കെഎസ്ആര്‍ടിസി യാത്രാനുകൂല്യം നല്‍കുന്നില്ല; വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

പെരിന്തല്‍മണ്ണ: കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് വളാഞ്ചേരി റൂട്ടില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ദുരിതത്തിന് ഇത്തവണയും പരിഹാരമാകുന്നില്ല. പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് യാത്രാനുകൂല്യത്തിനുള്ള അപേക്ഷാ ഫോം വിതരണം തുടങ്ങിയിരുന്നു. എന്നാല്‍ ആകെ വിദ്യാര്‍ത്ഥികളുടെ പത്തിലൊന്ന് പേര്‍ക്ക് പോലും കണ്‍സഷന്‍ ലഭിച്ചില്ലെന്നാണ് പരാതി. ഇതുവരെ 300 കുട്ടികള്‍ക്ക് മാത്രമാണ് കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്. പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും നാല്‍പ്പതിലേറെ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നത് രണ്ടു ബസുകളില്‍ മാത്രം.


ദേശസാല്‍ക്കരിക്കപ്പെട്ട പെരിന്തല്‍മണ്ണ-വളാഞ്ചേരി റൂട്ടില്‍ ആറ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഇവ ഓരോ ബസുകളായി പിന്‍വലിച്ച് ഇപ്പോള്‍ വെറും രണ്ടു ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പൊന്നാനിയില്‍നിന്നു പെരിന്തല്‍മണ്ണ ഡിപ്പോയിലേക്കും ആറു ഷെഡ്യൂളുകള്‍ ആരംഭിച്ചിരുന്നു. ഇതും ഇപ്പോള്‍ രണ്ടായി ചുരുങ്ങി.
ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കണ്‍സഷന്‍ നല്‍കുന്നതു ചൂണ്ടിക്കാട്ടി ചില സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളെ നാമമാത്രമായി മാത്രമാണ് ബസില്‍ കയറ്റുന്നത്. ഇത് കാരണം വിദ്യാര്‍ഥികളുടെ ദുരിതം ഈ റൂട്ടില്‍ ഇരട്ടിക്കുകയാണ്. നിര്‍ത്തിയ സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകൂ.

News : Janmabhoomi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply