സാമൂഹിക വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന മല്ലു സൈബർ സോൾജിയേഴ്സ് വിദ്യാർത്ഥികൾക്ക് എതിരെ നിലകൊള്ളുന്ന സ്വകാര്യ ബസ്സുകാർക്ക് എതിരെ കടുത്ത വിമർശനവുമായി രംഗത്ത്. ഒരു സ്കൂൾ വിദ്യാർ്ത്ഥിയെ ബസ്സിൽ കയറാൻ ഒരുങ്ങവെ മുഖത്തടിച്ച് താഴേയിറക്കുന്ന ദൃശ്യം പങ്കുവച്ചാണ് മല്ലു സൈബർ സോൾജിയേഴ്സ് ശക്തമായി പ്രതികരിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഭരിച്ചാൽ ഇതല്ല ഇതിലപ്പുറവും കാണേണ്ടിവരുമെന്നും ദേവിപ്രസാദ് ബസ്സിലെ ജീവനക്കാരന്റെ മാന്യമല്ലാത്ത പ്രവൃത്തി ചൂണ്ടിക്കാട്ടി മല്ലു സൈബർ സോൾജിയേഴ്സ് ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു. കാഞ്ഞങ്ങാട്ടുനിന്ന് കാസർകോട്ടേക്ക് പോകുന്ന ബസ്സിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ദുരനുഭവം ഉണ്ടാകുന്നത്.
പോസ്റ്റിന്റെ പൂർണരൂപം താഴെക്കൊടുക്കുന്നു.
അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഭരിച്ചാൽ ഇതല്ല ഇതിന് അപ്പുറവും നമ്മൾ കാണേണ്ടിവരും. കേരളാ സർക്കാരിന് സ്വന്തമായി KSRTC ബസ്സ് ഉള്ളപ്പൊളാണ് പ്രൈവറ്റ് ബസ്സുകൾ സ്വര്യവികാരം നടത്തുന്നത്. ഇവർക്ക് വേണ്ടി റൂട്ട് വെട്ടികുറക്കലും ,ബസ് കെടാക്കലും , ദീർഘദൂര റൂട്ടുകളും കൊടുത്തു KSRTC ബസുകളെ നഷ്ടത്തിൽ ആക്കി കട്ടപുറത്തു ആക്കുന്നു .എന്നിട്ടു പറച്ചിലോ സർക്കാർ ബസ്സുകൾ നഷ്ട്ടത്തിലാണെന്ന്. ഇതുപോലുള്ള പ്രൈവറ്റ് ബസുകൾക്ക് വഴി ഒരുക്കുകയാണ് മാറിമാറി വരുന്ന സർക്കാരുകൾ കാണിക്കുന്നത്.അവർക്ക് ഓവർ സ്പീഡും ബാധകമല്ല,ഡോർ അടച്ചില്ലങ്കിലും കുഴപ്പമില്ല. പ്രൈവറ്റ് ബസ്സുകാർ ഇങ്ങനെ ഒക്കെ കാണിക്കാൻ ഉള്ള അഹംങ്കാരത്തിന്റ സർട്ടിഫിക്കറ്റ് കൊടുത്തേക്കുന്നത് കേരളാ സർക്കാരും RTO ഉദ്യോഗസ്ഥരുമാണ്.കാരണം അഴിമതിയുടെ വിഹിതം പറ്റുന്നവർ ആണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും.
ഇത് ദേവിപ്രസാദ് ബസ്സിലെ ജീവനക്കാരന്റെ ചെകിട് അടിച്ചു പൊളിക്കത്തതിന്റ കുഴപ്പമാണ്. സത്യം പറഞ്ഞാൽ ജനം നിയമം കൈയ്യിൽ എടുക്കേണ്ട സമയം കഴിഞ്ഞു .നമ്മൾ ഓരോ സ്ഥാനത്തു ഉറപ്പിച്ചു വെച്ചേക്കുന്ന ഉദ്യോഗസ്ഥർ വെറുതെ ആണ്. ബസിൽ കയറാൻ നോക്കിയ ചട്ടംച്ചാൽ സ്കൂൾ കുട്ടിയുടെ മുഖത്തടിച്ചു തള്ളി താഴെയിടുന്ന ദൃശ്യമാണിത്. കാഞ്ഞകാട് to കാസർകോട് ബസ്സ് : ദേവിപ്രസാദ് . അധികാരികളെ കണ്ണു തുറക്കൂ. നിയമനടപടിയെടുക്കു. പ്രൈവറ്റ് ബസുകാർക്ക് എന്താ കൊമ്പുണ്ടോ?
കടപ്പാട് – മല്ലു സൈബര് സോള്ജ്യെഴ്സ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog