കുടിയാന്മല-റാന്നി കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസ്സിന്റെ സമയത്തില്‍ മാറ്റംവരുത്തി. നേരത്തേ പുലര്‍ച്ചെ 4.15-ന് കുടിയാന്മലയില്‍നിന്ന് പുറപ്പെട്ടിരുന്ന ബസ് ഇനിമുതല്‍ 4.05ന് പുറപ്പെടും. നടുവിലില്‍ 4.20-നും കണ്ണൂരില്‍ 5.40-നും എത്തും. 7.45-നാണ് ബസ് കോഴിക്കോട്ട് എത്തുന്നത്. പരശുറാം എക്‌സ്പ്രസ്സിന് ഒന്നേകാല്‍ മണിക്കൂര്‍ മുമ്പ് എത്തുന്നതിനാല്‍ മലയോരത്തെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. മംഗളൂരു ഭാഗത്തേക്ക് പോകുന്നവര്‍ക്ക് കണ്ണൂരില്‍ എത്തിയാല്‍ മാവേലി, മലബാര്‍ എക്‌സ്പ്രസ്സും കിട്ടും. റാന്നിയില്‍നിന്ന് കുടിയാന്മലയിലേക്കുള്ള സമയത്തില്‍ മാറ്റമില്ല. സര്‍വീസ് നഷ്ടത്തിലായതിനാല്‍ ആഴ്ചകളോളം ബസ് ഓടിയിരുന്നില്ല.
Check Also
യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം
അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog

