തലസ്ഥാനത്ത് എട്ടാം ക്ലാസ്സുകാരനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.. മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെക്ടരായ പ്രജു വള്ളിക്കുന്നം വാഹനപരിശോധന കഴിഞ്ഞു വരുന്ന വഴിയാണ് ഓടിക്കിതച്ചെത്തിയ കുട്ടിയെ കണ്ടത്. ഇദ്ദേഹത്തിന്റെ ഫെസ്ബുക്ക് പോസ്റ്റ് വഴിയാണ് ആളുകള്‍ ഈ വിവരം അറിഞ്ഞതും… അദ്ദേഹത്തിന്റെ പോസ്റ്റ് താഴെ കൊടുക്കുന്നു….
“പട്ടം പോലീസ് സ്റ്റേഷനിൽ നിന്നും അപകട പരിശോധന കഴിഞ്ഞ് :വരുന്ന വഴി ഭയ വിഹ്വലയോടു കൂടി വിറച്ചുകൊണ്ട് ഒരു കുട്ടി ഇന്ന് ഞങ്ങളുടെ മുൻപിലേക്ക് ഓടി വന്നു. അവൻ ദീർഘശ്വസം എടുക്കുന്നതിനിടയിൽ കാര്യം പറഞ്ഞു.

പട്ടത്തെ തന്നെ പ്രശസ്ത സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസുകാരൻ റെഡ് ക്രോസിന്റെ പ്രോഗ്രാം കഴിഞ്ഞ് മിഠായി വാങ്ങാൻ പുറത്തിറങ്ങിയതാണ്. അപ്പോള്‍ ഒരു TATA സുമോയിൽ നിന്നും കണ്ണു നിറഞ്ഞ് പുറത്തിറങ്ങിയ ആൾ അവന്റെ അച്ഛന്റെ അപകടവിവരം പറഞ്ഞു. എന്ത് എവിടെ എന്ന് ചോദിക്കുന്നതിന് മുൻപ് അവനെ തള്ളി വണ്ടിയിലാക്കി വേഗത്തിൽ ഓടിച്ചു പോയി. അവന്റെ മുഖത്ത് ഒരു തുണിയും അമർത്തി. ബോധം പോയി എന്നു പറഞ്ഞു.
പഴവങ്ങാടിയിൽ എത്തി ബോധം തെളിഞ്ഞ അവൻ സിഗ്നൽ ലൈറ്റിൽ വാഹനം നിർത്തിയപ്പോൾ നീ ആരെടാ എന്നു ചോദിച്ച് ബാഗ് കൊണ്ട് അടുത്തിരുന്ന ആളുടെ തലക്കടിച്ച് ഓടി രക്ഷപ്പെട്ട് ഞങ്ങളുടെ വാഹനത്തിന്റെ മുമ്പിലേക്ക് ഓടി വന്നു. അവനെ സമാധാനിപ്പിച്ച് അടുത്ത പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വീട്ടിലും അറിയിച്ചു. ഇന്ന് ആ കുട്ടി.. നാളെ നമ്മുടെ കുട്ടിയാവാം. ഈ വിവരം മറ്റുള്ളവരിൽ എത്തിക്കുക.”
എല്ലാ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഈ കാര്യത്തില്‍ ഒരു ശ്രദ്ധ ചെലുത്തെണ്ടതാണ്..
Source – https://www.facebook.com/photo.php?fbid=1226223427481717&set=a.112092518894819.13927.100002822146694&type=3&theater
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog