പ്രിയ സുഹൃത്തുക്കളെ ഞാൻ ഒരുപാട് വിഷമത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്. ഇന്ന് (07-03-2018) ഉച്ചക്ക് 12:55ന് ആലപ്പുഴ കലവൂർ വെച്ച് എറണാകുളം ഡിപ്പോയിലെ RPC 849 എന്ന ഫാസ്റ്റ് പാസഞ്ചർ KSRTC ബസിലെ ഡ്രൈവർ സിഗ്നലിനു തൊട്ടു മുൻപ് മറ്റൊരു വാഹനത്തിനു കടന്നു പോകാൻ കഴിയാത്ത വിധം വാഹനം നിർത്തി ആളുകളെ കയറ്റുകയായിരുന്നു. എതിരെ നിന്നുള്ള വാഹനങ്ങൾ കടന്നു പോയതിനു ശേഷം ആ KSRTCയെ മറികടന്നു പോകുബോൾ ആ ഡ്രൈവറോട് “ഒതുക്കിനിർത്തി ആളുകളെ കയറ്റിക്കൂടെ” എന്നു ഞാൻ ചോദിച്ചു.
ഞാൻ വീണ്ടും കലവൂർ സിഗ്നൽ കാത്തു നിൽക്കുബോൾ എന്റെ ഇടതു വശത്തൂടെ കയറി വന്ന ഈ KSRTC ഡ്രൈവർ “എനിക്കു തോന്നിയതുപോലെ ഞാൻ നിർത്തും നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല” എന്ന് എന്നോട് പറഞ്ഞപ്പോൾ,,, “ഇത് പരാതി കൊടുത്താൽ തന്റെ ജോലി പോകും” എന്നു ഞാൻ പറഞ്ഞു. “എന്നാൽ നീ എന്റെ ജോലി കളയുന്നത് കാണട്ടെ” എന്നു പറഞ്ഞുകൊണ്ട് അയാൾ എന്റെ വാഹനത്തിൽ ഇടിപ്പിച്ചു. എനിട്ട് വാഹനത്തിൽ ഇരുന്നുകൊണ്ട് തന്നെ അയാൾ എന്നോട് “നീ പരാതി കൊടുക്കുമ്പോൾ ഞാൻ മനഃപൂർവം ഇടിപ്പിച്ചതാണെന്നു പ്രത്യേകം ചേർത്ത് കൊടുക്കണം” എന്ന് വളരെ അഹങ്കാരത്തോടെ എന്നോട് പറഞ്ഞു.
ഈ സമയത്തു അവിടെ ഉണ്ടായിരുന്ന ഓട്ടോ തൊഴിലാളികളും നാട്ടുകാരും ഓടി കൂടി KSRTC ഡ്രൈവറോട് നീ ആളുകളെ കൊല്ലാൻ കൊണ്ടുപോവുകയാണോ എന്നു ചോദിക്കുകയും ഉടനെ തന്നെ തോണ്ടൻ കുളങ്ങര പോലീസ് സ്റ്റേഷനിൽ വിളിച്ചു അറിയിക്കുകയും ചെയ്തു. ഉടനെ തന്നെ വന്നെത്തിയ A.S.I യോടും നാല് പോലീസുകാരോടും ഇയാൾ വളരെ അഹകാരത്തോടെയാണ്
സംസാരിച്ചത്. തുടർന്ന് പോലീസുകാർ നാട്ടുകാരോട് അനേഷിക്കുകയും KSRTC ഡ്രൈവർ മനഃപൂർവം ഇടിപ്പിച്ചതെന്നാണ് നാട്ടുകാർ മൊഴി കൊടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ASI സർ രണ്ടു വാഹനങ്ങളും സ്റ്റേഷനിൽ കൊണ്ടുവരാൻ പറഞു.
പക്ഷേ ഞാൻ കേസൊന്നും വേണ്ട എന്നു ആവശ്യപ്പെട്ടു. കാരണം ഇതിന്റെ നിയമ വശങ്ങളെപറ്റി എനിക്കു അറിയില്ലായിരുന്നു. KSRTC മേലധികാരികൾ ഇതുപോലുള്ള ക്രൂര ചിന്താഗതിക്കാരായ ഡ്രൈവര്മാര്ക്കെതിരെ നടപടിയെടുക്കുമെന്ന് എന്റെ സുഹൃത്തിന്റെ അഭിപ്രായം മാനിച്ചു എറണാകുളം ഡിപ്പോയിൽ പരാതി നൽകിയിട്ടുണ്ട്.
ഒരിക്കലും ഒരു ഡ്രൈവർ സ്വപനത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത പ്രവർത്തിയാണ് ഈ ഡ്രൈവറുടെ ഭാഗത്തു നിന്നും ഉണ്ടായതു. ഈ ഡ്രൈവർക്കെതിരെ KSRTC മേലധികാരികളിൽ നിന്നും അർഹമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് നിങ്ങളൾക്ക് മുന്നിൽ ഞാനിതു സമർപ്പിക്കുന്നത്. ഇതോടൊപ്പം ഞാൻ ഈ അപകടം നടന്ന വാഹനത്തിന്റെയും ഡ്രൈവറുടെയും ഫോട്ടോ ഇതോടൊപ്പം പോസ്റ്റ് ചെയുന്നു
വിവരണം : Dijith.