അലാസ്‌കയിൽ രണ്ടുമാസത്തിനുശേഷം സൂര്യോദയം ജനുവരി 23 ന്

എഴുത്ത് – പ്രകാശ് നായർ മേലില.

അമേരിക്കയുടെ അധീനതയിലുള്ള അലാസ്‌കയിലെ ഉതകിയാഗ്വിക്ക് ( UTQIAGVIK) പട്ടണത്തിൽ കഴിഞ്ഞ നവംബർ 18 ഞായാറാഴ്ചയായിരുന്നു കഴിഞ്ഞവർഷത്തെ അവസാനത്തെ സൂര്യോദയവും അസ്തമയവും നടന്നത്. അതുകഴിഞ്ഞ രണ്ടുമാസക്കാലം അവിടെ ഇരുട്ടായിരുന്നു. കാരണം സൂര്യോദയമില്ല. അടുത്ത 65 ദിവസം അവിടെ ഇരുട്ടായിരിക്കുമെന്ന ഔദ്യോഗികപ്രഖ്യാപനം സർക്കാർ നടത്തിയതിനുപിന്നാലെ അന്നുമുതൽ നഗരത്തിൽ ആഘോഷങ്ങളും തുടങ്ങിയിരുന്നു.

ഇനി സൂര്യോദയം ഈ വരുന്ന 2019 ജനുവരി 23 ന് ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും നടക്കുക. ഇതാണ് പോളാർ നൈറ്റ്സ് എന്നറിയപ്പെടുന്ന പ്രതിഭാസം. സൂര്യനെ വലയം വയ്ക്കുന്ന ഭൂമിയുടെ ഭ്രമണവ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ആർക്ടിക് (Arctic ) പ്രദേശമായതിനാൽ അലാസ്‌ക്ക, സ്വീഡൻ, ഫിൻലാൻഡ്, ഗ്രീസ്, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ ചില ഭാഗങ്ങളൊക്കെ ശൈത്യകാലത്ത് ഇരുൾമൂടപ്പെടുന്നു. ഈ കാലയളവിനു ‘പോളാർ നൈറ്റ്സ്’ എന്നാണു പറയുന്നത്.

UTQIAGVIK പട്ടണത്തിൽ പൊതുവേ സൂര്യപ്രകാശം സാധാരണദിവസങ്ങളിലും ദുർബലമായാണ് ലഭിക്കുന്നത്. പലപ്പോഴും താപനില മൈനസ് 20 വരെയെത്താറുണ്ട്. ഇപ്പോൾ ഇരുൾമൂടിയ ദിവസങ്ങളിൽ താപനില മൈനസ് 10 ഡിഗ്രി ശരാശരി നിലവാരത്തിലായിരിക്കും. കഴിഞ്ഞ നവംബർ 18 ഞായറാഴ്ച ഇക്കൊല്ലത്തെ അവസാന സൂര്യാസ്തമനം നടന്നത് ഉച്ചയ്ക്ക് 1.44 നായിരുന്നു. എല്ലാ വർഷവുമെന്നപോലെ ജനങ്ങൾ അതാഘോഷമാക്കി മാറ്റി. നിരത്തുകളും ഹോട്ടലുകളും ആബാലവൃന്ദത്തിന്റെ ആഘോഷലഹരിക്കു സാക്ഷികളായി.

ഇരുളിലാണ്ട ദിവസങ്ങൾ അവിടുത്തെ ജനതയ്ക്ക് ഹരമായി മാറിക്കഴിഞ്ഞു. ഇതേസമയം കാനഡയിലെയും ഗ്രീസിലേയും ചില ഭാഗങ്ങളിൽ 100 ദിവസം വരെയാണ് ഇരുൾ പരക്കുന്നത്. അവിടങ്ങളിൽ കഴിഞ്ഞ വർഷം ഒക്ടോബർ അവസാനം സൂര്യാസ്തമനം നടന്നുകഴിഞ്ഞു. സൂര്യോദയം അവിടെ ഇനിയുണ്ടാകുക 2019 ഫെബ്രുവരി 19 നാകും..

അലാസ്ക അമേരിക്കൻ ഐക്യനാടുകളിലെ നാൽപ്പത്തിയൊമ്പതാം സംസ്ഥാനമാണ്. രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറെ അറ്റത്തായി ഭൂവിസ്തൃതിയനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സംസ്ഥാനവും ഇതു തന്നെ. എന്നാൽ ജനവാസ്യയോഗ്യമായ പ്രദേശങ്ങൾ കുറവായതിനാൽ ജനസംഖ്യയനുസരിച്ച് നാൽപ്പത്തിയേഴാം സ്ഥാനമേയുള്ളൂ ഇതിനുള്ളൂ.

അമേരിക്കയുടെ പ്രധാന ഭൂപ്രദേശത്തുനിന്നു മാറി സ്ഥിതി ചെയ്യുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണിത്. മുഖ്യപ്രദേശത്തു നിന്നും 800 കിലോമീറ്ററോളം അകലെയാണ് അലാസ്കയുടെ സ്ഥാനം. അമേരിക്കയേക്കാൾ ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരമായ സാമീപ്യം കാനഡയോടും റഷ്യയോടുമാണ്. മുഴുവൻ ഐക്യനാടുകളുടേയും ഏകദേശം അഞ്ചിലൊന്നു വരും അലാസ്ക്ക സംസ്ഥാനത്തിൻറെ മാത്രം വ്യാസം. ഏതാണ്ട് ടെക്സാസിനേക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply