കൊല്ലം സോണിന് അഭിമാനമായി ഡ്രൈവര്‍ നന്ദകുമാര്‍

ഏറെ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ്‌ ഈ വരികള്‍ ഇവിടെ കുറിക്കുന്നത് . ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ നന്ദകുമാര്‍  ഏറ്റവും കുറഞ്ഞ ചെലവില്‍ ഡീസല്‍ ഉപയോഗിച്ച് നിയമം അനുശാസിക്കുന്ന വേഗതയില്‍ ഓടിച്ച്  ഒരു അപകടവും വരുത്താതെയും സമയകൃത്യത പാലിച്ചും  മികച്ച കളക്ഷന്‍ K S R T C ക്ക് നേടിക്കൊടുത്തതിനു സംസ്ഥാനതലത്തില്‍ മികച്ച രണ്ടാമത്തെ ഡ്രൈവര്‍ ആയി തിരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ .

 

കൊല്ലം സോണിനു കീഴില്‍ വരുമ്പോള്‍ ഇത് ഒന്നാം സ്ഥാനവും ആകുന്നു. 2013 ലെ ഏറ്റവും മികച്ച ഡ്രൈവറിനുള്ള സംസ്ഥാന അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു ലഭിച്ചിരുന്നത് . ചെങ്ങന്നൂര്‍ – കൊച്ചി അമൃത ആശുപത്രി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് ശ്രീ. നന്ദകുമാര്‍ ഏറെ നാളായി ഓടിക്കുന്നത് . നമ്മുടെ പ്രിയസുഹൃത്തിന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നതിനോപ്പം തുടര്‍ന്നും തന്‍റെ കര്‍ത്തവ്യത്തില്‍ കൂടുതല്‍ മികവു പുലര്‍ത്താനും അതുവഴി മികച്ച സേവനം ജനത്തിനും , KSRTC ക്കും നല്‍കുവാനും ഇദ്ദേഹത്തിനു കഴിയട്ടെയെന്നു ആശംസിക്കുന്നു..

Check Also

കെഎസ്ആർടിസി പണി തുടങ്ങി; കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി…

അന്തർ സംസ്ഥാന റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി കൊടുക്കുവാൻ തയ്യാറായി …

Leave a Reply