കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും വയനാട്ടിലേക്ക് ബസ് സര്‍വ്വീസ്

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽനിന്നും വയനാട്ടിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് കൽപ്പറ്റ ഡിപ്പോയിൽ ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രൻ ഫ്‌ളാഗ് ഓഫ്
ചെയ്തു. സാധാരണക്കാർക്കുംരോഗികൾക്കും ഏറെ പ്രയോജനപ്പെടുന്ന സർവീസാണിത്. റെയിൽവേസ്‌റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും രാവിലെ 5.15ന് മാനന്തവാടിക്കും 6.15ന് കൽപ്പറ്റയ്ക്കുമാണ് പുതിയ സർവീസ്.

തിരുവനന്തപുരത്തുനിന്നും വരുന്ന തീവണ്ടികൾ കോഴിക്കോട് എത്തുന്ന സമയം പരിഗണിച്ചാണ്
പുലർച്ചെ സർവീസുകൾ നടത്തുന്നത്. വയനാട്ടിൽനിന്നും തിരുവനന്തപുരത്ത് റീജ്യണൽ ക്യാൻസർ സെന്ററിലും, ശ്രീചിത്രയിലുംപോയി തിരികെ ട്രെയിനുകളിലെത്തുന്ന രോഗികൾക്കും മറ്റും പുലർച്ചെ കെഎസ്ആർടിസി സ്റ്റാൻഡിൽ പോയി ബസ് കയറുന്നതിനുള്ള പ്രയാസം
ഇതോടെ ഒഴിവാകും. ചടങ്ങിൽ സി കെ ശശീന്ദ്രൻ എംഎൽഎ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ബിന്ദുജോസ് സംസാരിച്ചു. ഡിടിഒ പി എം നാരായണൻ സ്വാഗതം പറഞ്ഞു.

News & Photo : Kerala Kaumudi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply