ഗവിയിലേക്ക് സ്വന്തം വാഹനത്തിൽ പോയി എല്ലാവിധ വിവരങ്ങളും സഞ്ചാരികൾക്കായി എഴുതി തയ്യാറാക്കിയത് – Rasak Athani.
ഒരു സുന്ദരിയെ പോലേ മാടി വിളിക്കുന്ന ഗവി. ഗവി കാണാൻ കുമളിയിൽനിന്നും പാക്കേജ് എടുത്തു ഒരിക്കലും ഗവി കണ്ട് മടങ്ങരുത്. ഗവിയാത്രാ ഒരിക്കലും ആസ്വദിക്കാൻകഴിയില്ല.. പത്തനംതിട്ടയിൽ നിന്നും ശബരിമല റൂട്ടി ആങ്ങമുഴി വന്നിട്ട് ആങ്ങമുഴി യാത്രണ് എന്ജോയ് ചെയ്യണ്ടത്. ആങ്ങമൂഴിയിലാണ് ഫോറസ്റ്റിന്റെ ചെക്ക് പോസ്റ്റ് ഉള്ളത്. (യാത്രക്കാർ ശ്രദ്ധിക്കുക – ഒരിക്കലും വള്ളകടവ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് കയറാതിരിക്കുക) അവിടെ നിന്നാണ് ഗവിയിലേക്കുള്ള പാസ് കൊടുക്കുന്നത്. അവിടെ ചെന്ന് വണ്ടി നമ്പർ, ഫോൺ നമ്പർ, യാത്രക്കാരുടെ അഡ്രസ് എന്നിവ എഴുതിക്കൊടുത്തു വേണം പാസ് എടുക്കാൻ. പാസ് രാവിലെ 7 മണി മുതൽ കൊടുത്തു തുടങ്ങും. 10 വണ്ടികളെ കടത്തി വിടുകയൊള്ളു. ഒഴിവു ദിവസങ്ങളായിൽ 30 വണ്ടികളും. ശ്രദ്ധിക്കുക ടു വീലേഴ്സ് ഗവിയിൽ പാസ് നൽകുകയില്ല. കൂടാതെ സ്വന്തം വണ്ടിയിലാണെങ്കിൽ ചെറുവണ്ടികളിൽ (കാർ പോലുള്ള വണ്ടികളിൽ) വരാതിരിക്കാൻ ശ്രമിക്കുക. 120 km ഓളം ഓഫ് റോഡ് ആണ്. ചെറിയ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. ജീപ്പ് പോലുള്ള വാഹനങ്ങളായിരിക്കും ഒന്നുകൂടെ നല്ലത്.
മദ്യം പ്ലാസ്റ്റിക് എന്നിവ കൊണ്ട് വരാന് പാടില്ല. പ്ലാസ്റ്റിക്ക് വനത്തിനുള്ളിൽ വലിച്ചെറിയാണോ മറ്റോ പാടില്ല. ഗവി എന്നാൽ നാച്ചുറൽ പ്ലൈസ് ആണ് എന്നും ഇതു അതുപോലെ നിലനില്കണം എന്നുണ്ടങ്കിൽ നാം അതുപോലെ കരുതലെടുക്കേണ്ടതുണ്ട്. ആങ്ങമൂഴി മുതൽ ഗവി വള്ളക്കടവ് ചെക്ക് പോസ്റ്റ് വരെ ഉള്ള യാത്ര.. അത് നല്ലൊരു അനുഭവമായിരിക്കും യാത്രക്കാർക്ക് സമ്മാനിക്കുന്നത്. അല്ലാതെ ഗവി എന്നും പറഞ്ഞു ഓടി ഗവി എത്തി അവിടെ ഒന്നും കാണാനില്ല എന്നും പറഞ്ഞു നിരാശപെടുന്നതിൽ അർത്ഥമില്ല.
ഗവി പോവുന്ന വഴിക്ക് മൊത്തം 7 ചെക്ക് പോസ്റ്റാണുള്ളത്. ആദ്യത്തേ ചെക്ക് പോസ്റ്റിൽ നമ്മൾ നേരത്തെ എടുത്ത പാസും കാറിലുള്ള ബോട്ടിലിന്റെ എണ്ണവും എല്ലാം കണക്കെടുത്തു വണ്ടി ചെക്ക് ചെയ്താണ് ഉള്ളിലേക്ക് നമ്മളെ കടത്തി വിടുന്നത്. റോഡ് വളരെ ഇടുങ്ങിയതും പൊട്ടിപോളിഞ്ഞതുമാണ്. ശ്രദ്ധിച്ചു വേണം യാത്രചെയ്യാൻ. ഗവി പോവുന്ന വഴി ഒന്നാമത്തെ ഡാം ആണ് മൂഴിയാർ ഡാം. വിഡിയോ -ഫോട്ടോഗ്രാഫി ഡാമിൽ അനുവദനീയമല്ല എന്നുള്ള കർശന നിർദ്ദേശം ഉണ്ട്. ഡാമും കടന്നു ചെന്നാൽ അതിമനോഹരമായ വെള്ളത്താൽ നിറഞ്ഞു നിൽക്കുന്നതും മലകളാൽ സുന്ദരമായ ഡാമിന്റെ മറ്റൊരുഭാഗം കാണാൻ സാധിക്കും.
ഗവിയിലേക്ക് പോവുന്നവർ പ്രദ്ദേകം ശ്രദ്ധിക്കുക അവിടെ ഷോപ്പുകളോ ഹോട്ടലുകളോ ഇല്ല അതുകൊണ്ടു തന്നെ അത്യാവിശം വേണ്ടാ ഭക്ഷണങ്ങളും വെള്ളവും കരുതുന്നത് നന്നായിരിക്കും. മൊഴിയാറു കഴിഞ്ഞാൽ പിന്നെ റോഡിൻറെ അവസ്ഥ വളരെ പരിതാപകരമാണ് പോകുന്ന വഴി ഒരുപാട് ആനപിണ്ടങ്ങൾ കാണാൻ സാധിക്കുംആനകളുടെ വാസം കൂടുതലുള്ള സ്ഥലമാണ് ഇനിയുള്ള സ്ഥലങ്ങൾ. നിഭാഗ്യകരമെന്നു പറയട്ടെ ഒരു ആനയെ പോലും ഞങ്ങൾക്ക് യാത്രയിലുടനീളം കാണാൻ സാധിച്ചില്ല എന്നത് മനസിനെ വിഷമിപ്പിച്ചു.
മൂഴിയാർ കഴിഞ്ഞു പോകുന്ന വഴിക്കു കക്കി ഡാമിന് തൊട്ടുമുന്നെ ആയി ഭീമൻ പെൻസ്സ്ട്രോക്ക് പൈപ്പുകൾ നമ്മുക്ക് കാണാൻ സാധിക്കും. കക്കി ഡാമിൽനിന്നും മൂഴിയാർ ഡാമിലേക്ക് കറൻറ്റിനു ആവിശ്യമായ വെള്ളം ഈ പൈപ്പിലൂടെ ആണ് പമ്പ് ചെയ്യുന്നത്. ഏകദേശം 25 കിലോമീറ്ററോളം പൈപ്പുകളുണ്ട്. അതിൽ 5 കിലോമീറ്ററുകളോളം ഭൂഗർഭ ടണലിലൂടെ ആണ് പൈപ്പ് വരുന്നത്. വളരെ മനോഹരമായ കൺസ്ട്രക്ഷൻ ആണ് എന്ന് ഫോട്ടോ നോക്കിയാൽ അറിയാൻ സാധിക്കും..
വഴി മദ്ധ്യേ പച്ചപിടിച്ചു നിൽക്കുന്ന കുന്നുകളും പച്ച പൊതിഞ്ഞ പുൽമേടുകളും നീലിച്ചു നിൽക്കുന്ന ആകാശവും ഇടുക്കി നിൽക്കുന്ന റോഡും ഒരു പുതു അനുഭവം തന്നെ ആയിരിക്കും. കകിടാമിനോട് ചേർന്നു കിടക്കുന്ന വ്യൂ പോയിന്റ് വളരെ മനോഹരമായ ഒരു കാഴ്ചയാണ് (ഫോട്ടോ മുകളിൽ) ഒരു ഭാഗത്തു വെള്ളം സംഭരിച്ചു എച്ചിരിക്കുന്നതും മറുപാകത്ത് പച്ചപിടിച്ചു നികുന്നതുമായ മനോഹര കാഴ്ച കക്കി ഡാമിനെ നമ്മുടെ മനസിനെ വാതെ ആകർഷിക്കും ഗവി യാത്രയിൽ എന്നുള്ള കാര്യം സംശയമില്ലാത്ത ഒന്നാണ്..
കക്കി ഡാമും കഴിഞ്ഞു മുന്നോട്ടു പോവുമ്പോൾ ഒരു എക്കോ പോയിന്റ് കാണാൻ സാധിക്കും അവിടെ പാറകളാൽ തിങ്ങി നിൽക്കുന്ന ഒന്നാണ് യക്കോ പോയിന്റ് അവിടെ ഉള്ള പാറകൾ പൊട്ടിച്ചാണ് ഡാമുക്കൽ നിർമ്മിച്ചത് എന്നാണ് അറിയാൻ സാധിച്ചത് (എക്കോ പോയിന്റ് മുകളിൽ കാണാം ). അവിടെ നിന്നും മുന്നോട് സഞ്ചരിച്ചാൽ 3 മത്തെ ഡാം ആയ ആനത്തോട് ഡാമാണ് അടുത്തതായി വരുന്നത് 1964 നിർമാണം തുടങ്ങി 1967 നിർമാണം പൂർത്തിയാക്കിയ ഡാമാണ് ഈ ഡാം അതിന്റെ നിർമാണ ആവിശ്യത്തിന് ഉപയോഗിച്ച ഒരു #റോഡ് #റോളർ ഇപ്പോഴും ഒരു സ്മാരകം പോലേ അവിടെ ഉണ്ട് #ഗവി വന്നവർ ആ റോഡ് റോളർ കാണാതിരിക്കില്ല.
ആനത്തോട് മുതൽ ഗവി വരെ ഉള്ള റോഡ് വളരെ പൊട്ടിപൊളിഞ്ഞ ഓഫ് റോഡിനെ അനുസ്മരിപ്പിക്കും വിധം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ് . അതാണ് മുൻപ് പറഞ്ഞത് ചെറു വണ്ടികളുമായി ഗവിയിലേക്ക് വരരുത് എന്ന് (ഞങ്ങളും സ്വിഫ്റ്റ് കാറിലാണ് കാടു കയറിയത് വീൽ അലൈൻമെന്റ് ബ്രേക്ക് പെഡൽ ക്ളച്ഛ് എന്നിവ കൂടാതെ കാറിനു അത്യാവിഷയ കേടുപാടുകളും സാംഭവിച്ചു ). അവിടെ നിന്നും മുന്നോട്ടു നീങ്ങിയാൽ ആനത്തോട് ചെക്ക് പോസ്റ്റ് എത്തിപ്പെടും. നമ്മൾ മുന്നേ എടുത്ത പാസിന്റെ ലൈഫ് ഈ ചെക്‌പോസ്റ്റിൽ തീരും. അവിടേ നിന്നും പെരിയാർ വൈൽഡ് ലൈഫ് ലേക്ക് കയറുകയാണ് ചെയ്യുക. ഒരു വണ്ടിക് 300 രൂപയാണ് ചെക്ക് പോസ്റ്റിൽ ഫീ വരുന്നത്. ഇവനിംഗ് 6 മണിക് മുന്നേ ഗവി ചെക്ക് പോസ്റ്റിൽ ഇറങ്ങിയിരിക്കുകയും വേണം എന്ന കർശന നിർദേശം തന്നാണ് നമ്മെ ഇവിടുന്നു വിടുന്നത്.
അവിടെനിന്നും അടുത്തതായി വരുന്ന ചെക്ക് പോസ്റ്റ് ആണ് പച്ചകാനം ചെക്ക് പോസ്റ്റ്. അവിടേയും നമ്മുടെ വണ്ടിയുടെ ഡീറ്റൈൽസും മറ്റും എഴുതി രേഖപ്പെടുത്തണം. ഗവി യാത്രക്കാരെ എത്ര സുരക്ഷിതമാകുന്നു എന്ന് ചെക്ക് പോസ്റ്റുകൾ കണ്ടാൽ അറിയാൻ സാധിക്കും. #ഗുംബെർ #ജിയാ എന്ന ഒരു ഓർക്കിഡ് വിപാകത്തിൽ പെടുന്ന വള്ളിച്ചെടിയും അതിലെ മനോഹര മായ ചുവന്ന പൂവും ഗവിയിലെ മറ്റൊരു കാഴ്ചയായി എല്ലാ ചെക്ക് പോസ്റ്റിലും കെട്ടിടങ്ങളുടെ മുകളിലും ഇതു മനോഹരമായി പടർന്നു പൂവിട്ടു നില്കുന്നത് കാണാൻ സാധിക്കും (ഫോട്ടോ എടുക്കാൻ സാധിച്ചില്ല ). അതും കഴിഞ്ഞു മുന്നോട്ടു പോയാൽ KSEB യുടെ ഒരു കാന്റീൻ കാണാൻ സാധിച്ചു നമ്മുടെ പഴയ രീതിയിലുള്ള ചായക്കടയെ വിസ്മരിപ്പിക്കുന്ന വിധത്തിലുള്ള ക്യാറ്റിൻ ഫുഡ് ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല (അതുകൊണ്ടാണ് മുന്നേ സൂചിപ്പിച്ചതു ആവിഷത്തിനുള്ള ഭക്ഷണം വെള്ളം എന്നിവ കരുതണം കാട് അയറുന്നതിനു മുന്നേ ) അതിന് തൊട്ടടുത്തായി പൊട്ടിപൊളിഞ്ഉപേക്ഷിച്ച നിലയിൽ കുറച്ചു ബിൽഡിങ്ങുകളും നമുക്ക് കാണാൻ സാധിക്കും പഴയ കടകളോ മറ്റോ ആയിരിക്കണം.
ഗവി എത്തുന്നതിനു തൊട്ട് മുന്പായി കൊച്ചുപമ്പന്നുപറയുന്ന ഒരു ഏകോ ടൂറിസം കാണാൻ സാധിക്കും. മുൻകൂട്ടി ബുക്ക് ചെയ്താൽ അവിടെ നമുക്കാവിഷമായ ഫുഡും മറ്റും അവിടെ നിന്നു ലഭിക്കും എന്നാണ് അറിയാൻ സാധിച്ചത്. ഒപ്പം ബോട്ട് സവാരിയും നിലവിൽ ഉണ്ട്. 75 രൂപയാണ് ഒരാൾക്ക് നിരക്ക് വരുന്നത്. സമയം കുറവായതു ഞങ്ങളതിൽ കയറാൻ സാധിച്ചില്ല. ഇവിടേ നിന്നു 10 കിലോമീറ്റെർ സഞ്ചരിച്ചാൽ ഇനി ഗവി എത്താം. അതിന് മുന്നേ ആയി ഒരു ചെക്ക് ഡാം ഉണ്ട്. ഇപ്പോൾ സന്ദർശകർക്ക് അനുമതി ഇല്ലാത്തതിനാൽ അതുകാണാൻ കഴിഞ്ഞില്ല. മുന്നേ വന്ന സഞ്ചാരികളിൽ ചെക്ക് ഡാം. ഒരു മനോഹര കാഴ്ചയാണെന്നു പറഞ്ഞു കേട്ടിരുന്നു. എന്തായാലും അത് കാണാൻ ഞങ്ങൾക്ക് സാധിച്ചില്ല.
പിന്നെ നമ്മെ കൌതുകമുണർത്തുന്ന ഒന്നാണ് ഗവിയിലെ LP സ്കൂൾ. ഗവി എന്ന സ്ഥലത്തേക്ക് എത്തുന്നതിന്റെ 6 കിലോമീറ്റർ മുന്നേയാണ് ഇത് സ്ഥിതിചെയ്യുന്നത് . ഗവി പോസ്റ്റ് ഓഫീസും ബസ് സ്റ്റോപ്പും അൽപ്പം കൂടെ മുന്നോട്ടു പോയാൽ കാണാൻ സാധിക്കും ഗവി അടുകാറാവുമ്പോൾ അങ്ങിങ്ങായി ചെറിയ വീടുകൾ നമുക് കാഴ്ചയിൽ കാണാം. അവിടെ തന്നെ ഉള്ള ജീവനക്കാരും തോട്ടത്തിൽ പണി എടുക്കുന്ന ജോലിക്കാരും ആണ് എന്നാണ് അറിയാൻ സാധിച്ചത്. എന്നിരുന്നാലും ആ കുടിലുകൾക് നല്ലൊരു ഭംഗിയാണ്..
അൽപ്പം കൂടെ സഞ്ചരിച്ച ഞങ്ങൾ ഗവിയിൽ എത്തിച്ചേർന്നു. ഗവിയിൽ കാര്യമായി കാണാൻ ഒന്നും തന്നെ ഇല്ല. ഗവിയർ ടാം( 1990 നിലവിൽ വന്ന ടാം ആണ് ) എന്നുള്ള ടാം ഒഴിച്ചാൽ ഗവിയിൽ വേറെ ഒന്നും കാണാനില്ല. അതാണ് ആദ്യമേ പറഞ്ഞത്. ഗവി എന്നും കേട്ടു ഓടി വരാതെ ഗവിയിലേക്കുള്ള യാത്രയാണ് മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്നും ഗവിയെ വ്യത്യസ്തമാകുന്നതും. ഓർഡിനറി സിനിമ നിങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ. ആരും ശ്രദ്ധിക്കാതെ ഇരുന്നിരുന്ന ഗവി നമുക്ക് മുന്നിൽ ഇത്രയും സുപരിചിതമാക്കിയതിന്റെ പങ്ക് ശെരിക്കും ഓർഡിനറി സിനിമയ്ക്കു സ്വന്തമാണ് എന്ന് വേണം പറയാൻ.
ആ #ഓർഡിനറി #സിനിമയുടെ ക്‌ളൈമാക്ക്സ് രംഗം #ഷൂട്ട് ചെയ്തിരിക്കുന്ന ഡാം ഈ ഡാമാണ് എന്നറിയാൻ കഴിഞ്ഞു. അതിന് തൊട്ട് താഴെ ആയി ബോട്ടിങ് നിലവിലുണ്ട്. പക്ഷെ പാക്കേജ് വരുന്നവർക്ക് മാത്രമേ ബോട്ടിങ് ലഭിക്കുകയുള്ളൂ എന്നതും ഞങ്ങളെ സങ്കടപ്പെടുത്തി. KFDC യിൽ ബുക്ക് ചെയ്ത് വരുന്നവർക്കെ ബോട്ട് നല്കുന്നുള്ളു. യാത്രയാണ് നിങ്ങളെ ആഗ്രഹിക്കുന്നതെങ്കിൽ ഒരിക്കലും ബുക്ക് ചെയ്ത് വരരുത്. ഞങ്ങൾ പോയപോലെ കാട് കയറി വണ്ടി എടുത്തു വന്നാൽ മതി. എന്നാലേ മുന്നേ പറഞ്ഞ സ്ഥലങ്ങളൊക്കെ നിങ്ങൾക് കാണാൻ സാധിക്കുകയൊള്ളു. എവിടേ വന്നു ഒരു ദിവസം എങ്കിലും താമസിക്കണ്ടവർക്കു മാത്രമേ ബുക്കിങ് ഉപകാരപ്പെടുകയൊള്ളു.
ഒരു ഡാമും ചെറിയൊരു പാർക്കും (വളരെ ചെറുത് ) ഒരു ബോട്ടിങ് സവാരിയുമാണ് ഗവി. ഗവി എന്ന് കേട്ടു ഗവിയിലേക്ക് വെച്ച് പിടിക്കാതെ ഗവി വരെ ഉള്ള യാത്ര അനുഭവിച്ചറിയുന്നിടത്താണ് ഗവി ട്രിപ്പ് സുന്ദരമാവുന്നതു എന്ന് ഓർക്കുക. അല്ലാതെ ഗവിയിൽ താമസിക്കാന് നിങ്ങൾ വരുന്നതെങ്കിൽ ഫോറസ്റ്റിന്റെ പാക്കേജ് എടുത്ത് വരുക. രണ്ടും രണ്ട് ടൈപ്പ് ആണെന്ന് ഓർമപ്പെടുത്തുന്നു. അങ്ങിനെ ഗവിയും കണ്ട് മനസും നിറഞ്ഞു ഞങ്ങൾ ഇറങ്ങി. ഗവിയിൽനിന്നും 30 കിലോമീറ്ററാണ് വണ്ടിപെരിയാറിലേക്കുള്ളത്. ഇനി എവിടെനിന്നും അങ്ങട് പ്രത്യേക സീനിയറികളാണുള്ളത്. മൊട്ടക്കുന്നുകളും പിന്നെ ചെന്താമര കൊക്കയും. (സിനിമയിൽ പറയുന്നുണ്ട് ചന്താമരക്കൊക്കയെ പറ്റി ). മലകൾക്കു മുകളിൽ മഞ്ഞ് മൂടപെട്ടും തൊട്ടുതാഴെ നീർച്ചാലുകളും ഒഴുകുന്ന ഒരു സുന്ദര കാഴ്ച. അതും കഴിഞ്ഞു വള്ളക്കടവ് ചെക്ക് പോസ്റ്റും താണ്ടി ഇനി നേരെ നാട്ടിലേക്ക്……