ഓൺലൈൻ ടാക്സികൾ യാത്രക്കാർക്കു പണി കൊടുക്കുന്ന വാര്‍ത്തകള്‍ അടുത്തകാലത്ത് പതിവാണ്. അത്തരത്തിലൊരു സംഭവം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഏകദേശം എട്ടു കിലോമീറ്റർ വരുന്ന യാത്രയ്ക്കു യൂബര്‍ 9.29 ലക്ഷം രൂപ ബില്ല് നല്‍കിയതാണ് വാര്‍ത്ത.
കാനഡയിലാണ് സംഭവം. ഏകദേശം ഇരുപതു മിനിറ്റു ദൈര്‍ഘ്യമുള്ള എട്ടു കിലോമീറ്റർ വരുന്ന ചെറിയ യാത്രയ്ക്ക് ശേഷം ബില്‍ കിട്ടിയ യുവാവ് ഞെട്ടി. 18518 കനേഡിയൻ ഡോളർ അതായത് ഏകദേശം 9.29 ലക്ഷം രൂപയുടെ ബില്ലാണ് യൂബര്‍ നല്‍കിയത്. 12 മുതൽ 16 ഡോളർ വരെ നിരക്കു വരുന്നിടത്താണ് 18,518 ഡോളറിന്റെ ബില്ല് കിട്ടിയത്. യുവാവിന്റെ സുഹൃത്ത് സംഭവം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറൽ ആയതോടെ യൂബര്‍ യുവാവിന് പണം തിരിച്ചു നൽകിയെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ് ഇത്രയധികം തുക ബിൽ വന്നതെന്നും യുവാവിനു പണം തിരികെ നൽകിയെന്നും കമ്പനി പറയുന്നു. സമാനമായൊരു സംഭവം നേരത്തെ മുംബൈയിലും റിപ്പോർട്ടു ചെയ്തിരുന്നു. അന്നു യുവാവിന് പണം തിരികെ നൽകിയതിനൊപ്പം ഫ്രീ റൈഡ് കൂപ്പണുകളും നല്‍കിയാണ് കമ്പനി തടിയൂരിയത്.
Source – http://www.asianetnews.com/automobile/uber-billed-rs-nine-and-three-lakh-for-a-20-minute-ride?cf=related
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog