സ്കൂൾ ബസ്സിന്‍റെ ടയറുകൾ യാത്രക്കിടയിൽ ഊരിത്തെറിച്ചു

നന്ദിയോട്: ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയിലെ നന്ദിയോട്ട് നിന്നും ചുള്ളിമാനൂർ ക്രിസ്തു ജ്യോതി സ്കുളിലേക്ക് കുട്ടികളെയും കയറ്റിപ്പോയ സ്കൂൾ ബസ്സിന്‍റെ പുറകിലത്തെ ടയറുകൾ യാത്രക്കിടയിൽ ഊരിത്തെറിച്ചു. 35ൽ പരം വിദ്യാർത്ഥികൾ ബസ്സിൽ ഉണ്ടായിരുന്നു. ബസ്സിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. വിദ്യാർത്ഥികൾ മുഴുവനും സുരക്ഷിതരാണ്. അപകടങ്ങൾ ഉണ്ടായതിന് ശേഷം മാത്രമേ നമ്മുടെ അധികാരികൾ ഇടപെടുകയുള്ളൂ എന്ന സമീപനം മാറേണ്ടതാണ്.

 

 

ചിത്രങ്ങൾ : ശരത് നെടുമങ്ങാട് 

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply