വിവരണം – Sujil Madappurakkal.
യാത്രയോടുള്ള പ്രണയം അതിപ്പോ എത്ര പറഞ്ഞാലും വർണിക്കാൻ പറ്റാത്തത് ആണ്… അതുപോലെ തന്നെ ആണ് എനിക്ക് ബസ് യാത്രയോടുള്ള പ്രണയവും.. ബൈക്ക് മേടിച്ചതിനു ശേഷം 3 വര്ഷത്തോൾമായി ബസ് യാത്ര നന്നേ കുറവായിരുന്നു. അതിനു ഒരു അവസാനം വരുത്താം എന്ന് കരുതി ആണ് ഒരു ദിവസം ബസിൽ മാത്രം ആയി യാത്ര ചെയ്താലോ എന്ന് കരുതിയത്… അത് പിന്നെ പതുക്കെ ആനവണ്ടിയിൽ മാത്രം ആയാലോ എന്നായി… ആനവണ്ടിയിൽ മാത്രം ആയി ഒരു യാത്ര അതൊരു റിസ്ക് ആണേ…നിങ്ങൾ കരുതും എന്ത് റിസ്ക് എന്ന്… ഞാൻ ഒരു മലബാർകാരൻ ആണ്.. അതിൽ ഉപരി ഒരു കണ്ണൂർക്കാരാണ്…
നിരത്തുകളിൽ 90 ശതമാനവും പ്രൈവറ്റ് ബസ് അടക്കി വാഴുന്ന കണ്ണൂർ….. പേരിനു പോലും ആനവണ്ടി കാണാത്ത കണ്ണൂർ… അവിടെ നിന്നും ആനവണ്ടിയിൽ മാത്രം ആയി ഒരു ദിവസം😋….. ആനവണ്ടിയോടുള്ള പ്രണയവും, യാത്രയോടുള്ള പ്രണയവും എല്ലാം കൂടി അയപ്പോ ഇത് മാറ്റി വയ്ക്കാൻ തോന്നിയില്ല…. എന്റെ ആനവണ്ടി പ്രേമം തുടങ്ങിട് 4,5 വർഷത്തോളമായി അത് ഞാൻ പോകുന്ന വഴിയിൽ പറയാം അതല്ലേ അതിന്റെ ഒരു ഇത്….. ഒന്നും കാണാൻ വേണ്ടി ഉള്ള യാത്ര അല്ല ഇത്…… മരിച് എല്ലാം കാണാൻ വേണ്ടി ഉള്ള യാത്ര ആണ്… അത്യാവശ്യം ആനവണ്ടി ഉള്ള റൂട്ട് ആയ ഇരിട്ടി തന്നെ ഞാൻ തിരഞ്ഞെടുത്തു, ഇരിട്ടി എത്തിട് കിട്ടുന്ന ആനവണ്ടിക് എങ്ങോട്ട് എങ്കിലും അവിടുന്നു പോകാം അത്ര മാത്രമേ എന്റെ മനസിൽ ഉണ്ടായിരുന്ന്ള്ളു…….
ഇന്നത്തെ ദിവസം വേറെ ഒരു വാഹനത്തിനു ഒരൊറ്റ പൈസ നൽകില്ല എന്ന ഉറച്ച തീരുമാനം ആയിട്ടാണ് ഞാൻ ഇറങ്ങിയത്… അതുകൊണ്ടാണ് ഏട്ടന്റെ ബൈക്കിൽ കുടുക്കിമൊട്ട വരെ പോകാൻ തീരുമാനിച്ചത് (കുടുക്കിമൊട്ട :കണ്ണൂർ മട്ടന്നൂർ എയർപോർട്ട് റോഡിലെ ഒരു ചെറിയ ടൌൺ)കുടുക്കിമൊട്ടക് നിന്നും വേണം എനിക്ക് ഇരിട്ടി ബസ് പിടിക്കാൻ… കുടുക്കിമൊട്ടക് ബൈക്കിൽ നിന്നും ഇറങ്ങി എട്ടനോട് ബൈ പറഞ്ഞു പിരിയുമ്പോൾ എന്റെ മനസ്സിൽ ഇനി എത്ര ടൈം ബസ്സിന് വേണ്ടി വെയിറ്റ് ചെയ്യണം എന്നായിരുന്നു.. കടകൾ ഒന്നും ഇതുവരെ തുറന്നിട്ടില്ല അല്ലേലും ഈ വെളുപ്പാൻ കാലത്തു ആറു തുറക്കാൻ….ബസ് സ്റ്റോപ്പിൽ ജോലിക് പോകാനും കോളേജിൽ പോകാനും ഉള്ള ചിലർ മാത്രമേ ഉള്ളു… എന്റെ തിരക്കഥ തച്ചങ്കരി സർ അടിച്ചു മാറ്റിയോ എന്ന് തോന്നിപോയ നിമിഷം ആയിരുന്നു അത് എന്നെയും ലക്ഷ്യമാക്കി ദോണ്ടേ വരുന്നു ഒരു ആനവണ്ടി… 2 മിനിറ്റ് മാത്രമേ ഞാൻ ബസ് സ്റ്റോപ്പിൽ നിന്നുള്ളൂ അതിനു മുന്നേ ഒരു ആനവണ്ടി അദ്ഭുതം അല്ലാതെ എന്ത് പറയാൻ… പിന്നെ ഒന്നും നോക്കിയില്ല ചാടി കയറി സീറ്റ് ഒപ്പിച്ചു… ഫ്രന്റ് സീറ്റ് ആയിരുന്നു ലക്ഷ്യം പക്ഷെ നടന്നില്ല… സീറ്റ് കിട്ടിയത് തന്നെ ഭാഗ്യം… കണ്ടക്ടർക് പൈസയും കൊടുത്തു പുലർകാല കാഴ്ചയിലേക് കണ്ണ് തുറന്നു…. ഇരിട്ടിയിലേക് ഇനിയും കുറെ ദൂരം ഉണ്ട് എന്റെ ആനവണ്ടി പ്രേമത്തിന്റെ കഥ പറഞ്ഞാലോ, അത്ര വലിയ കഥ ഒന്നും അല്ല എന്നാലും പറയാം സമയം ഉണ്ടല്ലോ അല്ലെ…
4,5 വര്ഷം മുന്നേ ഒരു എക്സാം എഴുതാൻ മധുരൈ വരെ പോകേണ്ടി വന്നു അങ്ങോട്ട് ഇന്ത്യൻ റെയിൽവേ യിൽ ആയിരുന്നു യാത്ര ഇങ്ങോട് വരാൻ ട്രെയിൻ ബുക്ക് ചെയ്തില്ല ഞാൻ… എക്സാം തീർന്നു മധുരൈ അമ്പലം ത്തിൽ ഒക്കെ ചുറ്റി കറങ്ങി കൊണ്ടിരിക്കുമ്പോ ആണ് അമ്മയുടെ കാൾ വന്നത്.. നാളെ കണ്ണൂരിൽ ഹർത്താൽ പോലും.. 🤗 ശുഭം🤗 പിന്നെ ഒന്നും ചിന്തിച്ചില്ല നേരെ സ്റ്റേറ്റ്യനിലേക് ചെന്നു , ചോദിച്ചപ്പോ പറഞ്ഞു ട്രെയിൻ എല്ലാം പോയി ഇനി 8 മണിക് ഒരു ലോക്കൽ ഉണ്ട് എന്ന്.. ശരിക്കും പെട്ടുപോയ അവസ്ഥ… എന്തായാലും പെട്ട് ഇനി 8 മണി വരെ സമയം ഉണ്ട് ഇന്ന് കറങ്ങിട് വരാൻ തിരുമാനിച്ചു… കറങ്ങി തിരിഞ്ഞു അവസാനം എത്തിയത് ബസ് സ്റ്റാൻഡിൽ ….. തൃശൂർ പൂരത്തിന് 14 ആനകളുടെ ഇടയിൽ നിൽക്കുന്ന തിരുവമ്പടി ശിവസുന്ദറിന്റെ അതെ തലയെടുപ്പോടെ നില്കുന്നു പാണ്ടി ബസ്കളുടെ ഇടയിൽ നമ്മുടെ ഒരു പച്ച കൊമ്പൻ , അന്യനാട്ടിൽ പോയിട് നമ്മുടെ ഒരു ആനവണ്ടിയെ കാണുമ്പോൾ ഉള്ള സന്തോഷം എത്ര തലശ്ശേരി ബിരിയാണി കഴിച്ചാലും കിട്ടുല സാറേ…. അടുത്ത ചെന്ന് ബോർഡ് നോക്കിയപ്പോ കണ്ണൂർ… ഇതിപരം സന്തോഷം വേറെ വേണോ.. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ആനവണ്ടി യാത്ര ആയിരുന്നു അത്… അന്ന് മുതൽ തുടങ്ങിയാത്ത ആനവണ്ടിയോടുള്ള പ്രണയം….
ബസ് ഇപ്പോൾ കണ്ണൂർ മട്ടന്നൂർ എയർപോർട്ട് റോഡിൽ കൂടി കുത്തിക്കുക ആണ്, അങ്ങേ കുന്നിന്റെ മുകളിൽ തലയെടുപ്പോടെ നിൽക്കുന്ന എയർപോർട്ട് ന്റെ റൺവേ സുന്ദരമായി തന്നെ കാണാം… കണ്ണൂർ കാരുടെ സ്വകാര്യ അഹംകാരം ആണ് മട്ടന്നൂർ എയർപോർട്ട്…. മറ്റുള്ളവർക് അവൻ കണ്ണൂർ എയർപോർട്ട് ആണെങ്കിൽ നമുക്കുഅവൻ മട്ടന്നൂർ എയർപോർട്ട് ആണ്…. ബസ് ഇപ്പോൾ ഇരിട്ടി റോഡിലേക് കടന്നു അതുപോലെ തന്നെ ബസിന്റെ വേഗത കൂടി .. കുട്ടയിൽ നിന്നും മട്ടന്നൂർ എയർപോര്ടലേക് ഉള്ള റോഡ്… ഇതിന്റെ വർക്ക് ഏറെക്കുറെ കഴിഞ്ഞു…. ബസ് ഇരിട്ടി ബസ് സ്റ്റാൻഡ് ലെക് കടന്നു, പൊട്ടി പൊളിഞ്ഞ ഒരു ബസ് സ്റ്റാൻഡ്.. ബസ് ഇറങ്ങി ആദ്യം നോക്കിയത് ചയക്കടക് ആയിരുന്നു. ഒരു കട്ടൻ കുടിച്ചിട് ആവാം അടുത്ത യാത്ര തുടങ്ങുന്നത്…, യാത്ര , ആനവണ്ടി ഇതിനോട് ഉള്ളത് പോലെ തന്നെ കട്ടനോട് ഉള്ള പ്രണയവും കട്ടക്കാണ്…. കട്ടനും കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മാനന്തവാടിലേക്കുള്ള ബസ് ശ്രദ്ധയിൽ പെട്ടത്… മാനന്തവാടി എങ്കിൽ മാനന്തവാടി …. കട്ടന്റെ കാശും കൊടുത്തു ബസിൽ സീറ്റ് ഒപ്പിച്ചു, സൈഡ് സീറ്റ് തന്നെ കിട്ടി… 🙂😍 എന്നാൽ ഏറ്റവും പിന്നിൽ ആയി എന്നെ ഉള്ളു..
പുറത്തു നല്ല കോരി ചൊരിയുന്ന മഴയണ്… പാൽചുരം ബ്ലോക്ക് ആയതിനാൽ നിടുംപോയിൽ വഴിയാണ് ബസ് പോയത്… ചുരം കയറി തുടങ്ങിയപ്പോൾ എന്നെ വരവേറ്റത് കോടയും മഴയും കൂടി ആയിരുന്നു…. ഇടയ്ക് എന്റെ മനസ്സ് അഗുംബെയിൽ ആണോ എന്ന് തോന്നിപ്പോയി… ഒരു കുട്ടി അഗുംബെ എന്ന് വേണമെങ്കിൽ വയനാട് നെ പറയാം.. മാനന്തവാടി അടുക്കുംതോറും റോഡ് വളരെ മോശം ആയി വന്നു… കുതിരപുറത് യാത്ര ചെയ്യും പോലെ .. മഴ കാരണം റോഡ ഒക്കെ തകർന്നു പോയിയിരിക്കുന്നു…മിക്ക സ്ഥലത്തു റോഡിലേക് വെള്ളം കയറികൊണ്ടിരിക്കുന്നു, എനിക്ക് തിരിച്ച വരാൻ പറ്റത്തില്ലേ എന്ന പേടി ചെറിയ രീതിയിൽ ഇല്ലാതില്ല….അങ്ങനെ ഒരു വിധത്തിൽ മാനന്തവാടി എത്തിച്ചേർന്നു….
ഇനി ഇവിടുന്നു പുല്പള്ളിക് ആകാം എന്നായി.. ഞാൻ ആദ്യമേ പറഞ്ഞിരുണല്ലോ ഈ യാത്ര ഒന്നും കാണാൻ വേണ്ടി ഉള്ളതല്ല ഒരു ദിവസം ആനവണ്ടിയിൽ മാത്രം ആയി ഒരു യാത്ര ഞാൻ അത്രയേ കരുതിയുള്ളൂ…. പുൽപ്പള്ളിക് ഉള്ള ബസിനെ കുറിച്ച ചോദിച്ചപ്പോൾ അറിയാൻ പറ്റി വഴി ഒക്കെ ബ്ലോക്ക് ആണ്, മിക്ക ബസും ഓട്ടം നിർത്തി എന്ന്…. ഏത് നിമിഷവും ഇരിട്ടിയിലേക് ഉള്ള ഓട്ടവും നിർത്തും എന്നു… അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനം ആയി #one_day_with_ആനവണ്ടി ദേ ഇവിടെ അവസ്നികുന്നു….😓😓😓 മനസിൽ നല്ല വിഷമം തോന്നി…. വേറെ വഴി ഒന്നും ഇല്ലാത്തതിനാൽ ചുരം ഇറങ്ങാൻ തന്നെ തീരുമാനിച്ചു…തിരിച്ചു വരാൻ വേണ്ടി തീരുമാനിച്ചപ്പോൾ ആണ് ഗൂഗിൾ അമ്മച്ചി ഇവിടെ 6 മിനിറ്റ് ഉള്ളിൽ പഴശ്ശി രാജ മ്യൂസിയം ഉണ്ട് എന്ന് പറഞ്ഞു തന്നത്.. നേരെ അങ്ങോട്ടേക് വച്ച് പിടിച്ചു… വേറെ ഒരു വാഹനത്തിനു പൈസ കൊടുകത്തിലാ എന്ന് തീരുമാനിച്ചാൽ നടക്കാൻ തന്നെ തീരുമാനിച്ചു…
ഗൂഗിൾ അമ്മച്ചിയെ ഓൺ അക്കി നടത്തം തുടങ്ങി.. ഗൂഗിൾ അമ്മചിയെ അത്ര വിശ്വാസം ഇല്ലാത്തൊണ്ട വഴിയേ കാണുന്നവരോട് ചോദിച്ച് ചോദിച്ച്നടത്തം തുടങ്ങി… എനിക്ക് മാത്രം അല്ലല്ലോ ഗൂഗിൾ അമ്മച്ചി പണി തന്നത്.. എല്ലാര്ക്കും കിട്ടി കാണും 😋😂 … ഒടുവിൽ കണ്ടു പിടിച്ചു പഴശ്ശി മ്യൂസിയം…. 10 രൂപ ടിക്കറ്റ് എടുത്ത് അകത്തേക്കു കടന്നു , പഴശ്ശി രാജാവിന്റെ കുടീരം… ഭാരതത്തിനു വേണ്ടി പോരാടി വീര ചരമം പ്രാപിച്ച മഹാൻ കേരള സിംഹം കേരള വർമ്മ പഴശ്ശി രാജ…. കുറച്ച സമയം അവിടെ നിന്നു ……പതുക്കെ മ്യൂസിയം കാണാൻ നടന്നു… അണ്ടർ ഗ്രൗണ്ട് മ്യൂസിയം… പഴശ്ശി രാജ യുടെ ചരിത്രം ഉറങ്ങുന്ന മ്യൂസിയം…. അതികം ഒന്നും കാണാൻ ഇല്ലെങ്കിലും … ചരിത്രത്തെ തേടി പോകുന്നവരക് കുറച്ച അതികം ഉണ്ട് അവിടെ കാണുവാനും വായിക്കുവാനും…. 1805 നവംബര് 30 പുൽപ്പള്ളി യിലെ മാവിളംതോടിൽ വച്ച വീര ചരമം പ്രാപിച്ച വീര പഴശ്ശിയുടെ ഭൗതിക ദേഹം പൂർണ സൈനിക ബഹുമതികളോടെ ഇവിടെ അടക്കം ചെയ്ത് എന്നാണ് ചരിത്രം… പഴശ്ശി രാജ മ്യൂസിയം ത്തിൽ നിന്നും പുറത്തു ഇറങ്ങിയപ്പോൾ മാവിലാംതോടും കൂടി കാണണം എന്നുണ്ടായിരുന്നു… പക്ഷെ കാലാവസ്ഥ എന്നെ അതിനു സമ്മതിച്ചില്ല.
ചരിത്രം ഉറങ്ങുന്ന മാനന്തവാടി മണ്ണിൽ നിന്ന് ചുരം ഇറങ്ങുമ്പോൾ വല്ലാത്ത സന്തോഷം തോന്നി… മറ്റൊരു സ്വതന്ത്ര്യ ദിനത്തിലേക്ക് ഇനി ദിവസങ്ങൾ മാത്രമേ ബാക്കി ഉള്ളു… ആ അവസരത്തിൽ വീര പഴശ്ശിയുടെ കുടീരം സന്ദർശിക്കാൻ പറ്റിയത് ഭാഗ്യം ആയി കരുതുന്നു ..മാനന്തവാടി യിൽ നിന്ന് പാൽചുരം വഴി ആണ് യാത്ര… പല സ്ഥലത്തും റോഡ് ആണോ തോട് ആണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥ… ചുരത്തിൽ പല സ്ഥലത്തും മണ്ണ് ഇടിഞ്ഞു വീണിട്ടുണ്ട്… 4 ഹെർപിൻ ബെൻഡുകൾ ഉണ്ട് പാൽചുരത്തിൽ .. ഒന്നാമത്തെ ബെൻഡ് കഴിഞ്ഞ ഉടനെ തന്നെ ബസ്സിന്റെ മുന്നിലേക് ഒരു മരം കട പുഴകി വീണു… ഒരു മിനിറ്റ് വ്യത്യാസത്തിൽ ജീവിതവും മരണവും മുന്നിൽ കണ്ട നിമിഷം…. നാട്ടുകാരും പിറകിൽ ഉണ്ടായിരുന്ന ജെസിബി യും എല്ലാവരും കൂടി പെട്ടന്നു തന്നെ മരം റോഡ് സൈഡിൽ നിന്നും മാറ്റി… ഉരുൾ പൊട്ടൽ എന്നൊക്കെ കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു ഇന്ന് ജീവിതത്തിൽ ആദ്യം ആയി എല്ലാം നേരിൽ കണ്ടു…. പാൽചുരവും കടന്ന് കൊട്ടിയൂരും കടന്നു ബസ്സ് ഇരിട്ടിയിൽ എത്തി…. അപ്പോളേക്കും നന്നേ രാത്രി ആയിരുന്നു….
ഇരിട്ടിയിൽ എത്തിയപ്പോൾ ആണ് മുഖ പുസ്കത്തിലെ യാത്ര കൂട്ടായ്മയിൽ കൂടി ചങ്ക് ആയ Albin Mathew ന്റെ മെസ്സേജ് കണ്ടത്…. ഡാ ഇരിട്ടിയിൽ ഉരുൾ പൊട്ടി 2 മരണം , നീ എവിടെ എന്നു…… എന്റെ ഈ യാത്ര ഞാൻ അവനോട് മുൻകൂട്ടി പറഞ്ഞിരുന്നു… മാനന്തവാടി എത്തിയപ്പോഴും ചുരം ഇറങ്ങിയപ്പോഴും അവൻ മെസ്സേജ് ലൂടെ എന്റെ കൂടെ ഉണ്ടായിരുന്നു…. അത് അല്ലെങ്കിലും അങ്ങനെ ആണ്… ഒരു സഞ്ചാരിക് കൂട്ട് മറ്റൊരു സഞ്ചാരി ആയിരിക്കും… ഇനി മൈസൂർ നിന്നും വരുന്ന ആനവണ്ടി മാത്രേ എന്റെ നാട്ടിലെക് ഉള്ളു…. ആനവണ്ടിക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്…
ഒരു ദിവസം എങ്കിൽ ഒരു ദിവസം… ജോലിക് പോകുമ്പോളും വരുമ്പോളും യാത്ര ആനവണ്ടിയിൽ മാത്രം ആക്കാൻ ശ്രമിക്കുക…. തകർന്നു കൊണ്ടിരിക്കുന്ന ആനവണ്ടിക് വേണ്ടി… ഇതുകൊണ്ട് ഒന്നും ആനവണ്ടി നന്നാകും എന്ന് ഞാൻ പറയുന്നില്ല… നമ്മളെ കൊണ്ട് ആകും പോലെ…..ഒരു ആനവണ്ടി പ്രേമിയുടെ അപേക്ഷയാണ്…. ഒരു മലയാളി…. മലയാളി ആവുന്നത് ആനവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ആണ്…… #One_Day_With_ആനവണ്ടി(KSRTC).