ വലുതാണ്. ഇതേ പോലെ ലോറി ഇടഞ്ഞാലോ? ആദ്യത്തെ സംഭവമായിരിക്കും അല്ലേ അത്. കഴിഞ്ഞ ദിവസം മധുര – ഡിണ്ടിഗൽ ഹൈവേയിലാണ സംഭവം നടന്നത്.

ഹൈവേയിലൂടെ മിനി ലോറി അപകടത്തിൽ പെട്ടതിനെ തുടർന്നാണ് നിർത്താനാകാതെ വട്ടം കറങ്ങിയത്. അപകടത്തിന്റെ ആഘാതത്തിൽ ആക്സിലേറ്റർ സ്റ്റാക്കായതും മുൻ വീൽ വളഞ്ഞു പോയതുമാണ് കാരണം. ഡ്രൈവറില്ലാതെ ഹൈവേയിൽ വട്ടം കറങ്ങുന്ന ലോറിയെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഒടുവിൽ ലോറി തനിയെ നിൽക്കുകയായിരുന്നു.

വന്‍ അപകടം ഒഴിവായത് ഭാഗ്യംകൊണ്ടു മാത്രമാണെന്ന് കാഴ്ചക്കാരും നാട്ടുകാരും ഒരേ സ്വരത്തില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം കുറേ നേരത്തേക്ക് സ്തംഭിക്കുകയുണ്ടായി. ഹൈവേയിലെ യാത്രക്കാരിൽ ഒരാളാണ് വിഡിയോ പകർത്തിയത്. എന്തൊക്കെയായാലും ലോറി ഇടഞ്ഞ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മുന്നേറുകയാണ്.

കടപ്പാട് – manoramaonline

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply