കെ.എസ്.ആര്‍.ടി.സി- സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് പരുക്ക്

സുല്‍ത്താന്‍ ബത്തേരി- മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി -സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. മര്‍ദ്ദനമേറ്റ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ ചുള്ളിയോട് സ്വദേശി പൗലോസ് എന്ന സാബുവിനാണ് പരിക്കേറ്റത്. പൗലോസിന്റെ കാറും അക്രമികള്‍ അടിച്ച് തകര്‍ത്തു.

ഇന്നലെ രാവിലെ കേണിച്ചിറയില്‍ ഇരുവിഭാഗവും വാക്കേറ്റമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പനമരം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന വഴിക്കാണ് ബത്തേരി മലങ്കര വെച്ച് സാബുവിന് മര്‍ദ്ധനമേറ്റത് – ഇദ്ധേഹത്തിന്റെ തലക്കാണ് പരുക്ക്.

കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ഈ റൂട്ടില്‍ ആരംഭിച്ചത് മുതല്‍ ഇവിടെ നിരന്തരം സ്വകാര്യ ബസ്സ്-കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാണ്.

News Source : Open Newser

Check Also

ടാറ്റ നെക്‌സോൺ കാറോടിച്ച് 10 വയസ്സുള്ള കുട്ടി; പണി പിന്നാലെ വരുന്നുണ്ട്…..

പതിനെട്ടു വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. കാരണം, ഡ്രൈവിംഗ് എന്നത് വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും വേണ്ട ഒരു പ്രവൃത്തിയാണ്. …

Leave a Reply